ചോതി (നക്ഷത്രം)
നിരീക്ഷണ വിവരം എപ്പോഹ് J2000 | |
---|---|
നക്ഷത്രരാശി (pronunciation) |
അവ്വപുരുഷൻ |
റൈറ്റ് അസൻഷൻ | 14h 15m 39.7s[1] |
ഡെക്ലിനേഷൻ | +19° 10′ 56″[1] |
ദൃശ്യകാന്തിമാനം (V) | −0.05[2] |
സ്വഭാവഗുണങ്ങൾ | |
സ്പെക്ട്രൽ ടൈപ്പ് | K0 III[3] |
U-B കളർ ഇൻഡക്സ് | +1.28[2] |
B-V കളർ ഇൻഡക്സ് | +1.23[2] |
R-I കളർ ഇൻഡക്സ് | +0.65[2] |
Note (category: variability): | H and K emission vary. |
ആസ്ട്രോമെട്രി | |
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | −5.19[4] km/s |
പ്രോപ്പർ മോഷൻ (μ) | RA: −1093.45[5] mas/yr Dec.: −1999.40[5] mas/yr |
ദൃഗ്‌ഭ്രംശം (π) | 88.83 ± 0.54[1] mas |
ദൂരം | 36.7 ± 0.2 ly (11.26 ± 0.07 pc) |
കേവലകാന്തിമാനം (MV) | −0.30±0.02[6] |
ഡീറ്റെയിൽസ് | |
പിണ്ഡം | 1.08±0.06[7] M☉ |
വ്യാസാർദ്ധം | 25.4±0.2[7] R☉ |
ഉപരിതല ഗുരുത്വം (log g) | 1.66±0.05[7] |
പ്രകാശതീവ്രത | 170[8] L☉ |
താപനില | 4286±30[7] K |
മറ്റു ഡെസിഗ്നേഷൻസ് | |
ഡാറ്റാബേസ് റെഫെറെൻസുകൾ | |
SIMBAD | data
|
Data sources: | |
Hipparcos Catalogue, CCDM (2002), Bright Star Catalogue (5th rev. ed.), VizieR catalog entry |
അവ്വപുരുഷൻ (Boötes) എന്ന നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് ചോതി (Arcturus). അതിനാൽ ഇതിനെ α Boötes എന്നും വിളിയ്ക്കാറുണ്ട്. ആകാശത്തു കാണുന്ന നക്ഷത്രങ്ങളിൽ തിളക്കമേറിയ നാലാമത്തെ നക്ഷത്രമാണിത്. ഉത്തരാർദ്ധ ഖഗോളത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രവും ഇതാണ്. ചോതിയും ഉത്രം (Denebola) , ചിത്തിര (Spica) എന്നീ നക്ഷത്രങ്ങളും കൂടി ചേർന്ന് ഇത് ആകാശത്തു വസന്ത ത്രികോണം എന്ന സാങ്കൽപ്പിക ത്രികോണം സൃഷ്ടിയ്ക്കുന്നു.
ഇത് സൂര്യനിൽ നിന്നും വെറും 36.7 പ്രകാശവർഷങ്ങൾ മാത്രം അകലെയാണ്. ഇതൊരു ചുവപ്പുഭീമൻ നക്ഷത്രമാണ്. ഏതാണ്ട് 7.1 ബില്യൺ വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ടതാണ് ഇത്. സൂര്യനെക്കാൾ 1.08 ± 0.06 ഇരട്ടി ഭാരവും 25.4 ± 0.2 ഇരട്ടി വ്യാസവും ഉണ്ട്. സൂര്യനേക്കാളും 170 ഇരട്ടി പ്രകാശമാനവുമാണ് ഇത്.
