ഗോദ (ചലച്ചിത്രം)
ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഗോദ. ടൊവിനോ തോമസ്, വാമിഖ ഗബ്ബി, അജു വർഗീസ്, രഞ്ജി പണിക്കർ എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2017 മേയ് 19ന് ചലച്ചിത്രം പുറത്തിറങ്ങി. [2][3]
ഗോദ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ബേസിൽ ജോസഫ് |
നിർമ്മാണം | എ.വി. അനൂപ് മുകേഷ് ആർ. മേത്ത |
രചന | രാകേഷ് മാന്തോടി |
അഭിനേതാക്കൾ | ടൊവിനോ തോമസ് വാമിഖ ഗബ്ബി |
സംഗീതം | ഷാൻ റഹ്മാൻ |
ഛായാഗ്രഹണം | വിഷ്ണു ശർമ |
ചിത്രസംയോജനം | അഭിനവ് സുന്ദർ നായക് |
സ്റ്റുഡിയോ | AVA പ്രൊഡക്ഷൻസ് E4 എന്റർടെയിൻമെന്റ് |
വിതരണം | E4 എന്റർടെയിൻമെന്റ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റുകൾ |
ആകെ | ₹20 crore[1] |
കഥാസംഗ്രഹംതിരുത്തുക
അദിതി സിങ് (വാമിഖ ഗബ്ബി) പഞ്ചാബ് സർവകലാശാലയിലെ ഗുസ്തി മത്സരത്തിലെ വിജയിയാണ്. പിതാവ് അദിതിയെ ഗുസ്തി മത്സരങ്ങളിൽ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ പിതാവിന്റെ മരണശേഷം സഹോദരൻ ഗുസ്തി മത്സരങ്ങളിൽ നിന്ന് അദിതിയെ വിലക്കുന്നു.
ഗുസ്തി ഇഷ്ടപ്പെടുന്ന പഴയ തലമുറയിലെ ചിലർ താമസിക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിൽ പുതിയ തലമുറയിലെ യുവാക്കൾ ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ ഇഷ്ടപ്പെടുന്നു. മുൻപ് ഗുസ്തി മത്സരങ്ങൾ നടന്നിരുന്ന മനയത്തുവയലിൽ ക്രിക്കറ്റ് കളിക്കാനും അവർ ആരംഭിക്കുന്നു. ആഞ്ജനേയ ദാസ് (ടൊവിനോ തോമസ്) ക്രിക്കറ്റ് കളിക്കുന്ന ഈ യുവാക്കളിൽ ഒരാളാണ്. മുൻ ഗുസ്തി ചാമ്പ്യനും ആഞ്ജനേയ ദാസിന്റെ അച്ഛനുമായ ക്യാപ്റ്റൻ (രഞ്ജി പണിക്കർ) ആഞ്ജനേയ ദാസിനെ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്നതിനായി അയക്കുന്നു. അവിടെ വച്ച് അദിതിയും ആഞ്ജനേയ ദാസും കണ്ടുമുട്ടുകയും പരിചയത്തിലാവുകയും ചെയ്യുന്നു.
ഈ സമയം അദിതിയുടെ സഹോദരൻ അദിതിയുടെ വിവാഹം നിശ്ചയിക്കുകയും അതിനെത്തുടർന്ന് അദിതിയെ കോളേജിൽ നിന്നും ബലമായി കൊണ്ട് പോകാൻ ശ്രമിക്കുന്നു. ഇത് കാണുന്ന ദാസ് സഹോദരനുമായി അടിപിടി ഉണ്ടാക്കുന്നു. സഹോദരൻ എന്തെങ്കിലും തിരിച്ചു ചെയ്യുന്നതിന് മുൻപ് നാട്ടിലോട്ട് പോകുവാൻ അദിതി ദാസിനോട് അഭ്യർത്ഥിക്കുന്നു. ദാസ് നാട്ടിലെത്തി കുറച്ചു ദിവസത്തിനു ശേഷം വിവാഹത്തിൽ നിന്നും രക്ഷപെടാനായി അദിതി ദാസിന്റെ നാട്ടിൽ വരികയും ചെയ്യുന്നു. മാതാപിതാക്കളുടെ അനുവാദമില്ലാതെ ദാസ് അദിതിയെ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. എന്നാൽ തുടർന്ന് വീട്ടുകാരും നാട്ടുകാരും ഇക്കാര്യം അറിയുന്നു. ഗ്രാമത്തിലെ ഉത്സവത്തിനിടെ തന്നോട് മോശമായി പെരുമാറിയവരെ അദിതി ഗുസ്തി രീതിയിൽ അടിച്ചൊതുക്കുന്നു. അദിതിയുടെ ഗുസ്തി മുറകൾ കണ്ടു ക്യാപ്റ്റൻ അദിതിയെ ഗുസ്തി പരിശീലിപ്പിക്കുവാൻ തീരുമാനിച്ചു. ഇതോടെ ദാസിന്റെ സുഹൃത്തുക്കളായ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരെല്ലാം അദിതിയെ കാണാനായി ഗുസ്തി ഇഷ്ടപ്പെടുന്നവരായി മാറി.
