ജോസഫ് (പേര്)
എബ്രായ ഭാഷയിൽ നിന്ന് നിഷ്പന്നമായ ഒരു പേരാണ് ജോസഫ്. 'ദൈവം വർദ്ധിപ്പിക്കും/കൂട്ടിച്ചേർക്കും' എന്നാണ് ഇതിന്റെ അർത്ഥം. എബ്രായ ബൈബിളിൽ, יוֹסֵף, സ്റ്റാൻഡേഡ് ഹീബ്രൂ യോസഫ്, ടൈബീരിയൻ ഹീബ്രൂവും അരമായ ഭാഷയും യോസെപ് എന്നിങ്ങനെയാണ് ഈ പേര് പ്രത്യക്ഷപ്പെടുന്നത്. ഖുറാനിലുൾപ്പെടെ അറബിഭാഷയിൽ, യൂസുഫ് يوسف എന്നാണ് ഈ പേരെഴുതപ്പെടുന്നത്.
ജോസഫ് | |
---|---|
Pronunciation | /ˈdʒoʊzəf/ or /ˈdʒoʊsəf/ |
ലിംഗം | പുരുഷൻ |
Origin | |
വാക്ക്/പേര് | ഹീബ്രൂ |
Region of origin | ഇസ്രായേൽ |
Other names | |
Related names | ജോ, ജോയി, ജോഫിഷ്, ജോസി, ജോസ്, ഹോസെ, ജോസെഫ് |
ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകൾ സംസാരിക്കുന്നയിടങ്ങളിൽ ജോസഫ് എന്ന പേര് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പുർഷന്മാർക്ക് ജോ, ജോയി എന്നിങ്ങനെയും സ്ത്രീകൾക്ക് ജൊ എന്നും ഈ പേര് ചുരുക്കാറുണ്ട്. പല രൂപത്തിലും പല രാജ്യങ്ങളിൽ ഈ പേരിന് പ്രചാരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലിൽ "യോസ്സി" "യോസഫ്" എന്നീ പേരുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.\
പഴയനിയമത്തിൽ ജേക്കബിന്റെ പതിനൊന്നാമത്തെ പുത്രനും റേച്ചലിന്റെ ആദ്യത്തെ പുത്രനുമാണ് ജോസഫ്. പുതിയ നിയമത്തിൽ, ജോസഫ് യേശുവിന്റെ മാതാവായ മേരിയുടെ ഭർത്താവാണ്. പുതിയ നിയമത്തിൽ തന്നെ അരിമാത്തിയയിലെ ജോസഫ് എന്നൊരാളുമുണ്ട്. ഇദ്ദേഹം യേശുവിന്റെ രഹസ്യ ശിഷ്യനാണ്. യേശുവിനെ മറവുചെയ്ത കല്ലറ ഇദ്ദേഹമാണ് നൽകിയത്.
വ്യത്യസ്ത രൂപങ്ങൾ
തിരുത്തുകപുരുഷനാമങ്ങളുടെ വ്യത്യസ്ത രൂപങ്ങളിൽ താഴെക്കൊടുത്തിരിക്കുന്നവയും പെടും:[1]
- ആഫ്രിക്കാൻസ്: Josef
- അൽബേനിയൻ: Jozef, Zef, Josif, Josip, Isuf
- അൽസേഷ്യൻ: Sepp
- അർമേനിയൻ: Հովսեփ Hovsep
- അറബിക്: يوسف, Yūsuf, Youssef, Yussef, Yousuf
- അസർബൈജാനി: Yusif, Yusuf, Usub
- ബെലാറൂസിയൻ: Іосіф, Iosif, Язэп, Yazep
- ബോസ്നിയൻ: Josip, Jusuf
- ബാസ്ക്: Joseba, Josepe
- ബൾഗേറിയൻ: Йосиф, Yosif
- കാറ്റലൻ: Josep, Pep (shortened form)
- കോർസിക്കൻ: Ghjaseppu
- ക്രൊയേഷ്യൻ: Josip, Joso, Jozo, Joško, Joža
- ചെക്ക്: Josef, Jožka, Pepa, Pepík, Pepik, Pepan, Pepča, Pepek, Pepino, Jožin
- ഡാനിഷ്: Joseph, Josef
- ഡച്ച്: Jozef, Joost, Jos, Jo, Jef, Seppe
- ഇംഗ്ലീഷ്: Joseph, Joe, Joey
- എസ്പരാന്റോ: Jozefo
- എസ്തോണിയൻ: Joosep, Joosu