നാമകരണം
തിരുത്തുകബെയറുടെ നാമകരണ സമ്പ്രദായം ബെയറുടെ നാമകരണ സമ്പ്രദായപ്രകാരം ഇതിന്റെ പേര് α Boötes എന്നാണ്. ആർക്ടൗറസ് എന്ന പേര് പുരാതന ഗ്രീക്ക് ഭാഷയിൽ നിന്നും വന്നതാണ്. "കരടിയുടെ കാവൽക്കാരൻ" എന്നാണ് ഇതിന്റെ അർത്ഥം[9]. ഗ്രീക്കു കവിയായിരുന്ന ഹെസീദിന്റെ കാലഘട്ടം (750 - 650 BC) മുതൽക്കെങ്കിലും ഈ പേര് നിലനിന്നിരുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നു.
പുരാണങ്ങളിൽ
തിരുത്തുകഇതിന്റെ ഗ്രീക്ക് പേരിന്റെ അർത്ഥം സൂചിപ്പിയ്ക്കുന്നത് ഈ നക്ഷത്രം സപ്തർഷിമണ്ഡലത്തിനടുത്തുള്ള നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് എന്നാണ്(വലിയ കരടി എന്നാണു സപ്തർഷിമണ്ഡലത്തിന്റെ ഗ്രീക്ക് പേര്).
ഒരു ഐതിഹ്യപ്രകാരം ഗ്രീക്ക് ദൈവങ്ങളുടെ രാജാവായ സ്യൂസിന്റെയും (zeus) കാലിസ്റ്റോയുടെയും (callisto) മകനായ ആർക്കാസിന്റെ പേരിലാണ് ഈ നക്ഷത്രം അറിയപ്പെടുന്നത്. ഒരു കരടിയായി മാറിയ അമ്മയെ കൊല്ലാൻ ശ്രമിച്ച ആർക്കാസിനെ സ്യൂസ് ഒരു നക്ഷത്രമാക്കി മാറ്റി ആകാശത്തു പ്രതിഷ്ഠിച്ചു. അമ്മയെ അതിനടുത്തും സ്ഥാപിച്ചു. ആ അമ്മയാണ് വലിയ കരടി അഥവാ സപ്തർഷികൾ എന്നറിയപ്പെടുന്ന മണ്ഡലം. ഗൈയുസിന്റെ ബി.സി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ആസ്ട്രോണോമി എന്ന പുസ്തകത്തിലാണ് ഈ കഥ ഉള്ളത്.[10]
ഏകീകരണം
തിരുത്തുക2016 ൽ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ നക്ഷത്രങ്ങളുടെ പേരുകൾ ഏകീകരിയ്ക്കാൻ ഒരു വർക്കിംഗ് ഗ്രൂപ്പ് നടത്തി (WGSN)[11]. ജൂലൈ 2016 ലെ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ ബുള്ളറ്റിൻ അംഗീകരിയ്ക്കപ്പെട്ട പേരുകളുടെ ആദ്യ രണ്ടു ബാച്ചുകൾ പുറത്തിറക്കി[12]; ഇതിൽ ആർക്ടൗറസ് എന്ന് തന്നെയാണ് ഈ നക്ഷത്രത്തിന്റെ പേര് ആയി അംഗീകരിച്ചിട്ടുള്ളത്.
