പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്

പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
10°06′17″N 76°08′38″E / 10.1048°N 76.1440°E / 10.1048; 76.1440
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പറവൂർ
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് പി.വി. ലാജു
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 19.87ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 29082
ജനസാന്ദ്രത 1522/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പുത്തൻവേലിക്കര. വളർന്നു വരുന്ന ഒരു വിനോദസഞ്ചായരകേന്ദ്രം കൂടിയാണ് ഇപ്പോൾ ഈ കൊച്ചു ഗ്രാമം. വടക്ക് തൃശ്ശൂർ ജില്ലയിലെ പൊയ്യ, മേത്തല പഞ്ചായത്തുകളും, തെക്ക് കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളും, കിഴക്ക് പാറക്കടവ്, കുന്നുകര, കുഴൂർ (തൃശ്ശൂർ) പഞ്ചായത്തുകളും, പടിഞ്ഞാറ് ചേന്ദമംഗലം, വടക്കേക്കര, മേത്തല (തൃശ്ശൂർ) പഞ്ചായത്തുകളുമാണ് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ. തുരുത്തിപ്പുറം, തുരുത്തൂർ, വെള്ളോട്ടുപുറം, കല്ലേപറമ്പ്, പുത്തൻവേലിക്കര, പഞ്ഞിപ്പളള, മാനംചാരിക്കുന്ന്, വട്ടേക്കാട്ടുകുന്ന്, കൊടിക്കുത്തുകുന്ന്, ഇളന്തിക്കര, കീഴുപ്പാടം, കോഴിത്തുരുത്ത്, തേലത്തുരുത്ത്, ചെറുകടപ്പുറം എന്നിവയാണ് ഇവിടുത്തെ പ്രധാന പ്രദേശങ്ങൾ. കൂടാതെ ഏതാനും തുരുത്തുകളും കൂടിയുണ്ട് ഇവിടെ.

ചരിത്രം

തിരുത്തുക

കൊച്ചിരാജ്യത്തിന്റെയും തിരുവിതാംകൂറിന്റെയും സാംസ്കാരിക പൈതൃകം ഏറ്റുവാങ്ങിയ ഒരു പ്രദേശമാണ് പുത്തൻവേലിക്കര. കൂടാതെ പുരാതന വാണിജ്യകേന്ദ്രമായ മുസിരിസുമായി ഈ പ്രേദേശത്തിനു ബന്ധമുണ്ടെന്നും പറയപ്പെടുന്നു. ഈ പ്രദേശത്ത് പ്രാചീനകാലം മുതൽക്കുതന്നെ ദ്രാവിഡരുടെ ജനവാസം ഉണ്ടായിരുന്നു. ഇവിടെ നിന്നു കിട്ടിയ നന്നങ്ങാടികൾ ഈ കണ്ടെത്തലിൻ ശക്തി നല്കുന്നു.

പേരിനുപിന്നിൽ

തിരുത്തുക

വേലിയേറ്റം മൂലം പുതിയതായി ഉണ്ടായ കരയാണ് പുത്തൻവേലിക്കര എന്നൊരു കഥ ഇവിടെ നിലനില്ക്കുന്നുണ്ട്. ഈ പ്രദേശം കുഴിക്കുമ്പോൾ കിട്ടുന്ന കടൽജീവികളുടെ അവശിഷ്ടങ്ങൾ ഈ കഥയ്ക്ക് ബലം നല്കുന്നു. [1] ബുദ്ധൻ എനന പദത്തിന്റെ ഗ്രാമ്യരൂപമാണ് പുതൻ, പുത്തൻ എന്നതിലെ സ്ത്ക്കെ. ബൗദ്ധരുടെ ആദികാല കേന്ദ്രങ്ങളിലൊന്നായ ഈ സ്ഥലം ബുദ്ധൻവേലിക്കരയായിരുന്നു. പുത്തൻ കുരിശ് പോലുള്ള സ്ഥലനാമങ്ങളും ഇതിൻ ഉപോൽബലകമാണ്. [2]