- ഫാറോയെസ്: Jósef
- ഫിന്നിഷ്: Jooseppi, Juuso
- ഫ്രഞ്ച്: Joseph
- ഫ്രിയൂലിയൻ: Bepi, Bepo, Bepùt
- ഗാലിഷ്യൻ: Xosé
- ജോർജ്ജിയൻ: იოსებ Ioseb, სოსო Soso
- ജർമൻ: Josef, Joseph; Jupp (familiar); Sepp Seppl or Pepi (familiar or diminutive forms, particularly in South Germany and Austria)
- ഗ്രീക്ക്: Ἰωσήφ (Iōséph), Ἰώσηπος (Iosepos), (Iosipos)
- ഹീബ്രൂ: יוסף Yosef
- ഹങ്കേറിയൻ: Jóska, József
- ഐസ്ലാന്റിക്: Jósef (pronounced "YO-sef"), Jói (pronounced "Yo-eh") or Jósep (pronounced "YO-sep")
- ഇന്തോനേഷ്യൻ: Yoseph,Yosep,Yusuf, Yusup, Ucup,Josef,Joseph
- ഇന്റർലിങ്ക്വ: Joseph
- ഇറ്റാലിയൻ: Giuseppe, Giù, Beppe, Peppe, Peppino, Pino, Bepi, Beppo, Pippo, Puccio
- ഐറിഷ്: Seosamh, Iósaf
- ജാപ്പനീസ്: ヨセフ Yosefu
- കസാഖ്: Yusuf, Jusip
- കൊറിയൻ: 요셉 Yosep
- ലാറ്റിൻ: Ioséphus
- ലാത്വിയൻ: Jāzeps
- ലിംബർഗിഷ്: Joep, Sef
- ലിത്വേനിയൻ: Juozapas, Juozas (shorter form), Juzas (shortest form)
- ലൊംബാർഡ്: Giüsèpp, Pèpp, Bèpp
- മലയാളം: ഔസേപ് Ousep, Ousef, യോസേപ് Yosef,ഔസേപച്ചൻ Ouseppachen, കൊച്ചാപ്പു Kochaappu
- മലായ്: Yusuf, Yusop, Yusoff, Jusoh, Usop
- മനാഡോ മലായ്: Josef, Yosef, Oce'
- മാൾട്ടീസ്: Ġużeppi, Ġużi, Ġuż, Ġużè, Peppi, Peppu, Peppinu, Pepp, Żeppi, Żeppu, Żepp
- മന്ദാരിൻ ചൈനീസ്: 约瑟(s) 約瑟(t) Yuēsè, 约瑟夫(s) 約瑟夫(t) Yuēsèfū, Zho-Zi-Fu
- മവോറി: Hohepa
- നോർവീജിയൻ: Josef
- ഓക്സിറ്റാൻ: Josèp
- പേർഷ്യൻ: يوسف, Yūsuf, Youssef, Yussef
- പോളിഷ്: Józef (Yu-zef)
- പോർച്ചുഗീസ്: José, Zé (shorter form)
- റോമേനിയൻ: Iosif
- റഷ്യൻ: Иосиф (Iosif), Осип (Osip)
- സമോവൻ: Iosefa
- സാർഡീനിയൻ: Jisepu
- സ്കോട്ടിഷ് ഗാലിക്: Seòsaidh
- സെർബിയൻ: Јосиф (Josif)
- സിസിലിയൻ: Giuseppi
- സിംഹള:Jose, Juse
- സ്ലോവാക്: Jozef, Jožo, Dodo, Ďoďo
- സ്ലോവീൻ: Jožef, Jože
- സ്പാനിഷ്: José, Pepe, Chepe, Che
- സുഡാനീസ്: Yusup, Usup, Ucup
- സ്വീഡിഷ്: Josef
- സിറിയാക്: ܝܘܣܦ (Yausef, Yausep)
- തുർക്കി: Yusuf, Yasef
- ടാഗലോഗ്: Jose, Pepe, Peping,
- തമിഴ്: Yoseppu
- തെലുങ്ക്: Yosepu
- ഉക്രൈനിയൻ: Йосип (Yosyp)
- വെലൻസിയൻ: Josep
- വെനേഷ്യൻ: Juxepe (pronounced as "Giusepe" or "Iusepe"), Bepi, Bepin
- വിയറ്റ്നാമീസ്: Giu-se.
