ദേവികുളം ഉപതിരഞ്ഞെടുപ്പ്

1958 മെയ് 16-ന് ദേവികുളം മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ്

കേരളം രൂപീകൃതമായതിനുശേഷം 1957 നടന്ന ആദ്യനിയമസഭ തിരഞ്ഞെടുപ്പിൽ ദേവികുളം നിയമസഭാമണ്ഡലം ഒരു ദ്വയാംഗ മണ്ഡലമായിരുന്നു. അവിടെ നിന്ന് സി.പി.ഐ പ്രതിനിധിയായി നിയമസഭയിലെത്തിയ റോസമ്മ പുന്നൂസ് സത്യപ്രതിഞ്ജ ചെയ്ത് കേരളത്തിലെ ആദ്യത്തെ എം.എൽ.എ. യായി. അതേസമയം തിരഞ്ഞെടുപ്പ് കേസിനെ തുടർന്ന് ഇലക്ഷൻ ട്രിബ്യൂണൽ 1957 നവംബർ 14-ന് ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. അതിനെ തുടർന്ന് 1958 മെയ് 16-ന് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നു. [1] ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കേസും ആദ്യത്തെ ഉപതിരഞ്ഞെടുപ്പുമായിരുന്നു ഇത്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ഭൂരിപക്ഷം
1958 റോസമ്മ പുന്നൂസ് സി.പി.ഐ. ബി.കെ. നായർ കോൺഗ്രസ് (ഐ.) 7069

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-05-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-05-13.