പോളച്ചിറ
കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറ. കിഴക്ക് ചിറക്കര ക്ഷേത്രം മുതൽ പടിഞ്ഞാറ് കോട്ടേക്കുന്ന് ക്ഷേത്രം വരെ ആയിരത്തിഅഞ്ഞൂറോളം ഏക്കർ പാടശേഖരം[1] ഇതിൽ ഉൾപ്പെടുന്നു. ചാത്തന്നൂർ നിയമസഭാമണ്ഡലത്തിലാണ് ഇത് ഉൾപ്പെടുന്നത്.
പോളച്ചിറ (കാടിച്ചിറ) | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | ചാത്തന്നൂർ |
ലോകസഭാ മണ്ഡലം | കൊല്ലം |
സിവിക് ഏജൻസി | ചിറക്കര ഗ്രാമപഞ്ചായത്ത് |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | chirakkara.entegramam.gov.in/ |
കൃഷി
തിരുത്തുകവളം ഇടാതെ കൃഷി ചെയ്യാൻ കഴിയുന്നത്ര ഫലഭൂയിഷ്ടമായ മണ്ണാണ് പോളച്ചിറയിലേത്.[2] പക്ഷെ, വർഷത്തിൽ മിക്കവാറും എല്ലാ മാസങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇവിടെ കൃഷി അസാദ്ധ്യവുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദ്ദേശഭരണ സ്ഥാപനങ്ങളും പോളച്ചിറയിലെ നെൽകൃഷിക്കായി ധാരാളം പണം ചെലവ് ചെയ്തിട്ടുണ്ടെങ്കിലും ഫലപ്രാപ്തിയുണ്ടായിട്ടില്ല.[3]
വർഷത്തിൽ ഏറെക്കാലവും പോളച്ചിറ വെള്ളം നിറഞ്ഞുകിടക്കുന്നു. യഥാസമയം വെള്ളം വറ്റിച്ചാൽ മാത്രമെ നെല്ല് വിതക്കാൻ കഴിയുകയുള്ളു. അതിന് കാലതാമസം വന്നാൽ നെല്ല് വിളവെടുക്കുന്നതിനുമുൻപായി കാലവർഷം എത്തുകയും കർഷകന് വിളവെടുക്കാൻ കഴിയാതാവുകയും ചെയ്യും. എന്നാൽ പോളച്ചിറയിൽ വെള്ളം വറ്റിക്കുമ്പോൾ സമീപപ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴുകയും അത് ഈ പ്രദേശത്താകെ ജലക്ഷാമം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ പോളച്ചിറയിൽ വെള്ളം വറ്റിക്കാതെ മത്സ്യക്കൃഷി ചെയ്യുന്നതാണ് അഭികാമ്യം എന്ന വാദവും നിലവിലുണ്ട്. എന്നാൽ 2013ൽ വടക്കാഞ്ചേരി മാതൃകയിൽ നെൽക്കൃഷി ചെയ്ത് വിജയിപ്പിച്ച് പോളച്ചിറയിൽ നെൽക്കൃഷി സാദ്ധ്യമാണെന്ന് കൊല്ലംജില്ലാ പഞ്ചായത്ത് തെളിയിച്ചിരിക്കുന്നു. [4]
ദേശാടനപക്ഷികളുടെ സാന്നിദ്ധ്യം
തിരുത്തുകപോളച്ചിറ ഏലായിൽ നിരവധി ദേശാടനപക്ഷികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബീരിയയിൽനിന്നുപോലും അത്യപൂർവമായ പക്ഷികൾ പോളച്ചിറയിൽ എത്തിയിരുന്നു.[5] സമശീതോഷ്ണ കാലാവസ്ഥയിൽ മുട്ടയിടാനും പ്രത്യുൽപാദനം നടത്താനുമാണ് പക്ഷികൾ കാതങ്ങൾ താണ്ടി എത്തിയിരുന്നത്. ഉത്തരേന്ത്യയിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടങ്ങുന്നതോടെ വിവിധയിനം പക്ഷികൾ പോളച്ചിറയിൽ എത്തിയിരുന്നു. ഡിസംബർ മുതൽ പഷികളുടെ വരവ് തുടങ്ങും. മരവരമ്പൻ(ട്രീ പിപ്പറ്റ്), സ്പോട്ടിൽ പെലിക്കൻ, വെൺബകം(വൈറ്റ് സ്ട്രോക്ക്), ചക്കിപ്പരുന്ത്(ബ്ലാക്ക് കൈറ്റ്), കൃഷ്ണപ്പരുന്ത്(ബ്രാഹ്മിണി കൈറ്റ്), കാറ്റിൽ എഗ്രറ്റ്, പട്ടവാലൻ സ്നാപ്പ്(ബ്ലാക്ക് ടെയിൽഡ് ഗോഡ്വിറ്റ്) തുടങ്ങി ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷിയായ കായൽ പുള്ള് (പെരിഗ്രിൻ ഫാൽക്കൺ)[6] ഉൾപ്പെടെ 151 ലേറെ വംശങ്ങളിലെ പക്ഷികളെ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇവിടെനിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[7]
