പ്രധാന മെനു തുറക്കുക
ഗർഭപാത്രം
ലാറ്റിൻ Uterus
ഗ്രെയുടെ subject #268 1258
ശുദ്ധരക്തധമനി ovarian artery, uterine artery
ധമനി uterine veins
ലസിക body and cervix to internal iliac lymph nodes, fundus to para-aortic lymph nodes
ഭ്രൂണശാസ്ത്രം Müllerian duct
കണ്ണികൾ Uterus

സ്ത്രീകളുടെ പ്രത്യുല്‌പ്പാദന വ്യൂഹത്തിൻറെ ഒരു ഭാഗമാണ് ഗർഭപാത്രം(Uterus). ഇത്‌ തടിച്ച മാംസപേശി നിർമ്മിതമായ ചുമരുകളുള്ള ഒരു അവയവമാണ്. പെൽവിസ്സിലാണ് ഇത്‌ സ്ഥിതി ചെയ്യുന്നത്‌, മൂത്രസഞ്ചിയുടെ പിന്നിലും ഗുദത്തിൻറെ മുന്നിലും ആയി. ഇതിന് 7.5 സെ.മീ. നീളവും, 5 സെ.മീ വീതിയും 2.5 സെ.മീ. കട്ടിയും ഉണ്ട്‌. ഇതിൻറെ മേത്ഭാഗത്തെ ഫണ്ടസ് (Fundus)എന്നും, അതിന് താഴെ മുഖ്യഭാഗമെന്നും, ഏറ്റവും താഴെയുള്ള ഭാഗത്തെ ഗർഭാശയമുഖം(Cervix) എന്നും പറയുന്നു. ഗർഭപാത്രത്തിൻറെ മുകൾഭാഗത്തായി രണ്ട്‌ ഫല്ലോപ്പിയൻ കുഴലുകൾ തുറക്കുന്നുണ്ട്‌.

ഗർഭപാത്രത്തിൻറെ തടിച്ച ചുമരുകൾക്ക്‌ മൂന്ന്‌ നിരകളുണ്ട്. ബ്രോഡ് ലിഗമെൻറ് എന്നറിയപ്പെടുന്ന പെൽവിസ്സിൻറെ ഇരുവശങ്ങളിലും കാൺപ്പെടുന്നതുമായ ഏറ്റവും മുകളിലുള്ള ഒരു മെംബ്രൈനാണ് ഗർഭപാത്രത്തെ അതിൻറെ സ്ഥാനത്ത്‌ ഉറപ്പിക്കുന്നത്‌. എൻഡോമെറ്റ്രിയും ആണ് ഏറ്റവും ഉള്ളിലുള്ള ഭാഗം. ഇതിൻറെ പുറം ഭാഗമാണ് ആർത്തവസമയത്ത്‌ വിടർത്തപ്പെടുന്നതും പുറംതള്ളപ്പെടുന്നതും. ഈ സ്ഥലത്ത്‌ തന്നെയാണ് അണ്ഡം പുരുഷബീജവുമായി ചേരുന്ന പക്ഷം ഉണ്ടാകുന്ന ഭ്രൂണം സ്ഥാപിക്കപ്പെടുന്നതും.

Illu cervix.jpg

"https://ml.wikipedia.org/w/index.php?title=ഗർഭപാത്രം&oldid=2160654" എന്ന താളിൽനിന്ന് ശേഖരിച്ചത്