പ്യൂപ്പ
ശലഭങ്ങളുടെ ജീവിതചക്രത്തിലെ (life circle) മൂന്നാം ഘട്ടമാണ് പ്യൂപ്പ. പൂർണവളർച്ചയെത്തിയ പ്യൂപ്പ പ്രോട്ടീൻ തന്മാത്രകളാൽ നിർമിതമായ ഒരു കവചത്തിനുള്ളിലാകുന്നു ഇതൊരു സമാധി അവസ്ഥയാണ്. ഈ അവസ്ഥയിലെ ജീവൽപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം പുഴുവായിരുന്നപ്പോൾ തന്നെ ഭക്ഷണത്തിൽനിന്ന് സംഭരിക്കും. ഏതാനും ദിവസങ്ങൾക്കുശേഷം പ്യുപ്പയുടെ കവചം പൊളിച്ച് ശലഭം പുറത്തു വരും. പല ശലഭങ്ങളുടെയും പ്യൂപ്പ അവസ്ഥയിലുള്ള കാലാവധിയും ആകൃതിയും വ്യത്യസ്തങ്ങളാണ്. ശത്രുക്കളെ ഭയപ്പെടുത്താൻ സർപ്പാകൃതിയും കോമ്പുകളുടെ ആകൃതിയിലുള്ള ഭാഗങ്ങളും പ്യൂപ്പയിൽ കാണാറുണ്ട്, ചില പ്യുപ്പകൾ രാത്രികാലങ്ങളിൽ തിളങ്ങുന്നവയാണ്.