സുനിത പ്രൊഡക്ഷന്റെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കി 2010 ജനുവരി 27 നു പുറത്തിറങ്ങിയ ഷാജി കൈലാസ്‌ ചിത്രം ആണ് ദ്രോണ 2010. ദീപക്‌ ദേവ് ആണ് സംഗീതം നൽകിയത്. മമ്മൂട്ടിയെ കൂടാതെ കനിഹ, തിലകൻ‍ തുടങ്ങിയവരും ഇതിൽ അഭിനയിച്ചു. ഈ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയം ആയില്ല.

ദ്രോണ 2010
പോസ്റ്റർ
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. മണി
രചനഎ.കെ സാജൻ
അഭിനേതാക്കൾമമ്മൂട്ടി
തിലകൻ
കനിഹ
നവ്യ നായർ
സംഗീതംദീപക് ദേവ്
ചിത്രസംയോജനംഡോൺ മാക്സ്
വിതരണംഅരോമ മൂവീസ്
റിലീസിങ് തീയതി2010 ജനുവരി 27
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.5 കോടി
സമയദൈർഘ്യം120 മിനിറ്റ്

ദ്രോണ എന്നാ പേരിൽ ഇറക്കാൻ ആയിരുന്നു ആദ്യം തീരുമാനം. പിന്നീട് ദ്രോണ എന്നാ പേര് നിർഭാഗ്യമാണ് എന്ന് ജോത്സ്യൻ പറഞ്ഞതനുസരിച്ച് ദ്രോണ 2010 എന്ന് പേര് മാറ്റുകയായിരുന്നു. കൂടാതെ 27 നു നല്ല ദിവസം ആണ് എന്ന് സംഖ്യാശാസ്ത്രപരമായി കണ്ടു പിടിച്ചതുകൊണ്ട് ചിത്രം 27 നു വ്യാഴാഴ്ച ആണ് തീയറ്ററിൽ എത്തിയത്.[അവലംബം ആവശ്യമാണ്]

മമ്മുട്ടി ഇരട്ട വേഷത്തിൽ എത്തിയ ഈ ചിത്രം, പക യുടെ കഥ പറയുന്നതാണ്.

അഭിനേതാക്കൾ

തിരുത്തുക

പ്രതികരണങ്ങൾ

തിരുത്തുക

ഈ സിനിമയ്ക്ക് വിമർശകരിൽ നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. 'nowrunning.com'[1]ൽ നിന്നു 2/5 നക്ഷത്രങ്ങൾ മാത്രമാണ് ഈ സിനിമയ്ക്ക് ലഭിച്ചത്. റിലീസ് ചെയ്ത് 50 ദിവസം പൂർത്തിയാക്കുന്നതിനു മുൻപ് ഈ ചിത്രം പ്രധാന കേന്ദ്രങ്ങളായ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് നീക്കം ചെയ്തു[2].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-11-03. Retrieved 2012-08-27.
  2. http://malayalam.webdunia.com/entertainment/film/topmovies/1012/21/1101221061_1.htm

പുറത്തേക്കുള്ള ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദ്രോണ_2010&oldid=3805384" എന്ന താളിൽനിന്ന് ശേഖരിച്ചത്