പാറക്കടവ് ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പാറക്കടവ് ഗ്രാമപഞ്ചായത്ത്

പാറക്കടവ് ഗ്രാമപഞ്ചായത്ത്
10°06′47″N 76°11′09″E / 10.113°N 76.1858°E / 10.113; 76.1858
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ജിഷ ശ്രീധരൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.14ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 27702
ജനസാന്ദ്രത 1123/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്തായ പാറക്കടവ് ചാലക്കുടിപ്പുഴയുടെ അരികത്തായി സ്ഥിതിചെയ്യുന്നു.

ചരിത്രം തിരുത്തുക

കേരളത്തിലെ ആദിമജനവാസ പ്രദേശങ്ങളിലൊന്നാണ് ചാലക്കുടി പുഴയുടെ തീരത്തുള്ള ഈ ഗ്രാമം. ക്രിസ്തുവിനു മുമ്പ് ഏതാണ്ട് 2000 ആണ്ട് മുതലുള്ള മഹാശിലായുഗം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി ഇവിടെ നിന്നും കണ്ടെടുത്ത പുരാവസ്തു അവശിഷ്ടങ്ങൾ തെളിയിക്കുന്നു. മൂഴിക്കുളം കച്ചം എന്നറിയപ്പെടുന്ന ചട്ടങ്ങൾ പണ്ടുകാലത്ത് സാമൂഹികബന്ധങ്ങൾക്ക് ആസ്പദമായ കീഴ്വഴക്കങ്ങളെ സൃഷ്ടിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. [1] എന്നാൽ പിന്നീട് പെരുമാൾ വാഴ്ചയുടെ അവസാനത്തോടൊപ്പമോ , അതോ ടിപ്പുവിന്റെ പടയോട്ടത്തിലോ ഈ മൂഴിക്കുളം കച്ചം ചരിത്രത്തിൽ മറയുകയാണുണ്ടായത്. എറണാകുളം ജില്ലയിലെ ഏറ്റവും ശക്തമായ തൊഴിലാളി സംഘടനാ പ്രസ്ഥാനം രൂപപ്പെട്ടത് പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരിയിലായിരുന്നു.[1].

സാംസ്കാരികചരിത്രം തിരുത്തുക

ആദ്യകാലത്ത് ഇവിടെ നിലനിന്നിരുന്നത് ക്ഷേത്രസംസ്ക്കാരമായിരുന്നു. എല്ലാ നീതിനിയമങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതുമായി ബന്ധപ്പെട്ട തിരുമൂഴിക്കുളം രേഖ എന്ന ചരിത്രത്തിൽ കാണപ്പെടുന്നുണ്ട്. വേദപഠനത്തിനായി വേദപഠനശാലയും ഉണ്ടായിരുന്നു. ഇത് ചാലക്കുടി പുഴയിലായിരുന്നു എന്നും, പിന്നീട് പുഴ വഴിമാറി ഒഴുകി എന്നുമാണ് ഐതിഹ്യം. അന്നത്തെ നീതിബോധത്തിന്റെ തെളിവായി ക്ഷേത്രത്തിന്റെ മുന്നിൽ ഒരു കരിങ്കൽ പരിഹാരം സ്ഥാപിച്ചിരുന്നു. ഇവിടെ ശൂലത്തിൽ കോർത്ത ഒരു മനുഷ്യപ്രതിമ സ്ഥാപിച്ചിരുന്നു. അനീതി കാണിക്കുന്നവർക്കുള്ള ശിക്ഷ അതികഠിനമായിരിക്കും എന്ന് പൊതുജനങ്ങൾക്ക് ഒരു സന്ദേശം നല്കാനായിരുന്നിരിക്കണം ഈ പ്രതിമ ഇവിടെ സ്ഥാപിച്ചിരുന്നത്. [2]

