പുതുക്കാട് ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പുതുക്കാട്
10°24′27″N 76°17′16″E / 10.4075°N 76.28771°E / 10.4075; 76.28771
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് തൊറവ്, ചെങ്ങാലൂർ
താലൂക്ക്‌ മുകുന്ദപുരം‍
ബ്ലോക്ക്
നിയമസഭാ മണ്ഡലം പുതുക്കാട്
ലോകസഭാ മണ്ഡലം മുകുന്ദപുരം‍
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് അമ്പിളി ശിവരാജൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 15.41ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 15 എണ്ണം
ജനസംഖ്യ 20871
ജനസാന്ദ്രത 1354/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680301
+0480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് പുതുക്കാട്. ദേശീയപാത 544 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544-ന്‌ അരികിൽ ആമ്പല്ലൂരിനും കൊടകരക്കും ഇടക്കാണ് പുതുക്കാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് പുതുക്കാട്' . ഇവിടെ ഒരു പാട് ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൊറവ്, ചെങ്ങാലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുതുക്കാട് ഗ്രാമപഞ്ചായത്തിന് 15.41 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 15 വാർഡുകളാണ് പുതുക്കാട് പഞ്ചായത്തിലുള്ളത്.

അതിരുകൾ

തിരുത്തുക

കിഴക്ക്-വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്

വടക്ക്-അളഗപ്പനഗർ, നെന്മണിക്കര ഗ്രാമപഞ്ചായത്തുകൾ

പടിഞ്ഞാറ്-നെന്മണിക്കര ഗ്രാമപഞ്ചായത്ത്

തെക്ക്-പറപ്പൂക്കര ഗ്രാമപഞ്ചായത്ത്

വാർഡുകൾ

തിരുത്തുക
  1. വടക്കേ തൊറവ്
  2. പുതുക്കാട്
  3. കാഞ്ഞൂർ
  4. കണ്ണമ്പത്തൂർ
  5. സ്നേഹപുരം
  6. മാട്ടുമല
  7. ശാന്തി നഗർ
  8. സൂര്യ ഗ്രാമം
  9. ചെങ്ങാലൂർ
  10. എസ്. എൻ. പുരം
  11. രണ്ടാം കല്ല്‌
  12. ചക്കോച്ചിറ
  13. കുറുമാലി
  14. തെക്കേ തൊറവ്
  15. ബ്ലോക്ക്‌ ഓഫീസ്