വിജയലക്ഷ്മി

മലയാള കവയത്രി

മലയാളത്തിലെ ഒരു കവയിത്രിയാണ് വിജയലക്ഷ്മി.[1] ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടേതായിരുന്നു. മൃഗശിക്ഷകൻ വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്.[2]

വിജയലക്ഷ്മി
Vijayalakshmi Malayalam Poet.jpg
Occupationസാഹിത്യകാരി
Nationalityഇന്ത്യ
CitizenshipIndia
Notable worksമൃഗശിക്ഷകൻ
Spouseബാലചന്ദ്രൻ ചുള്ളിക്കാട്

ജനനവും, ബാല്യവുംതിരുത്തുക

1960 ഓഗസ്റ്റ് 2-നു എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഗ്രാമത്തിൽ [3] പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി വിജയലക്ഷ്മി ജനിച്ചു. ചോറ്റാനിക്കര ഗവണ്മെന്റ് ഹൈസ്കൂൾ,എറണാകുളം സെന്റ് തെരേസാസ് കോളേജ് , മഹാരാജാസ് കോളേജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും കേരളാ സർവ്വകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.

സാഹിത്യ ജീവിതംതിരുത്തുക

1977-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെയാണു വിജയലക്ഷ്മി സാഹിത്യരംഗത്ത് എത്തിയത്. 1980-ൽ കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടി. കേരള സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും ജനറൽ കൌൺസിലിലും അംഗമായിരുന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ കൺവീനർ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ വൈസ്‌പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലേയ്ക്കു വെളിച്ചം വീശിക്കൊണ്ട് എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി[4].മതേതരമായ ആത്മീയത കൊണ്ടും ധ്യാനാത്മകമായ ഏകാന്തത കൊണ്ടും ആഴത്തിലുള്ള സ്ത്രീപക്ഷ വീക്ഷണം കൊണ്ടും മലയാളകവിതയെ മുന്നോട്ടുനയിക്കുന്ന വിജയലക്ഷ്മിയുടെ സരളവും സാന്ദ്രവുമായ ആഖ്യാനശൈലി പദ്യവും ഗദ്യവും പ്രമേയങ്ങളിൽ സവിശേഷമായി സമന്വയിപ്പിക്കുന്നതിൽ മികവ് പുലര്ത്തുന്നുവെന്നും സമകാലീന കവിതയിൽ വേറിട്ട ഒറ്റയടിപ്പാതയാണ് സൃഷ്ടിക്കുന്നതെന്നും മാതൃഭൂമി ദിനപത്രം എഴുതി.മലയാള കാവ്യപാരമ്പര്യത്തിന്റെ താളാത്മകതയും പ്രമേയ സ്വീകരണത്തിലെയും ആഖ്യാനത്തിലെയും കരുത്തും വിജയലക്ഷ്മിയുടെ കവിതകള്ക്ക് നൂതനത്വം നല്കുന്നുവെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.[5] മിത്തുകളും പുരാണങ്ങളും ആധുനിക സാമൂഹിക ജീവിതവും സ്ത്രീയവസ്ഥകളുമായി ഇണക്കിച്ചേര്ത്തു കൊണ്ടും അഴിച്ചുപണിതു കൊണ്ടും വിജയലക്ഷ്മി പുതിയ ചോദ്യങ്ങളും തിരുത്തലുകളും സൃഷ്ടിക്കുവാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും വിവിധ വിലയിരുത്തലുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.ഓരോ എഴുത്തും ആത്മാന്വേഷണവും രാഷ്ട്രീയാന്വേഷണവും കൂടിയായിത്തീരുന്ന കാവ്യലോകമാണ് വിജയലക്ഷ്മിയുടേതെന്നും പറയാം

കൃതികൾതിരുത്തുക

  1. മൃഗശിക്ഷകൻ (1992)
  2. തച്ചന്റെ മകൾ (1992)
  3. മഴതൻ മറ്റേതോ മുഖം (1999)
  4. ഹിമസമാധി (2001)
  5. അന്ത്യപ്രലോഭനം (2002)
  6. ഒറ്റമണൽത്തരി (2003)
  7. അന്ന അഖ്മതോവയുടെ കവിതകൾ വിവർത്തനം (2006)
  8. അന്ധകന്യക (2006)
  9. മഴയ്ക്കപ്പുറം (2010)
  10. വിജയലക്ഷ്മിയുടെ കവിതകൾ (2010)
  11. ജ്ഞാനമഗ്ദലന ( 2013 )
  12. സീതാദർശനം ( 2016 )
  13. വിജയലക്ഷ്മിയുടെ പ്രണയകവിതകൾ ( 2018 )

പുരസ്കാരങ്ങൾതിരുത്തുക

  • കുഞ്ചുപിള്ള പുരസ്കാരം (1982)
  • ലളിതാംബിക അന്തർജ്ജനം സ്മാരക പുരസ്കാരം(യുവസാഹിത്യകാരിക്ക് ) (1992)
  • അങ്കണം സാഹിത്യ പുരസ്കാരം (1990)
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1994) [6]
  • വൈലോപ്പിള്ളി പുരസ്കാരം (1995)
  • ചങ്ങമ്പുഴ പുരസ്കാരം (1995)
  • ഇന്ദിരാഗാന്ധി സാഹിത്യ പുരസ്കാരം (1995)
  • വി.ടി. ഭട്ടതിരിപ്പാട് പുരസ്കാരം (1997)
  • പി.കുഞ്ഞിരാമൻ നായർ പുരസ്കാരം(2001)
  • ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2010)
  • ഉള്ളൂർ പുരസ്കാരം(2010)
  • എ.അയ്യപ്പൻ സ്മാരകപുരസ്കാരം(2011)
  • കൃഷ്ണഗീതി പുരസ്കാരം(2011)
  • ലൈബ്രറി കൌൺസിൽ സാഹിത്യ പുരസ്കാരം(2013)
  • ഓ.വി.വിജയൻ സാഹിത്യ പുരസ്കാരം (2013)
 

ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  


കേരള സാഹിത്യ അക്കാദമി പുരസ്കാരം

അവലംബംതിരുത്തുക

  1. https://reader.magzter.com/reader/8rylto7f87wq7dadqstza8115135816370304/1151358. {{cite web}}: Missing or empty |title= (help)
  2. "You are being redirected..." ശേഖരിച്ചത് 2022-12-27.
  3. Mohanan, Mini. "നമ്മുടെ കവികൾ - 7 / വിജയലക്ഷ്മി" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-27.
  4. "ഫാഷിസത്തിന്റെ വെളുത്ത താടി". സുനിൽ പി ഇളയിടം. http://www.deshabhimani.com/periodicalContent1.php?id=1312/. ശേഖരിച്ചത് 2013 ഒക്ടോബർ 23. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)
  5. "'തൊടികളിലെന്റെ കാലൊച്ച കേൾക്കുമ്പൊഴേ തുടലിമുള്ളുകൾ മൂടിക്കടന്നുപോയ്...'വിജയലക്ഷ്മിയെന്ന ഒറ്റയക്കം- എസ്.ജോസഫ്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-27.
  6. Manorama, Malayala (27.12.22). "Manorama Weekly". Magzter. Malayala Manorama. ശേഖരിച്ചത് 27.12.2022. {{cite web}}: Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=വിജയലക്ഷ്മി&oldid=3831053" എന്ന താളിൽനിന്ന് ശേഖരിച്ചത്