സാധാരണ കാണുന്ന പക്ഷികൾ
തിരുത്തുകചെമ്പോത്ത്, നാട്ടുകുയിൽ, പനങ്കൂളൻ, നീലക്കോഴി, കുളക്കോഴി. ചെങ്കണ്ണി തിത്തിരി. പുള്ളിക്കാടക്കൊക്ക്. കരിംകൊക്ക്. വർണ്ണക്കൊക്ക്. വർണ്ണക്കൊക്ക്, ചെറിയ നീർക്കാക്ക, ചായമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി, കാലിമുണ്ടി, കുളക്കൊക്ക്, കഷണ്ടിക്കൊക്ക്, വെള്ളക്കറുപ്പൻ പരുന്ത്, വിളനോക്കി, ചെമ്പൻനത്ത്, പുള്ളിനത്ത്, മീൻകൊത്തിച്ചാത്തൻ, വലിയ വേലിത്തത്ത, പനങ്കാക്ക, നാട്ടുമരംകൊത്തി, മഞ്ഞക്കിളി, ആനറാഞ്ചി പക്ഷി, ഓലഞ്ഞാലി, പേനക്കാക്ക, കതിർവാലൻ കുരുവി, തുന്നാരൻ, ബലിക്കാക്ക, പോതപ്പൊട്ടൻ, വയൽക്കോതിക്കത്രിക, ഇരട്ടത്തലച്ചി, കിന്നരിമൈന, ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി, മഞ്ഞത്തേൻകിളി, ആറ്റക്കറുപ്പൻ, മഞ്ഞ വാലുകുലുക്കി, വയൽവരമ്പൻ തുടങ്ങിയ പക്ഷികളെ സാധാരണയായി കണ്ടു വരാറുണ്ട്.
പ്രധാനപ്പെട്ട സ്ഥാപനങ്ങൾ
തിരുത്തുക1. കോട്ടേക്കുന്ന് സുബ്രഹ്മണ്യക്ഷേത്രം
2. ചിറക്കര ദേവിക്ഷേത്രം
3. വിളപ്പുറം ദേവിക്ഷേത്രം
4. ചാത്തന്നൂർ എസ്.എൻ. കോളേജ്
5. ആനന്ദവിലാസം ഗ്രന്ഥശാല, താഴം തെക്ക്
6. ഗവ: എച്ച്.എസ്.എസ്., നെടുങ്ങോലം
7. ഗവ: എച്ച്. എസ്. ചിറക്കര
8. ഗവ: എച്ച്.എസ്. ഉളിയനാട്
9. പുത്തന്കുളം ആനത്താവളം
10 തെക്കേവിള ദുർഗ്ഗാ ദേവി ക്ഷേത്രം
പ്രമുഖ വ്യക്തികൾ:
തിരുത്തുക1. പോളച്ചിറ രാമചന്ദ്രൻ (ഗുസ്തിക്കാരൻ. പരേതനായി)
2. ചാത്തന്നൂർ മോഹൻ (കവി. പരേതനായി)
3. ഡി. സുധീന്ദ്രബാബു (കഥാകൃത്ത്)
4. സുമേഷ് ചാത്തന്നൂർ (കവി)
5. ചിറക്കര സലിംകുമാർ (കഥാപ്രസംഗകൻ)
6. രമണിക്കുട്ടി (ചിത്രകാരി, നോവലിസ്റ്റ്)
7. സുധി വേളമാനൂർ(തിരക്കഥാകൃത്ത്, കവി, ഗാനരചയിതാവ്)
അവലംബം
തിരുത്തുക- ↑ "Parvuronline website". Archived from the original on 2012-02-27. Retrieved 2012-10-31.
- ↑ http://shodhganga.inflibnet.ac.in/bitstream/10603/194/3/12_chapter2.pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-23. Retrieved 2013-11-17.
- ↑ http://www.janayugomonline.com/php/newsDetails.php?nid=85489[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.deshabhimani.com/news/kerala/news-11-06-2016/567161
- ↑ https://www.manoramaonline.com/district-news/kollam/2019/12/18/kollam-bird.html
- ↑ https://www.manoramaonline.com/district-news/kollam/2019/12/29/kollam-paravur-team.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിറക്കര ഗ്രാമപഞ്ചായത്തിന്റെ വെബ്‌സൈറ്റ് Archived 2012-03-04 at the Wayback Machine.