- വെൽഷ്: Joseff
- യിദ്ദിഷ്: Yissl, Yussel, Jayzl
- യൊരൂബ: Josefu, Yesufu, Yusuf
- സിംബാബ്വൻ (ഷോണ): Joze, Joza
സ്ത്രീകളുടെ പേരുകൾ
തിരുത്തുക- അൽബേനിയൻ: Jozefina, Zefina
- ഇംഗ്ലീഷ്: Jo, Josephine, Joette
- ഫ്രഞ്ച്: Joséphine
- ഐറിഷ്: Seosaimhín
- ഇറ്റാലിയൻ: Giuseppina
- കാറ്റലൻ : Josepa, Pepa (shortened)
- പോളിഷ് : Józefina (Yo-zef-yna)
- പോർച്ചുഗീസ്: Josefa/Josefina
- സ്പാനിഷ്: Josefa/Josefina
- ഗ്രീക്ക്: Ιωσηφίνα (Iosiphina)
- ക്രൊയേഷ്യൻ: Josipa
- മാൾട്ടീസ്: Ġuża/Ġużeppa
- സ്വീഡിഷ്: Josefin/Josefine
- യിദ്ദിഷ്: Jayzl, Yissl
ജോസഫ് എന്നറിയപ്പെടുന്നവർ
തിരുത്തുകരാജാക്കന്മാരും രാജ്ഞിമാരും
തിരുത്തുക- ഓസ്ട്രിയ
- പോർച്ചുഗൽ
- പോർച്ചുഗലിലെ ജോസഫ് ഒന്നാമൻ, പോർച്ചുഗീസ് രാജാവ്
- ജോസഫ്, ബ്രസീലിലെ രാജകുമാരൻ
- ജോസഫ് ജനറൽ ഇൻക്വിസിറ്റോർ (1720–1801) – പോർച്ചുഗലിലെ ജോൺ അഞ്ചാമന്റെ പുത്രൻ. പൽഹവയുടെ കുട്ടികളിലൊരാൾ.
- സ്പെയിൻ/ഇറ്റലി/ഫ്രാൻസ്
- ജോസഫ് ബോണപ്പാർട്ട്, സ്പെയിനിലെ രാജാവ്, നേപ്പിൾസിലെ രാജാവ്
- മറ്റുള്ളവർ
ബൈബിൾ കഥാപാത്രങ്ങൾ
തിരുത്തുക- വിശുദ്ധ ജോസഫ്, യേശുവിന്റെ മാതാവായ മേരിയുടെ ഭർത്താവ് (ക്രിസ്തുമതവിശ്വാസമനുസരിച്ച്)
- പഴയനിയമത്തിലെ ജോസഫ്, ഉൽപ്പത്തിപ്പുസ്തകത്തിലെ കഥാപാത്രം
- അരിമാത്തിയയിലെ ജോസഫ് യേശുവിന്റെ രഹസ്യശിഷ്യൻ
മറ്റുള്ളവർ
തിരുത്തുക- ജോസെഫ് ബെക്ക്, പോളണ്ടിലെ വിദേശകാര്യമന്ത്രി. ഇദ്ദേഹം പോളണ്ടിലെ പ്രദേശങ്ങളിൽ ഹിറ്റ്ലറുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു.