സ്ഥലനാമങ്ങൾ

തിരുത്തുക
  1. കൊടികുത്തുകുന്ന് - ടിപ്പുസുൽത്താൻ കൊടികുത്തിയ സ്ഥലം
  2. ഇളന്തിക്കര - ഇളന്തിയുടെകരയായ
  3. വട്ടേക്കാട്ടുകുന്ന് - ചുറ്റും കാടുണ്ടായിരുന്ന കുന്ന്.
  4. കീഴുപ്പാടം - കീഴൂർ മനയുടെ സ്വത്തായതുകൊണ്ടാണ് ഈ പേരു വന്നത്
  5. ചെറുകടപ്പുറം - പണ്ട് കടലുപോലെയിരിന്ന കൊടുങ്ങല്ലൂർ കായലിന്റെ ഭാഗമായിരുന്ന സ്ഥലം.
  6. തുരുത്തൂർ:തുരുത്തായ പ്രദേശം
  7. തുരുത്തിപ്പുറം - തുരുത്തുകൾക്കും അപ്പുറം
  8. മാനാഞ്ചേരികുന്ന് - മാനത്തോട് അടുത്തുകിടക്കുന്ന കുന്ന്.
  9. ചൗക്കകടവ് - തിരുവിതാംകൂർ ചുങ്കം പിരിച്ചിരുന്ന കടവ്.

ജീവിതോപാധി

തിരുത്തുക

പ്രധാന ജീവിതോപാധി എന്നത് പാരമ്പര്യ വ്യവസായങ്ങളായിരുന്നു. വ്യവസായങ്ങളെന്നതിലുപരി കൈതൊഴിലുകളിലായിരുന്നു ഇവിടെയുള്ളവർ ഉപജീവനത്തിനായി മാർഗ്ഗം കണ്ടെത്തിയിരുന്നത്. കയർ വ്യവസായമായിരുന്നു അതിലൊന്ന് , കൂടാതെ പനമ്പ് , കുട്ട നെയ്ത്ത് എന്നിവയെല്ലാം ഇവിടെ നിലവിലുണ്ടായിരുന്നു. കൂടാതെ പുഴയുടെ കരയായതിനാൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്നവരും ഇവിടെയുണ്ട്.

ആരാധനാലയങ്ങൾ

തിരുത്തുക
  1. പുത്തൻവേലി ഇൻഫന്റ് ജീസസ് പള്ളി:ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ ഉള്ള സിറോ മലബാർ പള്ളി.
  2. സെന്റ് ജോർജ്ജ് പള്ളി - ഇളന്തിക്കര:ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ ഉള്ള സിറോ മലബാർ പള്ളി
  3. തുരുത്തൂർ സെന്റ്‌ തോമസ്‌ പള്ളി:തോമസ്ലീഹ കുഴിച്ചത് എന്ന് കരുതപ്പെടുന്ന ഒരു കിണർ ഇവിടെ ഉണ്ട്.
  4. ഈസ്റ്റ് തുരുത്തിപ്പുറം ജപമാല രാജ്ഞി ചർച്ച്:കോട്ടപ്പുറം രൂപത
  5. തുരുത്തിപ്പുറം ഫ്രാൻസിസ് അസ്സീസ്സി ചർച്ച്:കോട്ടപ്പുറം രൂപത
  6. കുരിശിങ്കൽ ചർച്ച്:കോട്ടപ്പുറം രൂപത (പറങ്കി നാട്ടിയ കുരിശു-പോർച്ചുഗീസുകാർ സ്ഥാപിച്ച ഈ പള്ളിയിൽ അവർ സ്ഥാപിച്ച കുരിശു മുത്തപ്പന്റെ കുരിശു കാണാം)
  7. സെന്റ്‌ പോൾസ് ചർച്ച് മാനാംചെരിക്കുന്നു,പുത്തൻവേലിക്കര -കോട്ടപ്പുറം രൂപത
  8. സെന്റ്‌ ആന്റണിസ് ചർച്ച കരോട്ടുകര,പുത്തൻവേലിക്കര -ഇരിങ്ങാലക്കുട രൂപത
  9. അസ്സിസ്സി ഭവൻ,മനംചെരിക്കുന്നു പുത്തൻവേലിക്കര,കോട്ടപ്പുറം രൂപതയുടെ കീഴിൽ ഉള്ള ഒരു ധ്യാന കേന്ദ്രമാണ്.
  10. ആവേത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
  11. മാളവന ശിവക്ഷേത്രം
  12. തുരുത്തൂർ മഹാവിഷ്ണു ക്ഷേത്രം(കുടുംബി സേവ സംഘം വക)
  13. തൃക്കയിൽ വിഷ്ണുക്ഷേത്രം
  14. ഭഗവതി ക്ഷേത്രം, സ്റ്റേഷൻ കടവ്, പുത്തൻവേലിക്കര

