പി.ആർ വരലക്ഷ്മി
തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനനടിയായും സ്വഭാവനടിയായും 1970-80 കാലഘട്ടങ്ങളിൽ നിറഞ്ഞുനിന്നിരുന്ന ഒരു അഭിനേത്രിയാണ് പി. ആർ വരലക്ഷ്മി. നാലു ഹിന്ദി ചിത്രങ്ങൾക്കു പുറമേ മലയാളം, കന്നട, തലുഗു, തമിഴ് സിനിമകളിലായി അറുനൂറോളം ചിത്രങ്ങളിൽ വരലക്ഷി വേഷമണിഞ്ഞു.1966ൽ മലയാളത്തിൽതറവാട്ടമ്മയിൽ ചെറിയവേഷത്തിൽ പങ്കെടുത്തെങ്കിലും 1972ൽ കെ.എസ് ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത വഴയാടി വാഴൈ എന്ന തമിഴ് ചിത്രമാണ് വരലക്ഷ്മിയുടെ ആദ്യ ചിത്രം.[1] ഒരേ സാക്ഷി, ദൈവാംശം എന്നിവയിൽ വരലക്ഷ്മിയുടെ കഥപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.[2]
ജീവിതം
തിരുത്തുകസിനിമാ പിൻബലമുള്ള ഒരു പാരമ്പര്യമില്ലാത്തതിനാൽ ആദ്യം നായികാവേഷത്തിൽ പ്രത്യക്ഷപ്പെട്ട വരലക്ഷ്മിക്ക് അത് ദീർഘകാലം തുടരാനായില്ല. അധികം പ്രചാരമില്ലാത്ത കന്നട, മലയാളം, തെളുഗു ചിത്രങ്ങളിൽ അധികം അഭിനയിച്ചതും കാരണമാകാം. തുടർന്ന് സ്വഭാവവേഷങ്ങളീലേക്ക് മാറ്റപ്പെട്ടു.[3] തെന്നിന്ത്യയിലെ ഒട്ടുമിക്ക നായകരോടും ഒപ്പം നായികാവേഷം കെട്ടിയെങ്കിലും തനിക്ക് അത് തുടരാനായില്ലെന്നും തലതൊട്ടപ്പന്മാരില്ലാത്തതായിരുന്നു തന്തെ ദുർവിധിയെന്നും വരലക്ഷ്മി വിലയിരുത്തി.[4] കാട് ആണ് ആദ്യ മലയാള ചലച്ചിത്രം. അൻപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച അവർ പിന്നീട് ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറ്റി.
മലയാള ചലച്ചിതരംഗം
തിരുത്തുക- തറവാട്ടമ്മ (1966)
- കാട് (1973)...മേനോന്റെ മകൾ
- ശ്രീരാമ ഹനുമാൻ യുദ്ധം (1974)
- അവൾ ഒരു ദേവാലയം (1977)
- ബീന (1978)
- അവൾക്ക് മരണമില്ല (1978)
- ഇവൾ ഒരു നാടോടി (1979)
- ജിമ്മി (1979)
- കഴുകൻ (1979)
- സുഖത്തിന്റെ പിന്നാലെ (1979) ... കല്യാണി
- അവൾ നിരപരാധി (1979)
- ഒരു വർഷം ഒരു മാസം (1980)
- സ്വത്ത് (1980)
- ലാവ (1980)
- കൊടുമുടികൾ (1980)---- സരോജിനി
- അഗ്നിസാരം (1981)
- ജംബുലിംഗം (1982)
- ചമ്പൽക്കാട് (1982)
- പാഞ്ചജന്യം)
- കൊലകൊമ്പൻ (1983)
- അങ്കം (1983)
- ഹിമം (1983)....ശാരദ
- മനസ്സേ നിനക്കു മംഗളം (1984)
- തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)
- കുലം (1997)
- ജനകീയം (2003)...സൂര്യയുടെ അമ്മ