- ജോസെഫ് ബെം, പോളണ്ടിലെയും ഹങ്കറിയിലെയും ഒരു ദേശീയ നേതാവ്
- ജോസിപ് ബ്രോസ് ടിറ്റോ, യുഗോസ്ലാവ്യയിലെ കമ്യൂണിസ്റ്റ് നേതാവ്
- ജോസഫ് ആർ. ചെനെല്ലി യുദ്ധറിപ്പോർട്ടർ
- ചീഫ് ജോസഫ്, നെസ് പെർസ് ഗോത്ര നേതാവ്
- ജോ അലക്സാണ്ടർ, അമേരിക്കൻ 2x ഓൾ-പ്രോ ഫുട്ബോൾ കളിക്കാരൻ
- ജോ ബിഡെൻ, അമേരിക്കൻ വൈസ് പ്രസിഡന്റ്
- ഹോസെ കറേറാസ്, ഗായകൻ
- ജോ ചോയ്ൻസ്കി ("ക്രിസാന്തമം ജോ"), അമേരിക്കൻ ഹെവി വൈറ്റ് ബോക്സർ
- ഹാരി ക്രോണിക്ക് ജൂനിയർ, (ജോസഫ് ഹാരി ഫൗളർ കോണിക്ക് ജൂനിയർ) അമേർക്കൻ ഹാഗകൻ, അഭിനേതാവ്, പിയാനിസ്റ്റ്
- ജോ കാമൽ, സിഗററ്റ് മാസ്കോട്ട്
- ജോസഫ് കോണേഴ്സ്, അമേരിക്കൻ കലാ ചരിത്രകാരൻ
- ജോസഫ് കോൺറാഡ്, പോളിഷ്-ബ്രിട്ടീഷ് എഴുത്തുകാരൻ
- ജോസഫ് കുക്ക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി
- ജോസഫ് ഡേയ്, ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ് ഫുട്ബോൾ കളിക്കാരൻ
- ജോസഫ് ഡെന്നി, അമേരിക്കൻ എഴുത്തുകാരൻ
- ജോസഫ് ഡെംപ്സി, ബ്രിട്ടീഷ് അഭിനേതാവ്
- ജോ ഡിമാജ്ജിയോ, ബേസ് ബാൾ ഹാൾ ഓഫ് ഫേമിൽ ഉള്ളയാൾ
- ജോ ഡോലൻ, ഐറിഷ് ഷോബാൻഡ് ഗായകൻ
- ജോസഫ് ഡഗ്ഗർ, (1995-ൽ ജനിച്ച), റിയാലിറ്റി ടി.വി. താരം
- ജോ ജോനാസ്, ജോനാസ് ബ്രദേഴ്സ് എന്ന ട്രൂപ്പിലെ പ്രധാന ഗായകൻ
- ജോസെഫ് ഡോലെസാൾ (1920–1999), ചെക്കോസ്ലോവാക്യൻ നടക്കൽ താരം
- ജോസഫ് ഫെന്റൺ, വിവരം നൽകിയതിന് ഐറിഷ് റിപ്പബ്ലിക്കൻ ആർമി വധിച്ചയാൾ
- ജോസഫ് ഫ്രിറ്റ്സൽ, ഓസ്ട്രിയയിലെ ലൈംഗികക്കുറ്റവാളി
- ജോസഫ് ഗിഡ്ഡൺ, ബാർബ്ഡ് വയർ സൃഷ്ടിച്ചയാൾ
- ജോസഫ് ഗീബൽസ്, നാസി ജർമനിയിലെ പ്രചാരണ മന്ത്രി
- ജോസഫ് ഗോർഡൺ-ലെവിറ്റ്, അമേരിക്കൻ അഭിനേതാവ്
- ജോസെപ് ഗുവാർഡിയോള, എഫ്.സി. ബാഴ്സലോണയുടെ നിലവിലുള്ള പരിശീലകൻ
- ജോ ഹാർട്ട്, ഇംഗ്ലീഷ് ഫുട്ബോൾ താരം
- ജോസഫ് ഹാഗർട്ടി, അമേരിക്കൻ ജിംനാസ്റ്റ്
- ജോസഫ് ഹൈഡൻ, ഓസ്ട്രിയൻ കംപോസർ
- ജോസഫ് ഹെല്ലർ, അമേരിക്കൻ എഴുത്തുകാരൻ
- ജോ ഹോർലെൻ, അമേരിക്കൻ ബേസ്ബോൾ കളിക്കാരൻ
- ജോസഫ് ഹ്ലാഡ്കി, ചെക്ക്-ജർമൻ നീന്തൽ താരം
- ജോസഫ് ഡാൾട്ടൺ ഹുക്കർ, ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞൻ
- ജോ ജേക്കോബി, അമേരിക്കൻ കനോ തുഴച്ചിൽകാരൻ
- ജോ ജേക്കബ്സൺ, വെയിൽസിലെ ഫുട്ബോൾ താരം
- ജോസഫ് കബൂയി, ബൊഗൈൻവില്ല സ്വയംബരണപ്രദേശത്തിലെ ആദ്യ പ്രസിഡന്റ്
- ജോ കമിനർ, സൗത്ത് ആഫ്രിക്കൻ റഗ്ബി കളിക്കാരൻ
- ജോസഫ് കൂ, ഹോങ്കോങ് സംഗീതസംവിധായകൻ
- ജോ ലിബർമാൻ, അമേരിക്കൻ സെനറ്റർ
- ജോസഫ് ലോണ്ട്ഷാരിറ്റ്, ഓസ്ട്രിയൻ സൈക്കിൾ താരം
- ജോസഫ് ലയോൺസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി
- ജോസഫ് ബി. മക്ഇന്ന്നിസ് (1937-ൽ ജനിച്ചത്), കനേഡിയൻ ഡോക്ടർ, ഡൈവർ, എഴുത്തുകാരൻ
- ജോ മാഗിഡ്സൺ, റഷ്യൻ അമേരിക്കൻ ഫുട്ബോൾ കളിക്കാരൻ
- ജോസഫ് മക്കാർത്തി, അമേരിക്കൻ സെനറ്റർ
- ജോ മക്എൽഡറി, ബ്രിട്ടീഷ് ഗായകൻ
- ജോസഫ് മാർവ, ടാൻസാനിയയിലെ ബോക്സർ
- ജോസെഫ് മങ്ക്, ഹങ്കറിയിലെ നീന്തൽ താരം
- ജോസഫ് കാരി മെറിക്ക്, "എലഫന്റ് മാൻ"
- ജോസഫ് മെങ്ക്ലെ, നാസി ശാസ്ത്രജ്ഞൻ
- ജോസഫ് നൈസെഫോർ നൈസെപ്പെ, ആദ്യത്തെ സ്ഥിര ഫോട്ടോ ഉണ്ടാക്കിയയാൾ
- ജോസഫ് ഊസ്റ്റിംഗ്, ഡച്ച് ഫുട്ബോൾ കളിക്കാരൻ
- ജോ പെറി, ഗിത്താറിസ്റ്റ്
- ജോസെഫ് പിൽസുഡ്സ്കി, പോളണ്ടിലെ ആദ്യ മാർഷൽ
- ജോസഫ് പ്ലാച്ചി, സ്ലൊവാക്ക് ഓട്ടക്കാരൻ
- ജോസഫ് റാറ്റ്സിംഗർ, പോപ്പ് ബെനഡിക്റ്റ് XVI
- ജോസഫ് സ്മിത്ത് ജൂനിയർ ലാറ്റർ ഡേ സെയിന്റ് മൂവ്മെന്റ് ആരംഭിച്ചയാൾ
- ജോസഫ് സ്റ്റാലിൻ, 1922 മുതൽ 1953 വരെ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി
- ജോസഫ് വാസ്, ഇന്ത്യക്കാരനായ കത്തോലിക് പാതിരി
- ജോസഫ് വിഡ (1963-ൽ ജനിച്ച), ഹംഗറിക്കാരൻ ഹാമർ ത്രോ താരം
- ജോസഫ് വിജയ്, തമിഴ് നടൻ
- ജോസഫ് വാപാഷ, എംഡെവാകാന്റൊൺ സിയൂക്സ് തലവൻ
- യൂസഫ് യൊഹാന - പാകിസ്താനി ക്രിക്കറ്റ് താരം
- ജോസഫ് സാരിറ്റ്സ്കി (1891–1985), ഇസ്രായേലി ചിത്രകാരൻ
- ജോസഫസ് (37 – c. 100 AD), (യോസെഫ് ബെൻ മതിത്യാഹു) ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രകാരനായിരുന്നു. 70 എ.ഡി.യിലെ ജറുസലേം തകർക്കൽ ഇദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
- ജുസെഫ് കല്ല, ഇന്തോനേഷ്യയുടെ പത്താം പ്രസിഡന്റ്