ദൃശ്യത
തിരുത്തുകദൃശ്യകാന്തിമാനം -0.05 ഉള്ള ആർക്ടൗറസ് ഉത്തരാർദ്ധഖഗോളത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ്. രാത്രിയിൽ ആകാശത്തു കാണപ്പെടുന്ന വസ്തുക്കളിൽ നാലാമത്തെ തിളക്കമേറിയ നക്ഷത്രവും ഇതാണ്. സിറിയസ് (−1.46 ദൃശ്യകാന്തിമാനം −1.46), കനോപ്പസ് (−0.72), ആൽഫാ സെന്റോറി (−0.27) എന്നിവയാണ് ഇതിനേക്കാൾ തിളക്കമുള്ള മറ്റു നക്ഷത്രങ്ങൾ. എന്നാൽ ആൽഫാ സെന്റോറി ഒരു ദ്വന്ദ്വനക്ഷത്രം ആയതുകൊണ്ട് ആകാശത്തെ മൂന്നാമത്തെ തിളക്കമുള്ള നക്ഷത്രവും ഇതാണെന്ന് പറയാം.[13]
ഖഗോളമദ്ധ്യരേഖ(Celestial equator)യ്ക്ക് 19° വടക്കായി സ്ഥിതി ചെയ്യുന്നതിനാൽ ചോതിയെ ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും കാണാൻ സാധിയ്ക്കും. ഏപ്രിൽ 27 നാണ് അർധരാത്രിസമയത്ത് നിരീക്ഷകന്റെ തലയ്ക്കു മുകളിലൂടെ കടന്നു പോകുന്ന ഖഗോളരേഖാംശത്തിൽ എത്തുന്നത് (നിരീക്ഷകന്റെ തലയ്ക്കു 'മുകളിൽ' എത്തുന്നത് എന്ന് അനൗപചാരികമായി പറയാം. എന്നാൽ ഇത് നിരീക്ഷകന്റെ അക്ഷാംശം അനുസരിച്ചു തെക്കോ വടക്കോ ആകാം) .[14] ഉത്തരാർദ്ധഗോളത്തിൽ നിന്നും ഇതിനെ എളുപ്പത്തിൽ കണ്ടെത്താനുള്ള വഴി സപ്തർഷിമണ്ഡലത്തിന്റെ സ്പൂണിന്റെ പിടി പോലെയുള്ള ഭാഗത്തെ മുന്നോട്ട് നീട്ടിവരച്ചാണ്. ഇത് കൂടുതൽ നീട്ടി വരച്ചാൽ ചിത്തിരയിൽ എത്തും.
മറ്റു പ്രത്യേകതകൾ
തിരുത്തുകഇതിന്റെ വാർഷിക പാരലാക്സ് ഷിഫ്റ്റ് ആയ 88.83 മില്ലി ആർക്ക് സെക്കൻഡുകൾ ഉപയോഗിച്ച് സൂര്യനിൽ നിന്നും ഇതിലേക്കുള്ള ദൂരം 11.26 പാർസെക്കുകൾ അഥവാ 36.7 പ്രകാശവർഷങ്ങൾ ആണെന്ന് കണക്കുകൂട്ടാം. ഇത് താരതമ്യേന അടുത്തായതു കൊണ്ട് നക്ഷത്രങ്ങൾക്കിടയിലൂടെ ഇത് അതിവേഗത്തിൽ നീങ്ങുന്നതായി തോന്നുന്നു. (ഓരോ വർഷവും ഏതാണ്ട് 2 ആർക്ക് സെക്കൻഡുകൾ വച്ച്). ആൽഫാ സെന്റോറി മാത്രമാണ് ഇതിലും വേഗത്തിൽ നീങ്ങുന്നതായി തോന്നുക.
യഥാർത്ഥത്തിൽ സൗരയൂഥത്തെ അപേക്ഷിച്ച് ചോതി വളരെ വേഗത്തിൽ നീങ്ങുന്നുണ്ട്. (122 കി.മി./സെക്കന്റ്). ഇപ്പോൾ അത് സൂര്യന് ഏറ്റവും അടുത്തുള്ള ഒരു സ്ഥാനത്താണ്. 4000 വർഷങ്ങൾ കഴിയുമ്പോളേക്കും അത് ഇപ്പോഴുള്ളതിൽ നിന്ന് കുറച്ചു കൂടി അടുത്ത് വരും.
