ജൂനിയർ സീനിയർ

മലയാള ചലച്ചിത്രം

ജി. ശ്രീകണ്ഠന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മുകേഷ്, മീന‍ാക്ഷി, ശ്രീരഞ്ജിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ജൂനിയർ സീനിയർ. സൺ‌റൈസ് സിനിമയുടെ ബാനറിൽ സജി ജോസഫ്, നജീം, റജി എന്നിവർ നിർമ്മാണം ചെയ്ത ഈ ചിത്രം വിതരണം ചെയ്തത് രാജശ്രീ സിനിമ, സംഗമം സിനിമ, സൂര്യ സിനിമ എന്നിവർ ചേർന്നാണ്‌. ഈ ചിത്രത്തിന്റെ കഥ ഡോ. സന്തോഷ് തോമസിന്റേതാണ്‌. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

ജൂനിയർ സീനിയർ
സംവിധാനംജി. ശ്രീകണ്ഠൻ
നിർമ്മാണംസജി ജോസഫ്
നജീം
റജി
കഥഡോ. സന്തോഷ് തോമസ്
തിരക്കഥവിനു കിരിയത്ത്
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
മുകേഷ്
മീന‍ാക്ഷി
ശ്രീരഞ്ജിനി
സംഗീതംഎം. ജയചന്ദ്രൻ, സാബിർ അഹമ്മദ്‌
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി, ചവറ ശ്രീകുമാർ
ഛായാഗ്രഹണംഅനിൽ ഗോപിനാഥ്
ചിത്രസംയോജനംപി. സി. മോഹനൻ
സ്റ്റുഡിയോസൺറൈസ് സിനിമ
വിതരണംരാജശ്രീ സിനിമ
സംഗമം സിനിമ
സൂര്യ സിനിമ
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി യും ചവറ ശ്രീകുമാറും എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രനും സാബിർ അഹമ്മദുമാണ്. പശ്ചാത്തലസംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.

ഗാനങ്ങൾ
  1. എന്തേ എന്തേ മിണ്ടാൻ താമസം – എം.ജി. ശ്രീകുമാർ, കോറസ്
  2. ആശാ ആശാ – അഫ്‌സൽ, വിധു പ്രതാപ്
  3. മഞ്ചാടിക്കുന്നും മേലേ – സെബി തിരുത്തിപ്പുറം
  4. നാട്ടു മാവിൻ – എം.ജി. ശ്രീകുമാർ , ജ്യോത്സ്ന
  5. എനിക്കിന്നു വേണം – പി. ജയചന്ദ്രൻ , സുജാത മോഹൻ
  6. തെന്നലേ – സൈജൂ സത്യൻ
  7. ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ജൂനിയർ_സീനിയർ&oldid=3684118" എന്ന താളിൽനിന്ന് ശേഖരിച്ചത്