ബി.കെ. നായർ
കേരളത്തിലെ കോൺഗ്രസ് (ഐ.) നേതാവും കേരളത്തിലെ ഐ.എൻ.ടി.യു.സി.യുടെ സ്ഥാപകപ്രസിഡന്റുമാണ് ബി.കെ. നായർ.
ജീവിതരേഖ
തിരുത്തുക1917-ൽ ആലപ്പുഴയിലാണ് ജനനം. 11 ആഗസ്റ്റ് 2013-ന് എറണാകുളത്ത് വെച്ച് മരണപ്പെട്ടു. സംസ്കാരം ആലപ്പുഴ വലിയ ചുടുകാടിൽ വെച്ച് നടത്തുകയും ചെയ്തു. [1]
ആലപ്പുഴ എസ്.ഡി.വി. സ്കൂളിലായിരുന്നു വിദ്യഭ്യാസം. അതിനുശേഷം എറണാകുളം മഹാരാജസ് കോളേജിൽ ഉന്നതപഠനം നടത്തി. വിദ്യഭ്യാസത്തിനുശേഷം ഗാന്ധിജിയോടൊത്ത് വാർദയിൽ സേവനം അനുഷ്ഠിച്ചു. സർദാർ വല്ലഭായി പട്ടേലിന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാല്പതുകളുടെ അവസാനത്തോടെ സർദാർ വല്ലഭായി പട്ടേലിന്റേയും ഗുൽസാരിലാൽ നന്ദയുടേയും നിർദ്ദേശാനുസരണം കൊച്ചിയിലേക്ക് തിരിച്ചുവന്ന ബി.കെ. നായർ കേരളത്തിൽ ഐ.എൻ.ടി.യു.സി രൂപികരിക്കുന്നതിൽ നിർണ്ണായപ്രവർത്തനങ്ങൾ കാഴ്ചവെച്ചു.
1949-ൽ കൊച്ചിയിലേയും മലബാറിലേയും മാഹിയിലേയും കോൺഗ്രസിന്റെ തൊഴിലാളിസംഘടനകളെ ലയിപ്പിച്ച് ഐ.എൻ.ടി.യു.സി.യുടെ പ്രഥമയൂണിറ്റ് രൂപികരിച്ചു. അദ്ദേഹം പ്രസിഡന്റും കെ. കരുണാകരൻ സെക്രട്ടറിയുമായിരുന്നു. 1963 വരെ ബി.കെ. നായരും കരുണാകരനുമായിരുന്നു കേരളഘടകത്തിന്റെ ഉന്നതനേതാക്കൾ. അതിനുശേഷം നായർ ദേശീയതലത്തിൽ യൂണിയന്റെ വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിന്റെ സമയത്ത് ഇന്ദിരാഗാന്ധിയോടൊത്ത് നിന്ന ബി.കെ. നായർ 1984ന് ശേഷം പതുക്കെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1980 | കൊല്ലം ലോക്‌സഭാമണ്ഡലം | ബി.കെ. നായർ | കോൺഗ്രസ് (ഐ.) | എൻ. ശ്രീകണ്ഠൻ നായർ | ആർ.എസ്.പി. |
1977 | മാവേലിക്കര ലോക്‌സഭാമണ്ഡലം | ബി.കെ. നായർ | കോൺഗ്രസ് (ഐ.) | ബി.ജി. വർഗീസ് | സ്വതന്ത്ര സ്ഥാനാർത്ഥി |
1958* (1) | ദേവികുളം നിയമസഭാമണ്ഡലം | റോസമ്മ പുന്നൂസ് | സി.പി.ഐ. | ബി.കെ. നായർ | കോൺഗ്രസ് (ഐ.) |
- (1) 1957-ൽ ദേവികുളം എം.എൽ.എ. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കി (അന്ന് ട്രിബ്യൂണലായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടാണ് ഈ ചുമതല ഹൈക്കോടതിക്ക് നൽകിയത്). 1957 നവംബർ 14-ന് ആയിരുന്നു വിധി. 1958 ലെ ദേവികുളം ഉപതിരഞ്ഞെടുപ്പ്.
പുസ്തകങ്ങൾ
തിരുത്തുകനാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
കുടുംബം
തിരുത്തുകനാല് പെൺമക്കളും ഒരു മകനും.