ഗുസ്തി പരിശീലനത്തിനിടെ കഠിനാധ്വാനം നടത്താനും ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനും അദിതിയെ ക്യാപ്റ്റൻ പ്രേരിപ്പിക്കുന്നു. ഒരു ദിവസം അദിതിയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെടുന്ന ദാസിനോട് ദേഷ്യപ്പെടുന്നു. എന്നാൽ ഇത് കണ്ട ക്യാപ്റ്റൻ ഗുസ്തി ചാമ്പ്യാനാകാനാണ് അദിതിയുടെ ആഗ്രഹമെന്നും അദിതിയ്ക്ക് തുല്യനായി മാറണമെന്നും ദാസിനോട് പറയുന്നു. പണ്ട് അച്ഛന്റെ ശിക്ഷണത്തിൽ ജൂനിയർ ഗുസ്തി ചാമ്പ്യനായ ദാസിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം കാണുന്നു.
ഇതിനെ തുടർന്ന് തന്റെ ലക്ഷ്യം ഗുസ്തി ചാമ്പ്യനാകുകയാണെന്നും ദാസ് തിരിച്ചറിയുകയും അച്ഛന്റെ പരിശീലനകേന്ദ്രത്തിൽ ചേരുകയും ചെയ്യുന്നു. ഈ സമയം അദിതി കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നു. എന്നാൽ ഗെയിംസിനിടെ പഞ്ചാബ് സ്വദേശിയായതിനാൽ അദിതി മത്സരിക്കാൻ അയോഗ്യയാണെന്ന് സംഘാടകർ അറിയിക്കുന്നു. അദിതിയുടെ എതിരാളിയായ പിന്റോ ഈ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുകയും ചെയ്യുന്നു. ഈ മത്സരത്തിനു ശേഷം അദിതിയും പിന്റോയും കയർത്തു സംസാരിക്കുകയും മനയത്തുവയലിൽ ഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഗ്രാമം ഒന്നാകെ ഗുസ്തി മത്സരത്തിൽ സംഘാടനത്തിനായി തയ്യാറെടുത്തു. മത്സരം തുടങ്ങിയപ്പോൾ അദിതിയുടെ സഹോദരൻ അദിതിയെത്തേടി മത്സരസ്ഥലത്തെത്തുന്നു. കഠിനമായ മത്സരത്തിനു ശേഷം അദിതി വിജയിക്കുകയും തന്റെ സഹോദരന്റെ സമ്മതം വാങ്ങുകയും ഗ്രാമവാസികൾ ആഘോഷിക്കുകയും ചെയ്യുന്നു.
