മുഖത്ത് മൂക്കിന്റെ ഇരുവശത്തുമായി കണ്ണുകൾക്ക് താഴെ ചെവികൾക്ക് ഇടയ്ക്കുള്ള ഭാഗങ്ങളാണ് കവിളുകൾ. മനുഷ്യനിലും മറ്റ് സസ്തനികളിലും കവിൾ മാംസനിബദ്ധമാണ്. കവിളിലെ ചർമം കവിളെല്ലിനും താടിയെല്ലിനും മധ്യേ, വായുടെ പാർ‌‍ശ്വഭിത്തിയായി വലിഞ്ഞുനിൽക്കുന്നു.

കവിൾ
വീർത്ത കവിളുള്ള പെൺകുട്ടി
ശുദ്ധരക്തധമനി buccal artery
നാഡി buccal nerve, buccal branch of the facial nerve
കണ്ണികൾ Cheek
Dorlands/Elsevier c_25/12230932

കവിളിന്റെ അന്തർഭാഗം ഒരു ശ്ലേഷ്മസ്തരത്താൽ ആവൃതമാണ്. ഡി.എൻ.എ പരിശോധനയ്ക്കായി മാതൃക എടുക്കുന്നത് സാധാരണയായി കവിളിന്റെ അന്തർഭാഗത്തുനിന്നാണ്. കവിളിന്റെ ബാഹ്യഭാഗം രോമാവൃതമായ ചർ‍മത്താൽ ആവൃതമാണ്.

ചർവണം ചെയ്യുമ്പോൾ കവിളുകളും മധ്യത്തിലായുള്ള നാക്കും ചേർന്ന് ഭക്ഷണത്തിനെ പല്ലുകൾക്കിടയ്ക്ക് നിലനിർ‍ത്താൻ സഹായിക്കുന്നു.

ബാഹ്യകണ്ണികൾ തിരുത്തുക

ഗ്രന്ഥസൂചി തിരുത്തുക

"https://ml.wikipedia.org/w/index.php?title=കവിൾ&oldid=1713083" എന്ന താളിൽനിന്ന് ശേഖരിച്ചത്