കീഴ്ത്താടിയെല്ല്

(മനുഷ്യന്റെ താടിയെല്ല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മനുഷ്യന്റെ താടിയെല്ലിനെക്കുറിച്ചാണ്. മറ്റു താടിയെല്ലുകളെപ്പറ്റി വായിക്കാൻ മാൻഡിബിൾ കാണുക.

മാൻഡിബിൾ [2] ഉച്ചാരണം (ലാറ്റിൻ ഭാഷയിലെ മാൻഡിബുള എന്ന വാക്കിൽ നിന്ന് ഉത്പത്തി, "താടിയെല്ല്") അല്ലെങ്കിൽ ഇൻഫീരിയർ മാക്സില്ലറി അസ്ഥി കീഴ്ത്താടിക്ക് രൂപം നൽകുകയും കീഴ്ത്താടിയിലെ പല്ലുകളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു.

Bone: മാൻഡിബിൾ
മാൻഡിബിൾ, വെളിയിലെ പ്രതലത്തിന്റെ പുറത്തുനിന്നുള്ള കാഴ്ച്ച.
മാൻഡിബിൾ, ഉള്ളിലെ പ്രതലത്തിന്റെ അകത്തുനിന്നുള്ള കാഴ്ച്ച
Gray's subject #44 172
Precursor ഒന്നാമത്തെ ബ്രാങ്കിയൽ ആർച്ച്[1]
MeSH Mandible

ഭാഗങ്ങൾ

തിരുത്തുക

മാൻഡിബിളിന്റെ ഭാഗങ്ങൾ ഇവയാണ്:

 • ബോഡി(ശരീരം) എന്നു വിളിക്കുന്ന വളഞ്ഞ തിരശ്ചീനമായുള്ള ഒരു ഭാഗം.
 • റാമസുകൾ എന്നു വിളിക്കുന്ന ലംബമായുള്ള രണ്ടു ഭാഗങ്ങൾ. ഇവ ഏകദേശം ലംബകോണിലാണ് ബോഡിയോഡ് ചേരുന്നത്.
 • ആൽവിയോളാർ പ്രോസസ്സുകളിലാണ് കീഴ്ത്താടിയിലെ പല്ലുകൾ കാണപ്പെടുന്നത്. ഇത് ബോഡിയുടെ മുകൾ ഭാഗത്തായാണ് കാണുക.
 • കോൺഡൈലോയ്ഡ് പ്രോസസ്സ് റാമസിന്റെ മുകൾഭാഗത്തിന്റെ പിൻ പകുതിയിൽ നിന്ന് തള്ളിനിൽക്കുന്ന ഭാഗം. ടെമ്പറോമാൻഡിബുലാർ സന്ധി വഴി ടെമ്പറൽ അസ്ഥിയിലേക്ക് മാൻഡിബിൾ യോജിക്കുന്നത് റാമസിലൂടെയാണ്.
 • കോറനോയ്ഡ് പ്രോസസ്സ് റാമസിന്റെ മുകൾഭാഗത്തിന്റെ മുൻ പകുതിയിൽ നിന്ന് തള്ളിനിൽക്കുന്ന ഭാഗമാണ്. ടെമ്പറാലിസ് പേശി മാൻഡിബിളിനോട് യോജിച്ചിരിക്കുന്നത് ഇവിടെയാണ്.

ഫൊറാമനുകൾ (ദ്വാരങ്ങൾ)

തിരുത്തുക
 • മാൻഡിബുളാർ ഫൊറാമൻ എന്ന് പേരുള്ള രണ്ട് ദ്വാരങ്ങൾ താടിയെല്ലിലുണ്ട്. മാൻഡിബിളിന്റെ റാമസ് എന്ന ഭാഗത്തിന്റെ ഉൾ (മീഡിയൽ) പ്രതലത്തിലായി കാണപ്പെടുന്നു. റാമസ് ബോഡിയോട് ചേരുന്ന കോണിന്റെ മുകളിലായാണ് ഇതിന്റെ സ്ഥാനം.
 • മെന്റൽ ഫൊറാമൻ എന്നുപേരുള്ള രണ്ടു ദ്വാരങ്ങളുമുണ്ട്. ബോഡിയുടെ പിൻ വശത്തായി മെന്റൽ പ്രൊട്രൂബറൻസ് എന്ന തള്ളിച്ചയിൽ നിന്ന് ഇരുവശത്തേയ്ക്കും മാറിയാണ് ഇവയുടെ സ്ഥാനം.

