ജാൻ സ്വാമ്മർഡാം
ജാൻ സ്വാമ്മർഡാം (ജീവിതകാലം: ഫെബ്രുവരി 12, 1637 – ഫെബ്രുവരി 17, 1680) ഒരു ഡച്ച് ജീവശാസ്ത്രജ്ഞനും സൂക്ഷ്മദർശിനി വിദഗ്ദ്ധനും ആയിരുന്നു. പ്രാണികളുടെ രൂപാന്തരീകരണത്തിന്റെ വിവിധ ദശകളാണ് മുട്ട, ലാർവ, പ്യൂപ്പ, ഇമാഗോ എന്നദ്ദേഹം കണ്ടെത്തി. അതുവരെ ലാർവയും ഇമാഗോയും വ്യത്യസ്ത ജീവികളാണെന്നാണ് കരുതിയിരുന്നത്. പേശി സങ്കോചനത്തെക്കുറിച്ചും അദ്ദേഹം ധാരാളം പരീക്ഷണങ്ങൾ നടത്തിയിരുന്നു. 1658-ൽ അദ്ദേഹമാണ് ആദ്യമായി അരുണരക്താണുക്കളെ കണ്ടെത്തിയത്. സൂക്ഷ്മദർശിനി ഉപയോഗിച്ചുള്ള കീറിമുറിക്കൽ തുടങ്ങിവച്ചവരിൽ ഒരാളാണ് അദ്ദേഹം.
ജാൻ സ്വാമ്മർഡാം | |
---|---|
ജനനം | |
മരണം | ഫെബ്രുവരി 17, 1680 Amsterdam, Dutch Republic | (പ്രായം 43)
ദേശീയത | Dutch |
കലാലയം | University of Leiden |
അറിയപ്പെടുന്നത് | Describing erythrocytes, work on entomology |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Entomology |
സ്വാധീനങ്ങൾ | Antoinette Bourignon |
വിദ്യാഭ്യാസം
തിരുത്തുകഅദ്ദേഹത്തിന്റെ പിതാവ് ഒരു അപ്പോത്തിക്കെരി ആയിരുന്നു. കൂടാതെ ധാതുക്കൾ, നാണയങ്ങൾ, ജീവാശ്മങ്ങൾ, പ്രാണികൾ തുടങ്ങിയവയൊക്കെ ശേഖരിക്കുകയും ചെയ്യുമായിരുന്നു. സ്വാമ്മർഡാം പിതാവിനെ അദ്ദേഹത്തിന്റെ പ്രവർത്തികളിൽ സഹായിക്കുകയും അവയിൽ ആകർഷിതനാകാവുകയും ചെയ്തു. 1661-ൽ അദ്ദേഹം University of Leiden-ൽ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങി. അതോടൊപ്പം സ്വന്തമായി പ്രാണികളെ ശേഖരിക്കുകയും ചെയ്തു.[1] 1663-ൽ ഫ്രാൻസിലെ University of Saumur-ൽ ചേർന്നു. 1665-ൽ നെതർലണ്ടിൽ മടങ്ങിയെത്തി ഒരുകൂട്ടം ഭിഷ്വഗരൻമാരോടൊപ്പം കീറിമുറിക്കൽ ചെയ്യാനും അവയെക്കുറിച്ചു എഴുതാനും തുടങ്ങി. 1666 -1667 കാലയളവിൽ അദ്ദേഹം University of Leiden-ൽ ഗവേഷണങ്ങൾ നടത്തി. Johannes van Horne-ഉം ആയിച്ചേർന്ന് ഗർഭപാത്രത്തിന്റെ ഘടന പഠിച്ചു. ഗവേഷണ ഫലങ്ങൾ Miraculum naturae sive uteri muliebris fabrica -ൽ De respiratione usuque pulmonum എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1667-ൽ ഭിഷ്വഗരൻ ആയി.[1]
പ്രാണി ഗവേഷണങ്ങൾ