ആരാധനാലയങ്ങൾ തിരുത്തുക

  1. തിരുമൂഴിക്കുളംക്ഷേത്രം പാറക്കടവ് പഞ്ചായത്തിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ്. ലക്ഷ്മണപെരുമാൾ ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ലക്ഷ്മണന്റെ പൂർണകായ പ്രതിമ ആണ് ഇവിടെയുള്ളത്. കേരളത്തിൽ ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ മാത്രമേ ഉള്ളു. പുരാതന കാലം മുതൽക്കുതന്നെ കേരളത്തിൽ ആരാധിച്ചു പോരുന്ന 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമൂഴിക്കുളം ക്ഷേത്രം. മൂഴിക്കുളം ദേശം നിബിഡവനമായിരുന്നു. ഹരിത മഹർഷി ഇവിടെ വളരെ കാലം തപസ്സു ചെയ്ത് ഈ പ്രദേശത്തെ അനുഗൃഹീതമാക്കി. തപസ്സിൽ സംപ്രീതനായ മഹാവിഷ്ണു മഹർഷിക്ക് ദർശനം നൽകുകയും കലിയുഗത്തിൽ ആത്മശാന്തിക്ക് വേണ്ടി ജനങ്ങൾ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ വേദസാരരൂപത്തിൽ ഉപദേശിച്ചരുളുകയും ചെയ്തു. മഹർഷിക്ക് ഉപദേശം ലഭിച്ചത് ഇവിടെ വച്ചായിരുന്നു. തിരുമൊഴിയുണ്ടായ കളം ‘തിരുമൊഴിക്കളം‘ കാലക്രമത്തിൽ തിരുമൂഴിക്കുളമായി മാറി. മൊഴിക്ക് ‘വേദം’ എന്നും കളത്തിൻ ‘സ്ഥലം‘ എന്ന അർത്ഥവും കൽപ്പിക്കുമ്പോൾ ഈ പേരിനു കൂടുതൽ യുക്തി തോന്നും. വാക്കയിൾ കൈമൾ എന്ന നാട്ട്പ്രമാണിക്ക് നാല് കൃഷ്ണശിലാ വിഗ്രഹങ്ങൾ ലഭിക്കുകയും അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് നിർമ്മിക്കാൻ നിർദ്ദേശമുണ്ടായി എന്നുമാണ് ഐതിഹ്യം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ലക്ഷ്മണ വിഗ്രഹമാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ലക്ഷ്മണൻ വിഷ്ണുതുല്യനായ അനന്തന്റെ അവതാരമായതിനാൽ സർപ്പവിമുക്തമാണ് ഈ പരിസരം എന്നാണ് വിശ്വാസം. സർപ്പ ബാധയേറ്റ മരണവും ഈ പ്രദേശത്ത് കുറവാണ് എന്നാണ് ഐതിഹ്യം. തമിഴ്വിശ്വാസികളുടെ നിഗമനം ചിത്രകൂടത്തിൽ ശ്രീരാമന്റെ സഹചാരിയായ ലക്ഷ്മണന്റെ ഭാവമാണ് ഈ മൂർത്തിക്ക് എന്നാണ്. എന്നാൽ ഇന്ദ്രജിത്തിനെ വധിക്കാനായി കഠിനവ്രതമനായി കാലം കഴിക്കുന്ന ലക്ഷ്മണമൂർതിയാണ് ക്ഷേത്രത്തിലെ ഉപാസനമൂർത്തി എന്ന് മറ്റൊരു വിശ്വാസമുണ്ട്.
  2. പുളിയനം ചിറയ്ക്കൽ ക്ഷേത്രം
  3. മൂഴിക്കുളം പള്ളി

സമീപപ്രദേശങ്ങൾ തിരുത്തുക

വാർഡുകൾ തിരുത്തുക

  1. മാംപ്ര പടിഞ്ഞാറ്
  2. മാംപ്ര കിഴക്ക്
  3. പുളിയനം കിഴക്ക്
  4. പുളിയനം തെക്ക്
  5. കോടുശ്ശേരി
  6. വട്ടപ്പറമ്പ്
  7. കുറുമശ്ശേരി കിഴക്ക്
  8. കുറുമശ്ശേരി പടിഞ്ഞാറ്
  9. കുറുമശ്ശേരി വടക്ക്
  10. മൂഴിക്കുളം
  11. പാറക്കടവ് തെക്ക്
  12. പാറക്കടവ് വടക്ക്
  13. പൂവത്തുശ്ശേരി
  14. കുന്നപ്പിള്ളിശ്ശേരി
  15. എളവൂർ
  16. പുളിയനം
  17. എളവൂർ വടക്ക്
  18. പുളിയനം പടിഞ്ഞാറ്

സ്ഥിതിവിവരകണക്കുകൾ തിരുത്തുക

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് പാറക്കടവ്
വിസ്തീർണ്ണം 24.66
വാർഡുകൾ 17
ജനസംഖ്യ 27702
പുരുഷൻമാർ 13764
സ്ത്രീകൾ 13938

അവലംബം തിരുത്തുക

  1. 1.0 1.1 വിനോദസഞ്ചാരവകുപ്പ് വെബ്സൈറ്റ് മൂഴിക്കുളം കച്ചം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "മൂഴിക്കുളം" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. തദ്ദേശസ്വയംഭരണവകുപ്പ് വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] ക്ഷേത്രവും മൂഴിക്കുളം ചരിത്രവും