ധ്യാൻ ശ്രീനിവാസൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലയാള സിനിമയിലെ ഒരു നടൻ ആണ് ധ്യാൻ ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി ആണ്. 1988 ഡിസംബർ 20ന് ജനനം. അദ്ദേഹത്തിന്റെ സഹോദരൻ വിനീത് അറിയപ്പെടുന്ന നടനും, സംവിധായകനും, ഗായകനും ആണ്. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.[2] ധ്യാൻ മുഖ്യ വേഷത്തിലെത്തിയ ഗൂഢാലോചന എന്ന ചിത്രത്തിനു വേണ്ടി ധ്യാൻ ആദ്യമായി തിരക്കഥയെഴുതി. ലവ് ആക്ഷൻ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന നിവിൻ പോളി നയതാര ചിത്രത്തിലൂടെ ധ്യാൻ സംവിധായകൻ ആവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്ഷം ആദ്യം ആരംഭിക്കും.[3]
ധ്യാൻ ശ്രീനിവാസൻ | |
---|---|
ജനനം | ഡിസംബർ 20, 1988 |
തൊഴിൽ | ചലച്ചിത്രനടൻ, സംവിധായകൻ |
ജീവിതപങ്കാളി(കൾ) | അർപിത സെബാസ്റ്റ്യൻ (2017–)[1] |
ചലച്ചിത്രം
തിരുത്തുകഅഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവര്ഷം | സിനിമ | വേഷം | അഭിനേതാക്കൾ | സംവിധാനം | Notes |
---|---|---|---|---|---|
2013 | തിര | നവീൻ | ശോഭന | വിനീത് ശ്രീനിവാസൻ[4] | |
2015 | കുഞ്ഞിരാമായണം | ലാലു | വിനീത് ശ്രീനിവാസൻ, അജു വർഗീസ്, നീരജ് മാധവ്, സ്നേഹ ഉണ്ണികൃഷ്ണൻ | ബേസിൽ ജോസഫ് | |
2015 | അടി കപ്യാരെ കൂട്ടമണി | ഭാനു പ്രസാദ് | നമിത പ്രമോട്, അജു വർഗീസ്, നീരജ് മാധവ് | ജോൺ വർഗീസ് | |
2016 | ഒരേ മുഖം | സക്കറിയാ പോത്തൻ | അജു വർഗീസ്, ഗായത്രി സുരേഷ്, പ്രയാഗ മാർട്ടിൻ, ജുവൽ മേരി | സജിത്ത് ജഗനാഥൻ | |
2017 | ഗൂഡാലോചന | വരുൺ | നിരഞ്ജന അനൂപ്, അജു വർഗീസ് | തോമസ് സെബാസ്റ്റ്യൻ | |
2017 | സച്ചിൻ | അജു വർഗീസ്, രൺജി പണിക്കർ, അന്ന രാജൻ, നിക്കി ഗിൽറാണി | സന്തോഷ് നായർ | ||
ക്ലീഷേ പ്രണയ കഥ | മകൻ | ശ്രീനിവാസൻ | രാജേഷ് | ||
അടി കപ്യാരെ കൂട്ടമണി 2 | ഭാനു പ്രസാദ് | നമിത പ്രസാദ്, അജു വർഗീസ്, നീരജ് മാധവ് | ജോൺ വർഗീസ് |
സംവിധാനം
തിരുത്തുകവർഷം | സിനിമ | അഭിനേതാക്കൾ | Notes |
---|---|---|---|
2018 | ലവ്വ് ആക്ഷൻ ഡ്രാമ | നിവിൻ പോളി, നയൻതാര, ഉർവശി |
പുരസ്കാരങ്ങൾ
തിരുത്തുകYear | Ceremony | Category | Result |
---|---|---|---|
2014 | സിമ അവാർഡ് | മികച്ച പുതമുഖ താരം | നിർദേശിക്കപ്പെട്ടു. |
സൌത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് | മികച്ച പുതമുഖ താരം | നിർദേശിക്കപ്പെട്ടു. | |
ഏഷ്യാനെറ്റ് ഫിലിം അവാർഡ് | മികച്ച പുതമുഖ താരം | ||
വനിതാ ഫിലിം അവാർഡ് | മികച്ച പുതമുഖ താരം | ||
എക്സോ അമൃത ഫിലിം അവാർഡ് | മികച്ച പുതമുഖ താരം | ||
രാമു കാര്യാട്ട് അവാർഡ്‌സ് | മികച്ച പുതമുഖ താരം |