കാറ്റലൻ ഭാഷ

(Catalan language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കുകിഴക്കൻ സ്പെയിനിലും ഇതിനോടു ചേർന്നുള്ള ഫ്രാൻസിലും വ്യാപിച്ചുകിടക്കുന്ന കാറ്റലോണിയ പ്രദേശത്ത് ഉദ്ഭവിച്ച ഒരു റോമാൻസ് ഭാഷയാണ് കാറ്റലൻ (/ˈkætəlæn/;[4] ഓട്ടോണിം: català [kətəˈɫa] അല്ലെങ്കിൽ [kataˈɫa]). അൻഡോറയിലെ ദേശീയഭാഷയും ഏക ഔദ്യോഗികഭാഷയുമാണിത്.[5] സ്പാനിഷ് സ്വയംഭരണാധികാരമുള്ള സമൂഹങ്ങളായ കാറ്റലോണിയ, ബാലെറിക് ദ്വീപുകൾ, വാലെൻസിയൻ സമൂഹം (ഇവിടെ വാലെൻസിയൻ എന്നാണ് ഈ ഭാഷ അറിയപ്പെടുന്നത്) എന്നിവിടങ്ങളിലും ഈ ഭാഷയ്ക്ക് സഹ ഔദ്യോഗികപദവിയുണ്ട്. സാർഡീനിയ എന്ന ഇറ്റാലിയൻ ദ്വീപിലെ അൽഘെറോ നഗരത്തിൽ ഇതിന് പൂർണ്ണ ഔദ്യോഗികപദവിയില്ല. അറഗോൺ, മുർസിയ എന്നീ സ്പാനിഷ് സ്വയംഭരണ സമൂഹങ്ങളിലും ഫ്രഞ്ച് പ്രദേശമായ റൗസില്ലോൺ/വടക്കൻ കാറ്റലോണിയ എന്ന സ്ഥലത്തും ഈ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികപദവിയില്ല.[6]

Catalan
català
ഉച്ചാരണം[kətəˈɫa] (EC) ~ [kataˈɫa] (WC)
ഉത്ഭവിച്ച ദേശംഅൻഡോറ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ
ഭൂപ്രദേശംകാറ്റലൻ രാജ്യങ്ങൾ കാണുക
സംസാരിക്കുന്ന നരവംശംകാറ്റലൻ ജനത
മാതൃഭാഷയായി സംസാരിക്കുന്നവർ
7.2 ദശലക്ഷം (2011)[1]
11 ദശലക്ഷം
പൂർവ്വികരൂപം
കാറ്റലൻ (ഐ.ഇ.സി. നിയന്ത്രിക്കുന്നു)
വലെൻസിയൻ (എ.വി.എൽ. നിയന്ത്രിക്കുന്നു)
ലാറ്റിൻ ലിപി (കാറ്റലൻ അക്ഷരമാല)
കാറ്റലൻ ബ്രെയിൽ
കാറ്റലൻ ആംഗ്യഭാഷ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 ലാറ്റിൻ യൂണിയൻ

 Andorra
 Spain

 Catalonia
 Balearic Islands
 Valencian Community
Recognised minority
language in
 France
പൈറെനീസ്-ഓറിയെന്റാലെസ് ഡിപ്പാർട്ട്മെന്റ് അംഗീകരിക്കുന്നു

 Italy

സാർഡീനിയയിലെ അൽഘെറോ കമ്യൂണിലെ സഹ ഔദ്യോഗികഭാഷ

 Spain

 Aragon
Regulated byഇൻസ്റ്റിറ്റ്യൂട്ട് ഡെ'എസ്റ്റഡീസ് കാറ്റലൻസ്
അക്കാഡെമിയ വലെൻസിയാന ഡെ ലാ ലെൻഗ്വ
ഭാഷാ കോഡുകൾ
ISO 639-1ca
ISO 639-2cat
ISO 639-3cat
ഗ്ലോട്ടോലോഗ്stan1289[3]
Linguasphere51-AAA-e
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഒൻപതാം നൂറ്റാണ്ടിൽ വൾഗാർ ലാറ്റിനിൽ നിന്നാണ് കിഴക്കൻ പൈറന്നീസ് പ്രദേശത്ത് ഈ ഭാഷ ഉരുത്തിരിഞ്ഞുണ്ടായത്.[7] സ്പെയിൻ ജനാധിപത്യ രാജ്യമായതോടെ (1975–1982) കാറ്റലൻ ഭാഷയ്ക്ക് ഔദ്യോഗിക സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസത്തിനും മാദ്ധ്യമങ്ങളിലും ഇപ്പോൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്.[8]

  1. Catalan reference at Ethnologue (17th ed., 2013)
  2. 2.0 2.1 Some Iberian scholars may alternatively classify Catalan as Ibero-Romance/East Iberian.
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Standard Catalan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  4. Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh; also /kætəˈlæn/ or /ˈkætələn/[1]
  5. Wheeler 2010, പുറം. 191.
  6. Wheeler 2005, പുറം. 1.
  7. Costa Carreras & Yates, പുറങ്ങൾ. 6–7.
  8. Wheeler 2003, പുറം. 207.


ഗ്രന്ഥസൂചി

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

സ്ഥാപനങ്ങൾ

കാറ്റലൻ ഭാഷയെപ്പറ്റി

ഏകഭാഷാ നിഘണ്ടുക്കൾ

ഒന്നിലധികം ഭാഷകളിലുള്ള നിഘണ്ടുക്കൾ

യാന്ത്രിക തർജ്ജമയ്ക്കുള്ള സംവിധാനങ്ങൾ

ഫ്രേസ് ബുക്കുകൾ

പഠനസാമഗ്രികൾ


കാറ്റലൻ ഭാഷയിലുള്ള ഓൺലൈൻ വിജ്ഞാനകോശം

"https://ml.wikipedia.org/w/index.php?title=കാറ്റലൻ_ഭാഷ&oldid=3970301" എന്ന താളിൽനിന്ന് ശേഖരിച്ചത്