അടിമാലി ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
അടിമാലി

അടിമാലി
9°45′08″N 77°06′54″E / 9.7522°N 77.1150°E / 9.7522; 77.1150
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ഇടുക്കി
ഭരണസ്ഥാപനം(ങ്ങൾ) അടിമാലി ഗ്രാമപഞ്ചായത്ത്
' ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
'
'
വിസ്തീർണ്ണം 272ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36312(2001ലെ കാനേഷുമാരി പ്രകാരം)
ജനസാന്ദ്രത 783/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
685561
+04864
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് അടിമാലി ഗ്രാമപഞ്ചായത്ത്. 271.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് അടിമാലി ബ്ലോക്കിലെ മന്നാംകണ്ടം വില്ലേജ് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രം കൂടിയായ ഈ പ്രദേശം ഗ്രാമീണ സവിശേഷതകൾ കാത്തു സൂക്ഷിച്ചുകൊണ്ടുള്ള നഗരമായി വളർന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ്.

അതിരുകൾ

തിരുത്തുക

http://adimaligp1.blogspot.in/p/map.html

വാർഡുകൾ

തിരുത്തുക
  1. പഴമ്പള്ളിച്ചാൽ
  2. പരിശക്കല്ല്
  3. ഇരുമ്പുപാലം
  4. പ്ലാക്കയം
  5. പതിനാലാം മൈൽ
  6. മച്ചിപ്ലാവ്
  7. ചാറ്റുപാറ
  8. അടിമാലി നോർത്ത്
  9. താലമാലി
  10. കരിന്കുളം
  11. പൂഞ്ഞാർകണ്ടം
  12. കൂമ്പൻപാറ
  13. ഇരുനൂർറേക്കർ
  14. മന്നാംകാല
  15. അടിമാലി
  16. ചിന്നപ്പാറകുടി
  17. മച്ചിപ്ലാവ് വെസ്റ്റ്
  18. മെഴുകുംചാല്
  19. ദേവിയാർ
  20. കാഞ്ഞിരവേലി
  21. വാളറ

ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ അടിമാലി ബ്ലോക്കിൽ, മന്നാംകണ്ടം വില്ലേജ് പരിധിയിൽ വരുന്ന അടിമാലി ഗ്രാമപഞ്ചായത്തിന് 271.53 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിൻറെ അതിർത്തികൾ പടിഞ്ഞാറ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കിഴക്ക് വെള്ളത്തൂവൽ പഞ്ചായത്ത്, വടക്ക് മാങ്കുളം ഗ്രാമപഞ്ചായത്ത്, തെക്ക് പെരിയാർ നദി എന്നിവയാണ്. ചരിത്രമുറങ്ങുന്ന മലയടിവാരത്ത് മന്നാൻ സമുദായക്കാരുടെ സങ്കേതമായിരുന്നു മന്നാംകണ്ടവും കുട്ടമ്പുഴയും. അടിമാലിയെന്നാൽ മന്നാൻ സമുദായക്കാരുടെ ഭാഷയിൽ “വെള്ളം വന്നു വീഴുന്ന സ്ഥലം” എന്നാണ് അർത്ഥം. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശം പൂഞ്ഞാർ തമ്പുരാക്കന്മാരുടെ വകയായിരുന്നു. കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡിൽ ഉൾപ്പെട്ടതായിരുന്നു. 1955-ൽ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുട്ടമ്പുഴ-മന്നാംകണ്ടം എന്നീ പ്രദേശങ്ങൾ കവളങ്ങാട് പഞ്ചായത്തിന്റെ ആറാം വാർഡ് ആയിരുന്നു. 1960 ൽ ആണ് മന്നാംകണ്ടം പഞ്ചായത്ത് രൂപീകരിച്ചത്. 1967-ൽ കുട്ടമ്പുഴ പഞ്ചായത്ത് രൂപീകരിച്ചപ്പോൾ മന്നാംകണ്ടം പഞ്ചായത്തിന്റെ രണ്ടു വാർഡുകൾ നഷ്ടപ്പെട്ട് ഇന്നത്തെ രൂപത്തിലായി. പിന്നീട് മന്നാംകണ്ടം അടിമാലി പഞ്ചായത്തെന്ന് പുനർനാമകരണം ചെയ്തു. സഹ്യന്റെ സാനുവിൽ മനോഹരമായ ഈ കൊച്ചുഗ്രാമത്തിന് തെക്ക് ഭാഗത്ത് പെരിയാറും, വടക്കു ഭാഗത്ത് അംബരചുംബികളായ കൊരങ്ങാട്ടി മലകളും കിഴക്ക് ഭാഗത്ത് കൂമ്പൻപാറ മലകളുടെ അടിവാരവും പടിഞ്ഞാറ് ഭാഗത്ത് സുപ്രസിദ്ധമായ നേര്യമംഗലം ആർച്ച് പാലവും അതിരിടുന്നു. എറണാകുളം ജില്ലയിൽ നിന്ന് അടിമാലി പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന റാണി ലക്ഷ്മിഭായി നിർമ്മിച്ച രാജകീയ പൊതുവഴി ഇന്ന് നാഷണൽ ഹൈവേ 49 ആയി സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് കടന്നുപോകുന്നു. കൊടുംവനങ്ങളും നീർച്ചാലുകളും നിറഞ്ഞ ഈ പ്രദേശം കാട്ടുമൃഗങ്ങളുടെ താവളമായിരുന്നു. മലയുടെ അടിവാരങ്ങളിൽ പ്രധാനമായി കേന്ദ്രീകരിച്ചുകിടക്കുന്നതുകൊണ്ട് അടിമാലിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു. പ്രകൃതി മനോഹരമായ ഹരിത വനങ്ങളിലെ കരിമ്പാറക്കൂട്ടങ്ങളിലൂടെ കുതറിച്ചാടുന്ന ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും നാഷണൽ ഹൈവേ 49-ലൂടെയുള്ള യാത്രയിൽ നയനാനന്ദകരമായ കാഴ്ചയാണ്. സമുദ്രനിരപ്പിൽ നിന്ന് ഉദ്ദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കുതിരകുത്തി മലയുടെ നെറുകയിൽ നിന്നാൽ, എറണാകുളം ടൌണിന്റെ ദൂരവീക്ഷണം ലഭിക്കും. താഴ്വാരത്തിൽ ലോവർ പെരിയാർ പദ്ധതി സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിൽ 75 ശതമാനം കറുത്ത പശിമരാശി മണ്ണും 25 ശതമാനം ചെമ്മണ്ണും ആണ്. ആദിവാസികൾക്കും കുടിയേറ്റ കർഷകർക്കും കനകം സമ്മാനിക്കുന്ന ഈ സഹ്യന്റെ പുത്രി ഹൈറേഞ്ചിനഭിമാനമാണ്.