അഭിനേതാക്കൾതിരുത്തുക
- ടൊവിനോ തോമസ് - ആഞ്ജനേയദാസൻ
- വാമിഖ ഗബ്ബി - അദിതി സിങ്
- രഞ്ജി പണിക്കർ - ക്യാപ്റ്റൻ ഭരതൻ
- അജു വർഗീസ് - ബാലൻ
- ഹരീഷ് പേരാടി - രവി
- മാമുക്കോയ - പോക്കർ ഇക്കാ
- ശ്രീജിത്ത് രവി - വിജയൻ
- ബിജുക്കുട്ടൻ - കൊലമച്ചാൻ
- ഹരീഷ് പെരുമണ്ണ - ധിം ധി
- ധർമജൻ ബോൾഗാട്ടി - ഡെയ്ഞ്ചർ
- പ്രദീപ് കോട്ടയം - ക്യാപ്റ്റൻ ഭരതന്റെ സഹോദരൻ
- ബാല ശരവണൻ - പാണ്ഡി/മുത്തു പാണ്ഡ്യൻ
- പാർവ്വതി ടി - ആഞ്ജനേയദാസിന്റെ അമ്മ
- ഷൈൻ ടോം ചാക്കോ - കിടിലൻ ഫിറോസ്(അഥിതി താരം )
- ദിനേഷ് നായർ
- ഗൗരി - അപ്പു
- വിനീത് ശർമ - അദിതിയുടെ സഹോദരൻ
- ടാൻസെൻ പോൾ - അദിതിയുടെ പിതാവ്
- മോനിഷ സാബു - അദിതിയുടെ സുഹൃത്ത്
- ആരുഷി വേദിക[4] - പിന്റോ
നിർമ്മാണംതിരുത്തുക
ബേസിൽ ജോസഫ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ടൊവിനോ തോമസിനും പഞ്ചാബി അഭിനേത്രി വാമിഖ ഗബ്ബിയ്ക്കും ഒപ്പമായിരിക്കും തന്റെ അടുത്ത ചിത്രമെന്ന് അറിയിച്ചു. [5]
ചിത്രീകരണംതിരുത്തുക
2016 ഒക്ടോബറിൽ ചലച്ചിത്രത്തിന്റെ ഫോട്ടോഗ്രഫി ആരംഭിച്ചു. ചിത്രീകരണത്തിനിടെ വാമിഖ ഗബ്ബിയ്ക്ക് പരിക്കേറ്റിരുന്നു.[6] അഭിനയിക്കുന്നതിന്റെ ഭാഗമായി പല അഭിനേതാക്കലും ഗുസ്തി പരിശീലനം നേടിയിരുന്നു. ചണ്ഡീഗഡ്, പട്യാല, ലുധിയാന, ഒറ്റപ്പാലം, പഴനി എന്നിവിടങ്ങളിലായാണ് ചലച്ചിത്രം ചിത്രീകരിച്ചത്. 2016 ഡിസംബറിൽ ചിത്രീകരണം പൂർത്തിയായി. [7]
ഗാനങ്ങൾതിരുത്തുക
സംഗീതം: ഷാൻ റഹ്മാൻ, Lyrics: മനു മഞ്ജിത്ത്, ബേസിൽ ജോസഫ്, വിനായക് ശശികുമാർ
- ആരോ നെഞ്ചിൽ - ഗൗരി ലക്ഷ്മി, ഷാൻ റഹ്മാൻ
- ആരോ നെഞ്ചിൽ (Desi Mix) - ഗൗരി ലക്ഷ്മി, ഷാൻ റഹ്മാൻ
- ക്യാപ്റ്റനോടുള്ള ആദരം (ഹമ്മിങ്) - രാധിക സേതുമാധവൻ
- ഇന്നലെകളിൽ - നിരഞ്ജ് സുരേഷ്
- ഇന്നലെകളിൽ (Treadmil) - നിരഞ്ജ് സുരേഷ്
- കണ്ണഞ്ചുന്നൊരു - ഷാൻ റഹ്മാൻ
- കണ്ണെത്താ ദൂരത്തോളം - സച്ചിൻ വാര്യർ
- മനയത്തു വയലും ഗുസ്തിയും - വിനീത് ശ്രീനിവാസൻ
- ഓ റബ്ബാ - സിയാ ഉൾ ഹഖ്, ഷാൻ റഹ്മാൻ
- വെൽക്കം ടു പഞ്ചാബ് - ഷാൻ റഹ്മാൻ
- പൊന്നിൻ കണിക്കൊന്ന (Wow സോങ്) - സിതാര കൃഷ്ണകുമാർ
അവലംബംതിരുത്തുക
- ↑ "Mammootty, Tovino Thomas to star in Godha director Basil Joseph's next". The Indian Express. 17 August 2017.
- ↑ "Tovino and Wamiqa Gabbi in 'Godha'". മൂലതാളിൽ നിന്നും 6 December 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "Going the Tovino way? Renji Panicker's new look is mighty impressive". മൂലതാളിൽ നിന്നും 20 December 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "Interview of Aarushi Vedikha by Renjith Ravindran for The Fan Garage". The Fan Garage.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Godha': Basil Joseph's next to have Tovino, Wamiqa Gabbi..." മൂലതാളിൽ നിന്നും 30 October 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "I was battered and bruised playing a wrestler in Godha: Wamiqa Gabbi". മൂലതാളിൽ നിന്നും 11 November 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "It's A Wrap For Team Godha!". മൂലതാളിൽ നിന്നും 25 February 2017-ന് ആർക്കൈവ് ചെയ്തത്.