ചോതിയുടെ കേവലകാന്തിമാനം -0.30 ആണ്. സൂര്യന്റെ ചുറ്റുപാടുമുള്ള നക്ഷത്രങ്ങളിൽ അഭിജിത്, സിറിയസ്, പിന്നെ ഇതുമാണ് ഏറ്റവും തിളക്കമേറിയ നക്ഷത്രങ്ങൾ. ഇത് സൂര്യനെക്കാൾ 110 മടങ്ങ് പ്രകാശം പുറത്തുവിടുന്നു. എന്നാൽ ഇന്ഫ്രാറെഡ് വികിരണത്തിന്റെ കാര്യമെടുത്താൽ ഇതിന്റെ വികിരണശക്തി വളരെ കൂടുതൽ ആണ്. മൊത്തത്തിൽ ഇത് സൂര്യനെക്കാൾ 180 മടങ്ങാണ് അധികം വികിരണം നടത്തുന്നു. നിയർ ഇൻഫ്രാറെഡ് വികിരണത്തിന്റെ അടിസ്ഥാനത്തിലുള്ള കാന്തിമാനം (-2.2) കണക്കാക്കിയാൽ തിരുവാതിരയും (-2.9) ആർ ഡോറാഡസ് (-2.6) എന്ന നക്ഷത്രവും മാത്രമേ ഇതിനു മുന്നിൽ വരുന്നുള്ളൂ.
ചോതി നക്ഷത്രപരിണാമത്തിലൂടെ രൂപപ്പെട്ട ഒരു ചുവപ്പുഭീമൻ നക്ഷത്രമാണ്. 1968 ൽ മൌണ്ട് വിൽസൺ വാനനിരീക്ഷണാലയത്തിലെ 2.5 മീറ്റർ ദൂരദർശിനിയിലെ സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ഇതിന്റെ പ്രകാശവർണരാജിയുടെ (visible spectrum) വിശാലമായ ഒരു സ്പെക്ട്രൽ അറ്റ്ലസ് തയ്യാറാക്കിയിരുന്നു.[15].
ഇതിന്റെ പിണ്ഡം നേരിട്ട് അളക്കാൻ സാധ്യമല്ലാത്തതിനാൽ ഒരു മതിപ്പുവില മാത്രമേ കണക്കാക്കിയിട്ടുള്ളൂ. ഈ മതിപ്പുപ്രകാരം ഇതിന്റെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ ഏതാണ്ട് 1.08 മടങ്ങു വരും (1.08 ± 0.06 M☉). ഇതിന് സൂര്യന്റേതുപോലെയുള്ള ഒരു കാന്തിക പ്രവർത്തനമുണ്ട്.
ഇതിന്റെ പ്രായം ഏതാണ്ട് 6 തൊട്ടു 8.5 ബില്യൺ വർഷങ്ങൾ വരെയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഇതിന്റ പരിണാമ അവസ്ഥയെപ്പറ്റി കൃത്യമായി അറിയില്ല. ഇതിന്റെ വർണരാജി അനുസരിച്ച് ഇത് നക്ഷത്രപരിണാമത്തിന്റെ ചുവപ്പുഭീമൻ പാതയിലൂടെ മുന്നോട്ടു പോകുകയാണെന്നാണ് കണക്കു കൂട്ടിയിരുന്നത്. ഭാവിയിൽ ഇത് അതിന്റെ കേന്ദ്രത്തിൽ ആവശ്യത്തിന് ഹീലിയം സംഭരിയ്ക്കുകയും തുടർന്ന് ഒരു ഹീലിയം ആളൽ (helium flash) ഉണ്ടാവുകയും ചെയ്യും എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ 1998 ലെ ഒരു പഠനം തെളിയിയ്ക്കുന്നത് ഇത് ഈ അവസ്ഥ ഇപ്പോൾത്തന്നെ പിന്നിട്ടിരിയ്ക്കുന്നുവെന്നും ഹീലിയം ആളൽ കഴിഞ്ഞിരിയ്ക്കുന്നു എന്നുമാണ്.[16]
ഗ്രഹങ്ങളുടെ സാന്നിധ്യം
തിരുത്തുകഹിപ്പർകോസ് എന്ന ഉപഗ്രഹത്തിൽ നിന്നുള്ള പഠനങ്ങൾ തെളിയിക്കുന്നത് ഇതിന് ഒരു ദ്വന്ദനക്ഷത്രം ഉണ്ടായേക്കാം എന്നാണ്. പ്രധാന നക്ഷത്രത്തിനേക്കാൾ ഇരുപത്തിലൊന്നു മാത്രം പ്രകാശമുള്ള ഈ സഹനക്ഷത്രം പ്രധാന നക്ഷത്രത്തിന്റെ വളരെ അടുത്തായാണ് അതിനെ ചുറ്റുന്നതെന്ന് വിചാരിയ്ക്കുന്നു. എന്നാൽ തുടർപഠനങ്ങളിൽ ഇത്തരം ഒരു സഹനക്ഷത്രത്തിന്റെ സാന്നിധ്യം സംശയാതീതമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.[17]
ചോതി നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ
തിരുത്തുകകല: സ്വാതിതിരുനാൾ രാമവർമ്മ, മധു, അമിതാഭ് ബച്ചൻ, ഷീല, സുരേഷ് ഗോപി, ദീപിക പദുക്കോൺ, അനുഷ്കാ ശർമ്മ
