വെള്ളത്തിലെ മരകുറ്റികളിൽ വെറുതേ കുത്തിയിരിക്കാൻ ഇഷ്ടപ്പെടുന്ന ദേശാടനപക്ഷികളാണ് വിളനോക്കി എന്നു വിളിക്കുന്ന കരിതപ്പി.[1] [2][3][4] (ഇംഗ്ലീഷ്: Western Marsh Harrier). ചെളിയും വെള്ളവും ഇഷ്ടം പോലെ കാണപ്പെടുന്നിടത്തേക്കാണ് അവ പറന്നെത്തുക. അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ്‌ ഇവ.

വിളനോക്കി
Western Marsh Harriers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. aeruginosus
Binomial name
Circus aeruginosus
Range of C. gallicus      Breeding range     Resident range     Wintering range
a eurasian marsh harrier takin off
Circus aeruginosus

വേനൽ കാലത്ത് യൂറോപ്പ് മുതൽ സൈബീരിയ വരെ ഇക്കൂട്ടരെ കാണാം. മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതും അവിടങ്ങളിൽ തന്നെ. തണുപ്പ് കാലത്തിന്റെ തുടക്കത്തിൽ വിളനോക്കികൾ ഇന്ത്യ, ശ്രീലങ്ക, മ്യാൻ‌മാർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പറക്കും. കരിതപ്പികിളിക്ക് ചക്കിപ്പരുന്തിന്റെയത്രെ വലിപ്പം കാണും. ആൺപക്ഷികൾക്ക് പുറത്ത് കടുത്ത തവിട്ട് നിറമാണ്. ചിറകുകൾ‌ക്കും വാലിനും ചാരനിറവും കാണാം. നേരിയ തവിട്ട് നിറമാണ് ശരീരത്തിന്റെ അടിഭാഗത്ത്. തലയ്ക്കും ആ നിറം തന്നെ.

കരിതപ്പിക്കിളി താഴ്‌ന്നു പറന്നു തവള, എലി, പാമ്പ്, എന്നിവയെ പിടികൂടി ശാപ്പിടും. വിശപ്പു മാറിയാൽ നേരെ മരക്കുറ്റികളിൽ ചെന്നിരുന്നു വിശ്രമിക്കും. പകൽ‌സമയത്ത് ഒറ്റയ്ക് കഴിയാനിഷ്ടപ്പെടുന്ന കരിതപ്പി കിളികൾ രാത്രിയിൽ സംഘം ചേരും. രാത്രിയിൽ കരിതപ്പികൾ നിലത്തിരുന്നാണ് ഉറങ്ങുക. കൂടുകൂട്ടുന്നതും നിലത്തു തന്നെ.[5][6][7][8]

  1. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  2. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  3. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 496–498. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  4. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-18. Retrieved 2010-08-08.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-05. Retrieved 2010-08-08.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-04. Retrieved 2010-08-16.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-26. Retrieved 2010-08-16.
"https://ml.wikipedia.org/w/index.php?title=വിളനോക്കി&oldid=3808538" എന്ന താളിൽനിന്ന് ശേഖരിച്ചത്