പ്രാഗഭാവം
ന്യായശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് പ്രാഗഭാവം. ന്യായീകരണങ്ങൾക്കുവേണ്ടി അദ്വൈതികളും ഈ ന്യായവാദത്തെ ന്യായശാസ്ത്രത്തിൽ നിന്നും കടമെടുത്ത് ഉപയോഗിക്കുന്നു.
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
പേരിനു പിന്നിൽ
തിരുത്തുകപ്രാക് എന്ന വാക്കിനർത്ഥം മുമ്പ് എന്നാണ്. അഭാവം എന്നാൽ ഇല്ലായ്മ. ഒരു വസ്തുവിന്റെ (അതുണ്ടാകുന്നതിനു) മുമ്പത്തെ ഇല്ലായ്മയാണ് പ്രാഗഭാവം എന്നതു കൊണ്ടു വിവക്ഷിക്കുന്നത്. ന്യായ വാദം ഇതിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ഒരാൾ ഒരു നിർദ്ദിഷ്ട സമയത്ത് ഒരു കുടം ഉണ്ടാക്കുന്നു. ആ നിർദ്ദിഷ്ട സമയം മുതൽ കുടം ഉണ്ടാവുന്നു. ആ നിർദ്ദിഷ്ട സമയത്തിനു തൊട്ടുമുമ്പ് ആ കുടം ഉണ്ടായിരുന്നില്ല. അതിനു തലേ ദിവസമെന്നു വേണ്ട, അതിനു മുമ്പൊരിക്കലും ആ പ്രത്യേക കുടം ഉണ്ടായിരുന്നിട്ടേയില്ല. അഥവാ ആ കുടം ഉണ്ടാവുന്നതിനു മുമ്പ് ഉണ്ടായിരുന്ന 'അഭാവം' അനാദി കാലം മുതൽക്ക് ഉള്ളതാണ്. കുടമുണ്ടായപ്പോൾ ഈ അഭാവം അവസാനിച്ചു. അനാദിയായ ഒന്നിനും അവസാനവും ഉണ്ടാകില്ല എന്ന സാമാന്യ തത്ത്വത്തിന് ഉള്ള ഒഴിവായിട്ടാണ് ഈ ന്യായ വാദം. ഈ ന്യായമനുസരിച്ച് ജനനത്തിനുള്ള സാങ്കേതിക നാമമാണ് പ്രാഗ് അഭാവ ചരമ പ്രഥമക്ഷണം
അഭാവം നാലുതരത്തിൽ ഉണ്ട്
തിരുത്തുക- പ്രാഗഭാവം
- പ്രധ്വംസാഭാവം
- അന്യോന്യാഭാവം
- അത്യന്താഭാവം
ബന്ധപ്പെട്ട മറ്റു കണ്ണികൾ
തിരുത്തുകഅനുബന്ധം
തിരുത്തുകഅവലംബം
തിരുത്തുകകുറിപ്പുകൾ
തിരുത്തുക