ന്യായ ശാസ്ത്രത്തിലെ പ്രാഗ്‌ അഭാവത്തിന്റെ ഉപസിദ്ധാന്തമാണ്‌ പ്രധ്വംസാഭാവം. ധ്വംസനത്തിനു (ഉടയ്ക്കപ്പെട്ടതിനു) ശേഷമുള്ള അഭാവമാണ്‌ പ്രധ്വംസ അഭാവം. പ്രാഗ്‌ അഭാവത്തിന്റെ ഉദാഹരണത്തിൽ പറഞ്ഞിരിക്കുന്ന കുടം ഉടഞ്ഞുപോയി എന്നിരിക്കട്ടെ. അതോടെ കുടത്തിന്റെ ഭാവം അവസാനിച്ച്‌ അതിന്റെ അഭാവം ആരംഭിക്കുന്നു. ഈ അഭാവത്തിന്‌ ആരംഭമുണ്ട്‌, എന്നാൽ അവസാനമില്ല. ഈ ന്യായമനുസരിച്ച്‌ മരണത്തിനുള്ള സാങ്കേതിക നാമമാണ്‌ പ്രധ്വംസാഭാവ പ്രഥമക്ഷണം.

"https://ml.wikipedia.org/w/index.php?title=പ്രധ്വംസാഭാവം&oldid=662667" എന്ന താളിൽനിന്ന് ശേഖരിച്ചത്