മനുഷ്യർ വളർത്തുന്ന "ബോംബിക്സ് മോറി" എന്ന പട്ടുശലഭങ്ങളുടെ ജീവിതചക്രത്തിലെ പുഴുഘട്ടമാണ് പട്ടുനൂൽപ്പുഴു. പട്ടുനൂലിന്റെ മുഖ്യ ഉല്പാദകർ എന്നനിലയിൽ സാമ്പത്തികപ്രാധാന്യമുള്ള ജീവികളാണിവ. വെൺമൾബറി ചെടിയുടെ ഇലകളാണ് ഇവയുടെ ഇഷ്ടാഹാരമെങ്കിലും ഏതു മൾബെറിച്ചെടിയുടെ ഇലകളും ഒസാഞ്ച് നാരങ്ങയുടെ ഇലകളും ഇവ ആഹരിക്കും. മനുഷ്യനിർമ്മിതമായ സാഹചര്യങ്ങളെ ആശ്രയിച്ചു മാത്രമാണ് ഇവയുടെ പ്രത്യുല്പാദനം.

പട്ടുനൂൽപ്പുഴു
Silkworms3000px.jpg
പുഴുക്കൾ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
ബൊ. മോറി
Binomial name
ബൊംബാക്സ് മോറി
Synonyms

Phalaena mori Linnaeus, 1758

പട്ട് ഉല്പാദിപ്പിക്കാനായി പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്ന സമ്പ്രദായം 5000 വർഷം മുൻപെങ്കിലും ചൈനയിൽ തുടങ്ങിയതാണ്.[1] അവിടന്ന് അത് കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും പിന്നീട് ഇന്ത്യയിലും പാശ്ചാത്യനാടുകളിലും പ്രചരിച്ചു. ഉത്തരേന്ത്യ, ചൈന, കൊറിയ, ജപ്പാൻ, കിഴക്കൻ റഷ്യ എന്നിവിടങ്ങളിൽ പ്രകൃതിയിൽ വളരുന്ന "ബൊംബാക്സ് മന്താരിന" എന്ന പുഴുവിൽ നിന്നാണ് പട്ടുനൂൽപ്പുഴു വേർതിരിഞ്ഞു വന്നത്. മനുഷ്യർ വളർത്തുന്ന പട്ടുനൂൽപ്പുഴുവിന്റെ പൂർവികർ ചൈനയിൽ നിന്നാണ്.[2][3]

നവീനശിലായുഗത്തിനു മുൻപ് പട്ടുനൂൽപ്പുഴുക്കളെ വളർത്തിയിരിക്കാൻ സാദ്ധ്യതയില്ല: സിൽക്കു നാരിൽ നിന്ന് വൻതോതിൽ പട്ടു നിർമ്മിക്കാനുള്ള ഉപകരണങ്ങൾ അതിനു മുൻപ് വികസിച്ചിരുന്നില്ല. മനുഷ്യർ വളർത്തുന്ന "ബൊംബാക്സ് മോറി" എന്ന ഇനത്തിലും പ്രകൃതിയിൽ വളരുന്ന "ബൊംബാക്സ് മന്താരിന" എന്ന ഇനത്തിലും പെട്ട ശലഭങ്ങൾ ഇണചേർന്ന് സങ്കരജീവികൾ ഉണ്ടാവുക സാദ്ധ്യമാണ്.[4]

പട്ടുനൂൽതിരുത്തുക

പട്ടുനൂൽപ്പുഴു സ്വന്തംശരീരത്തിൽ നിന്ന് ഉണ്ടാവുന്ന പട്ടുനൂലുകൊണ്ട് പുഴുപ്പൊതി (pupa) ഉണ്ടാക്കി സമാധിയിരിക്കും. 300 മീറ്ററോളാം നീളമുള്ള നൂലുകൊണ്ട് മൂന്നു ദിവസംകൊണ്ടാണ് പുഴുപ്പൊതി ഉണ്ടാക്കുന്നത്.1-12 ദിവസംകൊണ്ട് പുഴു നിശാശലഭമായി പുറത്തുവരും. ഈ സമയത്ത് കൂട് പൊട്ടിച്ചാണ് പുറത്തുവരുന്നത്. അപ്പോൾ ഒറ്റ നൂലായിക്കിട്ടാൻ സാദ്ധ്യതയില്ലാത്തതിനാൽ അതിനുമുമ്പേ ചൂടുവെള്ളമോ വിഷവായുവോ ഉപയോഗിച്ച് സമാധിയിലുള്ള പുഴുവിനെ കൊന്ന് നൂൽ എടുക്കുകയാണ് ചെയ്യുന്നത്.[5]

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. പേജ് 236, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പട്ടുനൂൽപ്പുഴു&oldid=3662065" എന്ന താളിൽനിന്ന് ശേഖരിച്ചത്