ജോ ഡിമാജ്ജിയോ

(Joe DiMaggio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോ ഡിമാഗിയോ അമേരിക്കൻ ബേസ്ബാൾ താരമായിരുന്നു. ജോസഫ് പോൾ ഡിമാഗിയോ എന്നായിരുന്നു മുഴുവൻ പേര്. 1914 നവംബർ 25-ന് കാലിഫോർണിയയിലെ മാർട്ടിനെസിൽ ജനിച്ചു. സാൻഫ്രാൻസിസ്കോയിലെ പസിഫിക് കോസ്റ്റ് ലീഗുമായി ചേർന്നാണ് ഇദ്ദേഹം കായികരംഗത്തെത്തിയത്. 1932 മുതൽ അവരുടെ താരമായിരുന്ന ഡിമാഗിയോയെ 1936-ൽ അമേരിക്കൻ ലീഗിലെ ന്യൂയോർക്ക് യാങ്കീസ് വിലയ്ക്കെടുത്തു. 1951-ൽ വിരമിക്കുന്നതു വരെ അവരോടൊപ്പം തന്നെയായിരുന്നു കളിച്ചിരുന്നത്.

ജോ ഡിമാഗിയോ

കേന്ദ്ര പ്രതിരോധ നിരയിലെ കളിക്കാരൻ

തിരുത്തുക

കേന്ദ്ര പ്രതിരോധ നിരയിലെ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രതിരോധ ശൈലിയും വലങ്കയ്യൻ ഹിറ്റുകളും പ്രസിദ്ധമാണ്. 1939-ലാണ് അമേരിക്കൻ ലീഗ് ബാറ്റിങ് ചാമ്പ്യൻഷിപ്പ് ആദ്യമായി നേടിയത്. 1940-ലും അതാവർത്തിച്ചു. 39-ലും 41-ലും 47-ലും ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി ഡിമാഗിയോ തിരഞ്ഞെടുക്കപ്പെട്ടു. 1,736 ഗെയിമുകളിലായി 361 ഹോം റണ്ണുകൾ കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ ബാറ്റിങ് നിരക്ക് ശരാശരി 0.325 ആയിരുന്നു.

ലോകറെക്കോർഡ് കരസ്ഥമാക്കി

തിരുത്തുക

1941 മേയ് 15-നും ജൂൺ 16-നുമിടയ്ക്ക് 56 കളികൾ തുടർച്ചയായി വിജയിച്ചുകൊണ്ട് ഇദ്ദേഹം ലോകറെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 1955-ൽ ഈ ലോകോത്തര കളിക്കാരനെ ബേസ്ബാളിലെ ഹാൾ ഒഫ് ഫെയിം ആയി തിരഞ്ഞെടുക്കുകയുണ്ടായി യാങ്കി ക്ലിപ്പർ എന്ന ഓമനപ്പേരിലാണ് ഇദ്ദേഹം വിഖ്യാതനായിരുന്നത്. ലക്കി ടു ബി എ യാങ്കി എന്ന ആത്മകഥ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1946 ലാണ് അതു പ്രസിദ്ധീകരിച്ചത്. 1999 മാർച്ച്. 8-ന് ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിമാഗിയോ, ജോ (1914 -99 ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ജോ_ഡിമാജ്ജിയോ&oldid=3490626" എന്ന താളിൽനിന്ന് ശേഖരിച്ചത്