തിരുത്തുകഭിഷ്വഗരൻ ആയതോടെ പ്രാണികളെ കീറിമുറിക്കുന്നതിൽ അദ്ദേഹം തല്പരനായി.1669-ൽ അദ്ദേഹം Historia insectorum generalis ofte Algemeene verhandeling van de bloedeloose dierkens (The General History of Insects, or General Treatise on little Bloodless Animals) പ്രസിദ്ധീകരിച്ചു. താൻ ഫ്രാൻസിൽനിന്നും ആംസ്റ്റർഡാമിൽനിന്നും ശേഖരിച്ച പ്രാണികളെക്കുറിച്ചുള്ള പഠനങ്ങളായിരുന്നു അത്. പ്രാണികൾക്ക് ആന്തരിക അവയവങ്ങൾ ഇല്ലായെന്ന അതുവരെയുള്ള ധാരണകൾ അദ്ദേഹം തിരുത്തിക്കുറിച്ചു.[1] പിതാവ് അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായങ്ങളെല്ലാം നിറുത്തി.[2] അതോടെ അദ്ദേഹം വൈദ്യശാസ്ത്രം കുറച്ചെങ്കിലും ചെയ്യാൻ നിർബന്ധിതനായി. മരണമടഞ്ഞവരുടെ ശരീരം കീറിമുറിക്കാൻ അദ്ദേഹം സമയം കണ്ടെത്തി.[3]
മനുഷ്യരുടെ പ്രത്യുൽപാദന അവയവങ്ങളെക്കുറിച്ചു പഠിച്ചശേഷം അദ്ദേഹം പ്രാണികളുടെ ജീവിതചക്രം എങ്ങനെയെന്ന് പഠിക്കാൻ ശ്രമിച്ചു. റാണിയീച്ച യഥാർത്ഥത്തിൽ പെണ്ണാണെന്ന് അദ്ദേഹം കണ്ടെത്തി.[4][5][6] പുഴുക്കളിൽ ശലഭത്തിന്റെ ഭാഗങ്ങളുണ്ടെന്നും അദ്ദേഹം കണ്ടെത്തി. അദ്ദേഹം പ്രാണികൾ രൂപാന്തരീകരണം വഴിയാണ് വളർച്ച പൂർത്തിയാക്കുന്നതിന് സ്ഥാപിച്ചു.[7][8] അതുവരെ പുഴുക്കളും ശലഭങ്ങളും വ്യത്യസ്ത ജീവികളാണെന്നായിരുന്നു കരുതിയിരുന്നത്.[9][10]
ബൈബിൾ ദേർ നാച്ചുരെ (Bybel der natuure)
തിരുത്തുകമതപരമായ കാര്യങ്ങളിലുള്ള ആശയക്കുഴപ്പങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ ബാധിക്കുകയും 1680-ൽ തന്റെ 43-ആം വയസിൽ അദ്ദേഹം മരണമടയുകയും ചെയ്തു. ലെയ്‌ഡിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന Herman Boerhaave ആണ് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ബൈബിൾ ദേർ നാച്ചുരെ (Bybel der natuure) എന്നപേരിൽ 1737-ൽ പ്രസിദ്ധീകരിച്ചത്.[11] അതിൽ പട്ടുനൂൽപ്പുഴു, മെയ് ഫ്ലൈ, ഉറുമ്പ്, സ്റ്റാഗ് വണ്ടുകൾ, ചീസ് മൈറ്റ്, അന്തോഫില തുടങ്ങിയവയുടെയൊക്കെ ശരീരഘടന വിവരിച്ചിട്ടുണ്ട്.[12]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 The History of Science in the Netherlands: Survey, Themes and Reference. BRILL. 1999. pp. 570. ISBN 9789004100060.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ The History of Science in the Netherlands: Survey, Themes and Reference. BRILL. 1999. pp. 62. ISBN 9789004100060.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ "Swammerdam, Johannes". The American Cyclopædia. 1879.
