Gray410.png

ജന്തുക്കളിൽ കാണുന്ന നാല് അടിസഥാന കലകളിൽ ഒന്നാണ് പേശി. പേശീകലയ്ക്ക് സങ്കോച വികാസ ശേഷിയുണ്ട്. ജീവികളുടെ മൊത്തത്തിലുള്ള ചലനങ്ങളെയും അവയവങ്ങളുടെ സവിശേഷ ചലനങ്ങളേയും സഹായിക്കുന്നത് ഈ പേശികളാണ്. ബലം ഉണ്ടാക്കുക, ചലനം ഉളവാക്കുക എന്നിവയാണ് പേശികളുടെ പ്രധാന ധർമ്മങ്ങൾ. പേശികൾ ചുരുങ്ങുമ്പോൾ ലാക്റ്റിക് അമ്ലം ഉണ്ടാവുന്നു. ഒരു തരം വിഷമായതിനാൽ ജോലിചെയ്യുമ്പോൾ ക്ഷീണം തോന്നുന്നു.[1]

പേശിയെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നത് ടെൻഡൻ ആണ്. പേശിയെ മറ്റൊരു പേശിയുമായി ബന്ധിപ്പിക്കുന്നത് ഫസിയെ ആണ്.[2]

മനുഷ്യശരീരത്തിൽ 639 പേശികളുണ്ട്. അവയ്ക്ക് ഓരോന്നിനും പേരുകളുണ്ട്.[1]

വർഗ്ഗീകരണംതിരുത്തുക

അസ്ഥി പേശി, ഹൃദയ പേശി, മൃദുല പേശി എന്നിങ്ങനെ പേശികളെ വർഗ്ഗീ‍കരിച്ചിരിക്കുന്നു. ശരീരത്തിന്റെ പ്രധാന ചലനങ്ങളെല്ലാം അസ്ഥി പേശികളാണ് നിയന്ത്രിക്കുന്നത്‌. ഇവ നമ്മുടെ ഇച്ഛക്കനുസരിച്ചു പ്രവർത്തിപ്പിക്കാവുന്നവയാണ്. മൃദുല പേശികൾ ചില ആന്തരാവയവങ്ങളുടെ ഉപരിതലങ്ങളിലും രക്ത/മൂത്ര നാളികളുടെ ഭിത്തികളിലും കാണപ്പെടുന്നു. ഇവ നമുക്ക് ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ല. ഹൃദയ പേശികളും ഇച്ഛാനുസരണം നിയന്ത്രിക്കാനാവില്ലെങ്കിലും ഘടനാപരമായി അവ അസ്ഥി പേശികൾ പോലെയാണ്.

രോഗങ്ങൾതിരുത്തുക

ന്യൂറോണുകളേയും പേശികളേയും ബാധിക്കുന്ന അസുഖമാണ് ന്യൂറോമസ്കുലാർ അസുഖങ്ങൾ. ന്യൂറോണുകളുടെ നിയന്ത്രണത്തിലുള്ള പ്രശ്നങ്ങൾ തളർവാതത്തിന് കാരണമാകുന്നു.


മനുഷ്യനിൽതിരുത്തുക

മനുഷ്യശരീരത്തിൽ അറുനൂറിലധികം അസ്ഥി പേശികളുണ്ട്. പേശികളുടെ വർഗ്ഗീകരണത്തിൽ ഉള്ള അഭിപ്രായ വ്യത്യാസങ്ങളാലും, ചില പേശികൾ എല്ലാവരിലും കാണപ്പെടാത്തതിനാലും കൃത്യമായ എണ്ണത്തിൽ വ്യത്യാസം കാണപ്പെടുന്നു[3][4].

 
പേശികൾ അസ്ഥി പേശി, മൃദുല പേശി, ഹൃദയ പേശി (വ്യത്യസ്ത വലിപ്പങ്ങളിൽ)

രസകരമായ വിവരങ്ങൾതിരുത്തുക

പേശികൾക്ക് ചുരുങ്ങാനെ പറ്റുകയുള്ളു. നിവരണമെങ്കിൽ മറ്റൊരു പേശി ചുരുങ്ങണം. അതുകൊണ്ട് പേശികൽ ഇരട്ടയായി കാണാപ്പെടുന്നു.[5]

അവലംബംതിരുത്തുക

  1. 1.0 1.1 പേജ്72, All About Human Body - Addone Publishing group
  2. page 101, All about human body, Addone Publishing Group
  3. http://www.drstandley.com/bodysystems_muscular.shtml
  4. http://en.wikipedia.org/wiki/Muscle#Muscular_system
  5. പേജ് 22, All about human body - Addone Publishing group
"https://ml.wikipedia.org/w/index.php?title=പേശി&oldid=2284322" എന്ന താളിൽനിന്ന് ശേഖരിച്ചത്