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  1. ഹൈസ്ക്കൂൾ ഇളന്തിക്കര
  2. ലോവർ പ്രൈമറി സ്ക്കൂൾ പുത്തൻവേലിക്കര
  3. തുരുത്തൂർ സെന്റ്‌ തോമസ്‌ യു പി സ്കൂൾ
  4. തുരുത്തിപ്പുറം സെന്റ്‌ ജോസഫ് ഹൈസ്കൂൾ
  5. വിവേക ചന്ദ്രിക സഭ ഹയർ സെക്കണ്ടറി സ്കൂൾ
  6. സെന്റ്‌ ആന്റണിസ് (CBSE) ഹൈസ്കൂൾ
  7. മേരിവാർഡ്‌ ഇംഗ്ലീഷ് മീഡിയം(ICSE Syllabys)ഹൈസ്കൂൾ
  8. മന്നം മെമോറിയൽ എൻ എസ് എസ് (CBSE)സ്കൂൾ
  9. പ്രെസന്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് - മാനാഞ്ചേരിക്കുന്ന് - പുത്തൻവേലിക്കര
  10. SNDP വെള്ളാപ്പള്ളി മെഡിക്കൽ കോളേജ് ചാലാക്ക

വാർഡുകൾ

തിരുത്തുക
  1. തുരുത്തൂർ ഈസ്റ്റ്
  2. പഞ്ഞിപ്പള്ള
  3. മാനാഞ്ചേരികുന്ന്
  4. പുത്തൻ വേലിക്കര നോർത്ത്
  5. വട്ടേക്കാട്ട് കുന്ന്
  6. കൊടികുത്തിയ കുന്ന്
  7. ഇളന്തിക്കര
  8. ചെറുകടപ്പുറം
  9. തേലതുരുത്ത്
  10. മാളവന
  11. പുത്തൻ വേലിക്കര സൌത്ത്
  12. പുത്തൻ വേലിക്കര ബസാർ
  13. പുത്തൻ വേലിക്കര വെസ്റ്റ്
  14. പുലിയംതുരുത്ത്
  15. തുരുത്തിപ്പുറം
  16. വെള്ളോട്ടുപുറം
  17. തുരുത്തൂർ വെസ്റ്റ്

സ്ഥിതിവിവരകണക്കുകൾ

തിരുത്തുക
സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് പാറക്കടവ്
വിസ്തീർണ്ണം 19.87
വാർഡുകൾ 16
ജനസംഖ്യ 29082
പുരുഷൻമാർ 14361
സ്ത്രീകൾ 14721

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. തദ്ദേശസ്വയംഭരണസ്ഥാപനം ഔദ്യോഗിക വെബ്സൈറ്റ Archived 2010-09-23 at the Wayback Machine.
  2. പ്രസന്റേഷൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് Archived 2008-08-07 at the Wayback Machine.
  3. പുത്തൻവേലിക്കര.കോം Archived 2008-06-23 at the Wayback Machine.
  1. തദ്ദേശസ്വയംഭരണവകുപ്പ് വെബ്സൈറ്റ് Archived 2010-09-23 at the Wayback Machine. പുത്തൻവലിക്കര പേരിനു പിന്നിൽ
  2. വി.വി.കെ. വാലത്ത്. കേരളത്തിലെ സ്ഥല ചരിത്രങ്ങൾ എറണാകുളം ജില്ല.