ദേവികുളം നിയമസഭാമണ്ഡലം
(ദേവികുളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ദേവികുളം നിയമസഭാമണ്ഡലം. ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി എന്നീ പഞ്ചായത്തുകളും; ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺ വാലി, ചിന്നക്കനാൽ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ദേവികുളം നിയമസഭാമണ്ഡലം.
88 ദേവികുളം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 169309 (2021) |
ആദ്യ പ്രതിനിഥി | റോസമ്മ പുന്നൂസ് സി.പി.ഐ |
നിലവിലെ അംഗം | എ. രാജ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | ഇടുക്കി ജില്ല |
പട്ടിക ജാതി സംവരണ മണ്ഡലമാണ്.
തിരഞ്ഞെടുപ്പുകൾതിരുത്തുക
- (1) 1957-ൽ ദേവികുളം എം.എൽ.എ. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കി (അന്ന് ട്രിബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടാണ് ഈ ചുമതല ഹൈക്കോടതിക്ക് നൽകിയത്). 1957 നവംബർ 14-ന് ആയിരുന്നു വിധി. 1958 ലെ ദേവികുളം ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.