ദീപക് ദേവ്
മലയാളം ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ ഒരു സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ചിലർ, ഉദയനാണ് താരം, നരൻ, പുതിയ മുഖം എന്നീ ചലച്ചിത്രങ്ങളിലെ വൻപ്രചാരം നേടിയ പാട്ടുകളിലൂടെ ദീപക് ദേവ് മലയാളികൾക്കൊക്കെ സുപരിചിതനാണ്. ഉറുമി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനു 2011-ലെ കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1].
ദീപക് ദേവ് | |
---|---|
![]() | |
പശ്ചാത്തല വിവരങ്ങൾ | |
തൊഴിൽ(കൾ) | സംഗീത സംവിധാനം |
ഉപകരണ(ങ്ങൾ) | കീബോർഡ് |
വർഷങ്ങളായി സജീവം | 2003 മുതൽ |
ആദ്യകാലം തിരുത്തുക
ദീപക് ദേവരാജ് എന്നാണ് ദീപക് ദേവിന്റെ യഥാർത്ഥ പേര്. തലശ്ശേരിയാണ് ദീപക്കിന്റെ സ്വദേശമെങ്കിലും വളർന്നത് ദുബായിലാണ്. അവിടെയുള്ള ദുബായി ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽക്കെ തന്നെ ദീപക് കർണ്ണാടിക് സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് കീബോർഡിൽ ദീപക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. തുടർന്ന് എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൗട്ട, വിദ്യാസാഗർ, അനു മാലിക്, എം.എം. ക്രീം, മണി ശർമ്മ, അദേഷ് ശ്രീവാസ്തവ് തുടങ്ങിയ മഹാരഥൻമാരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക്ക് ബാച്ചിലറാണ് ദീപക്ക് സംഗീത സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം.
ഒരു അഭിമുഖത്തിൽ ദീപക്ക് തന്റെ ബിരുദ പഠനത്തിനു ശേഷം താൻ സംഗീതം പാടെ ഉപേക്ഷിക്കാൻ തീരുമാനിച്ചതായിരുന്നു എന്ന് പറഞ്ഞിരുന്നു. ഓരോ തവണയും തന്റെ കീബോർഡ് വിൽക്കാൻ ശ്രമിക്കുമ്പോഴും അത് തന്റെ അടുക്കൽ തന്നെ തിരികെ വരികയായിരുന്നു. അഡ്വാൻസ് തന്നിട്ട് മുഴുവൻ പണം കിട്ടാതെ മൂന്ന് പേർ ഈ കീബോർഡ് തിരികെ ഏല്പ്പിച്ചുകഴിഞ്ഞപ്പോഴാണ് സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് തങ്ങളുടെ സ്റ്റേജ് പരിപാടികൾക്കിടയിൽ ഇടയ്ക്ക് കുറച്ച് സംഗീതം അവതരിപ്പിക്കാൻ ദീപക്കിനെ വിളിച്ചത്. ദീപക്കിന്റെ പ്രതിഭയിൽ തൃപ്തരായ ഇവർ, തങ്ങളുടെ അടുത്ത ചിത്രമായ ക്രോണിക്ക് ബാച്ചിലറിനു സംഗീതം നൽകാൻ ദീപക്കിനെ ക്ഷണിച്ചു.
സ്മിതയാണ് ദീപക്കിന്റെ ഭാര്യ. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ദേവിക ദീപക് ദേവ് എന്നും പല്ലവി ദീപക് ദേവ് എന്നും പേരുള്ള രണ്ട് മക്കളുണ്ട് ഈ ദമ്പതികൾക്ക്. ഇവർ ചെന്നെയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.
ചിത്രങ്ങൾ തിരുത്തുക
2019 ലൂസിഫർ
പുരസ്കാരങ്ങൾ തിരുത്തുക
- മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
അവലംബം തിരുത്തുക
- ↑ "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". മൂലതാളിൽ നിന്നും 2014-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-19.