ഇൻഫീരിയർ ആൽവിയോളാർ നാഡി, ട്രൈജമിനൽ നാഡിയുടെ (അഞ്ചാമത് കപാല നാഡി) ശാഘയാണ്. ഇത് മാൻഡിബുളാർ ഫൊറാമനിലൂടെ പ്രവേശിച്ച് പല്ലുകളിലെത്തുന്നു. പല്ലുകൾക്ക് സംവേദനശേഷി നൽകുന്നത് ഇവയാണ്. മെന്റൽ ഫൊറാമനിൽ വച്ച് ഈ നാഡി ഇൻസിസീവ് നാഡി, മെന്റൽ നാഡി എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. ഇൻസിസീവ് നാഡി മുന്നിലുള്ള പല്ലുകളിലെത്തുന്നു. മെന്റൽ നാഡി ഫൊറാമൻ മാഗ്നത്തിലൂടെ പുറത്തുകടന്ന് കീഴ്ച്ചുണ്ടിന് ഇന്ദ്രിയ സംവേദനം പ്രദാനം ചെയ്യുന്നു.

സന്ധികൾ

തിരുത്തുക

മാൻഡിബിൾ ഇരുവശത്തെയും ടെമ്പറൽ അസ്ഥികളുമായി ടെമ്പറോ മാൻഡിബുലാർ സന്ധി വഴി യോജിക്കുന്നു.

രോഗാവസ്ഥകൾ

തിരുത്തുക

മുഖത്തിനേൽക്കുന്ന അഞ്ചിലൊന്ന് പരിക്കുകളും മാൻഡിബിളിന് ഒടിവുണ്ടാക്കും.[3] മാൻഡിബിളിന്റെ ഒടിവുകൾ സാധാരണയായി ഇരുവശത്തുമായി ഇരട്ടപ്പൊട്ടലായാണ് കാണപ്പെടുന്നത്.

കാരണങ്ങൽ

തിരുത്തുക
 
Frequency by location
 • വാഹനാപകടങ്ങൾ – 40%
 • ആക്രമണം – 40%
 • വീഴ്ച്ച – 10%
 • കായിക വിനോദങ്ങൾ – 5%
 • മറ്റുള്ളവ – 5%
 • കോണ്ടൈൽ – 30%
 • കോൺ – 25%
 • ബോഡി – 25%
 • ബോഡിയുടെ മദ്ധ്യത്തുള്ള സിംഫൈസിസ് – 15%
 • റാമസ് – 3%
 • കോറനോയ്ഡ് പ്രോസസ് – 2%

സന്ധിയിലെ ഡിസ്-ലൊക്കേഷൻ മൂലം മുന്നിലേക്കോ താഴേയ്ക്കോ മാൻഡിബിളിന് സ്ഥാനചലനം സംഭവിക്കാം. പക്ഷേ പിന്നിലേക്ക് സ്ഥാനചലനം അപൂർവ്വമായേ സംഭവിക്കാറുള്ളൂ.

ചിത്രശാല

തിരുത്തുക

ഇവയും കാണുക

തിരുത്തുക
 1. hednk-023 — Embryo Images at University of North Carolina
 2. "Mandible on www.merriam-webster.com". Archived from the original on 2015-04-02. Retrieved 2012-05-21.
 3. Levin L, Zadik Y, Peleg K, Bigman G, Givon A, Lin S (2008). "Incidence and severity of maxillofacial injuries during the Second Lebanon War among Israeli soldiers and civilians". J Oral Maxillofac Surg. 66 (8): 1630–3. doi:10.1016/j.joms.2007.11.028. PMID 18634951. Retrieved 2008-07-16. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

This article was originally based on an entry from a public domain edition of Gray's Anatomy. As such, some of the information contained within it may be outdated.

"https://ml.wikipedia.org/w/index.php?title=കീഴ്ത്താടിയെല്ല്&oldid=3850855" എന്ന താളിൽനിന്ന് ശേഖരിച്ചത്