കെ.ടി.എസ്. പടന്നയിൽ
മലയാള നാടക, ചലച്ചിത്ര അഭിനേതാവും കോമഡി റോളുകളിൽ തിളങ്ങിയ കലാകാരനുമായിരുന്നു കൊച്ചു പടന്നയിൽ തായി സുബ്രമണ്യൻ എന്നറിയപ്പെടുന്ന കെ.ടി.എസ്.പടന്നയിൽ (1933-2021) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് 2021 ജൂലൈ 22ന് അന്തരിച്ചു.[4][5][6]
കെ.ടി.എസ്. പടന്നയിൽ | |
---|---|
പ്രമാണം:K.T.S.Padannayil.jpg | |
ജനനം | കൊച്ചുപടന്നയിൽ തായി സുബ്രഹ്മണ്യൻ ഏപ്രിൽ 15, 1933 തൃപ്പൂണിത്തുറ |
മരണം | 22 ജൂലൈ 2021 കടവന്ത്ര |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 1995–2021 [1][2][3] |
ജീവിതപങ്കാളി(കൾ) | രമണി |
കുട്ടികൾ | 4 |
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ താലൂക്കിലെ കണ്ണൻകുളങ്ങര ഗ്രാമത്തിൽ കൊച്ചു പടന്നയിൽ വീട്ടിൽ തായിയുടേയും മണിയുടേയും മകനായി 1933 ഏപ്രിൽ 15ന് ജനിച്ചു. ശാസ്താംപാട്ട് കലാകാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. തായി-മണി ദമ്പതികളുടെ ആറുമക്കളിൽ ഇളയവനായിരുന്നു സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ്. പടന്നയിൽ. 1946-ൽ സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപകനായിരുന്ന കുര്യൻ മാഷാണ് കെ.ടി.എസ്. പടന്നയിൽ എന്ന പേരിട്ടത്.[7][8]
1947-ൽ ആറാം ക്ലാസിൽ വെച്ച് സാമ്പത്തിക പരാധീനതകൾ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി ഒരു നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. 1956-ൽ "വിവാഹ ദല്ലാൾ" എന്നതായിരുന്നു ആദ്യ നാടകം. 1957-ൽ തൃപ്പൂണിത്തുറയിൽ 'കേരളപ്പിറവി' എന്ന നാടകം സ്വന്തമായി എഴുതി അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ സ്റ്റേഷനറി കട തുടങ്ങി. 1995-ൽ രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. സ്റ്റേഷനറി കടയിൽ നിന്ന് സിനിമയിലെത്തി. നാടകങ്ങളിലെ വിദൂഷകൻ സിനിമയിൽ ചിരി പടർത്തി. കോമഡി റോളുകളിൽ തിളങ്ങിയിരുന്നെങ്കിലും സിനിമയില്ലാത്തപ്പോൾ സ്റ്റേഷനറി കടയിൽ സജീവമായി.[9]
സ്വകാര്യ ജീവിതം
- ഭാര്യ : പരേതയായ രമണി
- മക്കൾ :
- ശ്യാം
- സ്വപ്ന
- സന്നൻ
- സാജൻ
- മരുമക്കൾ :
- രശ്മി
- ശെൽവൻ
- അനിത
മരണം
എൺപത്തിയെട്ടുവയസ്സുകാരനായ പടന്നയിൽ, വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ 2021 ജൂലൈ 22-ന് അന്തരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അഭിനയിച്ച മലയാള സിനിമകൾ
- പൂച്ചയ്ക്കാര് മണികെട്ടും 1992
- കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം 1995
- കീർത്തനം 1995
- കളമശേരിയിൽ കല്യാണയോഗം 1995
- അഗ്രജൻ 1995
- ത്രി മെൻ ആർമി 1995
- ആദ്യത്തെ കൺമണി 1995
- വൃദ്ധൻമാരെ സൂക്ഷിക്കുക 1995
- അനിയൻ ബാവ ചേട്ടൻ ബാവ 1995
- മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995
- ദില്ലിവാല രാജകുമാരൻ 1996
- സത്യഭാമക്കൊരു പ്രേമലേഖനം 1996
- സ്വപ്നലോകത്തെ ബാലഭാസ്കർ 1996
- വാനരസേന 1996
- ഹാർബർ 1996
- ഹിറ്റ്ലിസ്റ്റ് 1996
- ന്യൂസ് പേപ്പർ ബോയ് 1997
- ആറ്റുവേല 1997
- ദി കാർ 1997
- കഥാനായകൻ 1997
- പൂത്തുമ്പിയും പൂവാലന്മാരും 1997
- കല്യാണപിറ്റേന്ന് 1997
- അമ്മ അമ്മായിയമ്മ 1998
- ആയുഷ്മാൻ ഭവഃ 1998
- മന്ത്രി കുമാരൻ 1998
- ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം 1998
- ദി ഗോഡ്മാൻ 1999
- ഇൻഡിപെൻറൻസ് 1999
- ഒന്നാം വട്ടം കണ്ടപ്പോൾ 1999
- ദേവദാസി 1999
- ഈ മഴ തേന്മഴ 2000
- സ്രാവ് 2001
- ആകാശത്തിലെ പറവകൾ 2001
- സഹോദരൻ സഹദേവൻ 2003
- സേതുരാമയ്യർ സി.ബി.ഐ 2004
- വാമനപുരം ബസ് റൂട്ട് 2004
- കല്യാണക്കുറിമാനം 2005
- മലബാർ വെഡ്ഡിംഗ് 2008
- ഒരു സ്മാൾ ഫാമിലി 2010
- കാണാക്കൊമ്പത്ത് 2011
- മഹാരാജ ടാക്കീസ് 2011
- കുഞ്ഞിരാമായണം 2015
- തോപ്പിൽ ജോപ്പൻ 2016
- കിംഗ് ലയർ 2016
- നീരാഞ്ജനപ്പൂക്കൾ 2017
- രക്ഷാധികാരി ബൈജു (ഒപ്പ്) 2017
- പഞ്ചവർണതത്ത 2018
- ലാഫിംഗ് അപ്പാർട്ട്മെൻ്റ് 2018
- കരിങ്കണ്ണൻ 2018
- വട്ടമേശ സമ്മേളനം 2019
- വൺ 2021[10]
അവലംബം
തിരുത്തുക- ↑ "നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു | kts padannayil" https://www.mathrubhumi.com/mobile/news/kerala/kts-padannayil-passed-away-1.5848540
- ↑ https://www.mathrubhumi.com/mobile/movies-music/features/kts-padannayil-demise-sreekrishnapuarthe-nakhatrathilakkam-movie-actor-1.5848595
- ↑ malayalasangeetham.info യിൽ നിന്നും
- ↑ https://www.manoramaonline.com/news/kerala/2021/07/22/kts-padannayil-passed-away.html
- ↑ https://www.mathrubhumi.com/mobile/movies-music/news/kts-padannayil-movies-sreekrishnapurathu-nakshathrathilakkam-kathanayagan-aniyan-baava-chettan-baava-1.5848596
- ↑ https://www.mathrubhumi.com/mobile/movies-music/features/kts-padannayil-subramanian-actor-talks-about-life-movies-shop-sreekrishnapurathe-nakshathrathilakkam-1.3828267
- ↑ https://www.manoramaonline.com/movies/movie-news/2021/07/22/life-of-kts-padannayil-special-story.amp.html
- ↑ https://www.mathrubhumi.com/mobile/movies-music/features/kts-padannayil-life-story-movies-padannayil-stylish-photoshoot-for-star-and-style-1.5851358
- ↑ http://www.thehindu.com/todays-paper/tp-features/tp-metroplus/fifty-years-of-acting-behind-him/article1412119.ece
- ↑ https://m3db.com/films-acted/20805