- ↑ Tania Munz (2016). The Dancing Bees: Karl Von Frisch and the Discovery of the Honeybee Language. University of Chicago Press. pp. 164. ISBN 9780226020860.
- ↑ Eva Crane (1999). The World History of Beekeeping and Honey Hunting. Taylor & Francis. p. 569. ISBN 9780415924672.
- ↑ Tania Munz (2016). The Dancing Bees: Karl Von Frisch and the Discovery of the Honeybee Language. University of Chicago Press. pp. 169. ISBN 9780226020860.
- ↑ Early Modern Zoology: The Construction of Animals in Science, Literature and the Visual Arts. BRILL. 2007. pp. 161. ISBN 9789047422365.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ Early Modern Zoology: The Construction of Animals in Science, Literature and the Visual Arts. BRILL. 2007. pp. 162. ISBN 9789047422365.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ Elizabeth B. Gasking (1966). Investigations Into Generation 1651–1828. Baltimore: The Johns Hopkins University Press. page 30
- ↑ Matthew Cobb (2006). Generation: The Seventeenth-Century Scientists Who Unraveled the Secrets of Sex, Life, and Growth. New York and London: Bloomsbury. pp. 132–141. ISBN 1-59691-036-4.
- ↑ The History of Science in the Netherlands: Survey, Themes and Reference. BRILL. 1999. pp. 63. ISBN 9789004100060.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ Early Modern Zoology: The Construction of Animals in Science, Literature and the Visual Arts. BRILL. 2007. pp. 163. ISBN 9789047422365.
{{cite book}}
: Unknown parameter|authors=
ignored (help)
- Cobb M. 2002. Exorcizing the animal spirits: John Swammerdam on nerve function. Nature Reviews, Volume 3, Pages 395–400.
- Winsor, Mary P. "Swammerdam, Jan." Dictionary of Scientific Biography. 1976
- Cobb, Matthew. "Reading and writing The Book of Nature: Jan Swammerdam (1637–1680)." Endeavour. Vol. 24(3). 2000.
- O'Connell, Sanjida. "A silk road to biology." The Times. May 27, 2002.
- Hall, Rupert A. From Galileo to Newton 1630–1720R. &R. Clark, Ltd., Edinburgh: 1963.
- Attribution
- This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Swammerdam, Jan". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
{{cite encyclopedia}}
: Invalid|ref=harv
(help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Jorink, Eric. "'Outside God there is Nothing': Swammerdam, Spinoza, and the Janus-Face of the Early Dutch Enlightenment." The Early Enlightenment in the Dutch Republic, 1650–1750: Selected Papers of a Conference, Held at the Herzog August Bibliothek Wolfenbüttel, 22–23 March 2001. Ed. Wiep Van Bunge. Leiden, The Netherlands: Brill Academic Publishers, 2003. 81–108.
- Fearing, Franklin. "Jan Swammerdam: A Study in the History of Comparative and Physiological Psychology of the 17th Century." The American Journal of Psychology 41.3 (1929): 442–455
- Ruestow, Edward G. The Microscope in the Dutch Republic: The Shaping of Discovery. New York: Cambridge University Press, 1996.
- Ruestow, Edward G. "Piety and the defense of natural order: Swammerdam on generation." Religion Science and Worldview: Essays in Honor of Richard S. Westfall. Eds. Margaret Osler and Paul Lawrence Farber. New York: Cambridge University Press, 1985. 217–241.
പുറം കണ്ണികൾ
തിരുത്തുക- Site devoted to Swammerdam
- Short biography from a website that chronicles the "rocky road to modern paleontology and biology"
- Biography written by Matthew Cobb, a professor at Laboratoire d'Ecologie in Paris
- An English Edition of Swammerdam's "The Book of Nature, or, The History of Insects" From the History of Science Digital Collection: Utah State University
- Jan Swammerdam എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about ജാൻ സ്വാമ്മർഡാം at Internet Archive
- Works by ജാൻ സ്വാമ്മർഡാം on Open Library at the Internet Archive
- The Correspondence of Jan Swammerdam in EMLO