നാവ്

പേശികൾ കൊണ്ടുള്ള വായയിൽ സ്ഥിതി ചെയ്യുന്ന അവയവം
(നാക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വായുടെ താഴെത്തട്ടിലുള്ള പേശികളുടെ ഒരു കൂട്ടമാണ്‌ നാക്ക് അല്ലെങ്കിൽ നാവ്. ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുന്ന അവയവമാണിത്‌ . രുചി അറിയുന്നതിനുള്ള ഇന്ദ്രിയവുമാണ് നാക്ക്. നാവിന്റെ പുറംതൊലിയിൽ ഭൂരിഭാഗവും സ്വാദ് അറിയാനുള്ള മുകുളങ്ങളാണ്[1]. നാവിന്റെ സുഗമമായ ചലനശേഷി സംസാരത്തിന്‌ സഹായിക്കുന്നു; നാവിൽ ധാരാളമായുള്ള ഞരമ്പുകളും രക്തധമനികളും ഈ ചലനം സാധ്യമാക്കുന്നു. ഉമിനീർ സദാ നാവിനെ നനവുള്ളതായി നിലനിർത്തുന്നു[2].

നാവ്
മനുഷ്യന്റെ നാവ്
ലാറ്റിൻ lingua
ഗ്രെയുടെ subject #242 1125
ധമനി lingual
നാഡി lingual nerve
Dorlands/Elsevier l_11/{{{DorlandsSuf}}}
Wiktionary
Wiktionary
നാക്ക് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഘടന തിരുത്തുക

നാവിൽ രസകുമിളകളടങ്ങുന്ന എപിത്തിലിയവും, പേശികളും, മ്യുക്കസ്‌ ഗ്രന്ഥികളുമാണുള്ളത്. പേശികൾ രണ്ടുതരതിലുള്ളവയുണ്ട്- ആന്തരിക പേശികളും ബാഹ്യ പേശികളും. നാക്കിനുള്ളിൽ തന്നെയുള്ള പേശികളെ ആന്തരിക പേശികൾ എന്നും, നാക്കിനു പുറത്തുള്ള എല്ലുകളിൽ ഘടിപ്പിച്ചിരിക്കുന്ന പേശികളെ ബാഹ്യ പേശികൾ എന്നും പറയുന്നു. ഹയോഗ്ലോസ്സാസ്‌, പാലറ്റൊഗ്ലോസ്സാസ്, ജീനിയോഗ്ലോസ്സുസ്‌, സ്ടിലോഗ്ലോസ്സുസ് എന്നിവയാണ് ബാഹ്യ പേശികൾ. രസകുമിളകൾ സ്ഥിതി ചെയ്യുന്നത് പാപ്പില്ലകളിലാണ്. നാല് തരത്തിലുള്ള പാപ്പില്ലകൾ ഉണ്ട് :

 • വൃത്ത പാപ്പില്ലകൾ(circumvallate papillae)
 • കൂൺ ആകൃതിയിലുള്ള പാപ്പില്ലകൾ(fungiform papillae)
 • ഇല ആകൃതിയിലുള്ള പാപ്പില്ലകൾ(foliate papillae)
 • കോണാകൃത പാപ്പില്ലകൾ (filliform papillae)

മനുഷ്യരിൽ 3000 രസമുകുളങ്ങൾ ഉണ്ട്. പശുവിന് 35000 രസമുകുളങ്ങളുണ്ട്. തിമിംഗൽത്തിന് വളരെ കുറച്ചൊ അല്ലെങ്കിൽ ഇല്ലാതിരിക്കുകയോ ചെയ്യും.[3]

 
നാവിന്റെ അടിഭാഗം

രസകരമയ വിവരങ്ങൾ തിരുത്തുക

 • ഒരറ്റത്തുമാത്രം മനുഷ്യശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഒരെ ഒരു പേശിയാണ് നാവ്.
 • നാവിൽ ഏകദേശം മൂവായിരത്തോളം രസമുകുളങ്ങളുണ്ട്. [4]
 • മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള പേശിയാണ്.
 • വിരലടയാളം പോലെ നാവിന്റെ അടയാളങ്ങളും ഓരോ മനുഷ്യരിലും വ്യത്യസ്തമായിരിക്കും.
 • ശരീരത്തിലെ ഏറ്റവും വേഗം സുഖം പ്രാപിക്കുന്ന അവയവം നാവാണ്.
 • സ്ഥാനമാറ്റവും നടത്തിയാണ് വ്യത്യസ്തശബ്ദം ഉണ്ടാക്കുന്നത്.[5]

മനുഷ്യന്റേതല്ലാത്ത നാക്കുകൾ തിരുത്തുക

 
ഒരു ഓകാപി നാക്ക് ചൊറിയാൻ ഉപയോഗിക്കുന്നു
 • നീലത്തിമിംഗിലത്തിന്റെ നാവിന് ആനയേക്കാൾ തൂക്കമുണ്ട്.
 • പശുവിന്റെ നാവിൽ മുപ്പത്തിഅയ്യായിരത്തോളം രസമുകുളങ്ങളുണ്ട്.[5]

അവലംബം തിരുത്തുക

 1. "നഗ്നപുരുഷൻ" (PDF). മലയാളം വാരിക. 2012 മെയ് 18. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 28. {{cite news}}: Check date values in: |accessdate= and |date= (help)
 2. "നഗ്നപുരുഷൻ" (PDF). മലയാളം വാരിക. 2012 മെയ് 18. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഫെബ്രുവരി 28. {{cite news}}: Check date values in: |accessdate= and |date= (help)
 3. page 80, All about human body, Addone Publishing Group
 4. പേജ് 22, All about human body-Addone Publishing group
 5. 5.0 5.1 പേജ്77, All About Human Body - Addone Publishing group

 

"https://ml.wikipedia.org/w/index.php?title=നാവ്&oldid=3635242" എന്ന താളിൽനിന്ന് ശേഖരിച്ചത്