രാഷ്ട്രീയം: സർ സി.പി. രാമസ്വാമി അയ്യർ
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 van Leeuwen, F. (November 2007). "Validation of the new Hipparcos reduction". Astronomy and Astrophysics. 474 (2): 653–64. arXiv:0708.1752. Bibcode:2007A&A...474..653V. doi:10.1051/0004-6361:20078357.
- ↑ 2.0 2.1 2.2 2.3 Ducati, J. R. (2002). "VizieR Online Data Catalog: Catalogue of Stellar Photometry in Johnson's 11-color system". CDS/ADC Collection of Electronic Catalogues. 2237: 0. Bibcode:2002yCat.2237....0D.
- ↑ Gray, R. O.; Corbally, C. J.; Garrison, R. F.; McFadden, M. T.; Robinson, P. E. (2003). "Contributions to the Nearby Stars (NStars) Project: Spectroscopy of Stars Earlier than M0 within 40 Parsecs: The Northern Sample. I". The Astronomical Journal. 126 (4): 2048. arXiv:astro-ph/0308182. Bibcode:2003AJ....126.2048G. doi:10.1086/378365.
- ↑ Massarotti, Alessandro; Latham, David W.; Stefanik, Robert P.; Fogel, Jeffrey (2008). "Rotational and Radial Velocities for a Sample of 761 HIPPARCOS Giants and the Role of Binarity". The Astronomical Journal. 135: 209. Bibcode:2008AJ....135..209M. doi:10.1088/0004-6256/135/1/209.
- ↑ 5.0 5.1 Perryman; et al. (1997). "HIP 69673". The Hipparcos and Tycho Catalogues.
- ↑ Carney, Bruce W.; et al. (March 2008). "Rotation and Macroturbulence in Metal-Poor Field Red Giant and Red Horizontal Branch Stars". The Astronomical Journal. 135 (3): 892–906. arXiv:0711.4984. Bibcode:2008AJ....135..892C. doi:10.1088/0004-6256/135/3/892.
- ↑ 7.0 7.1 7.2 7.3 I. Ramírez; C. Allende Prieto (December 2011). "Fundamental Parameters and Chemical Composition of Arcturus". The Astrophysical Journal. 743 (2): 135. arXiv:1109.4425. Bibcode:2011ApJ...743..135R. doi:10.1088/0004-637X/743/2/135.
- ↑ Schröder, K.-P.; Cuntz, M. (April 2007). "A critical test of empirical mass loss formulas applied to individual giants and supergiants". Astronomy and Astrophysics. 465 (2): 593–601. arXiv:astro-ph/0702172. Bibcode:2007A&A...465..593S. doi:10.1051/0004-6361:20066633.
- ↑ Ἀρκτοῦρος, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus
- ↑ Eratosthenes; Hyginus; Aratus (2015), Eratosthenes and Hyginus: Constellation Myths, with Aratus's Phaenomena, Hard, Robin (transl.), Oxford University Press, pp. 5–7, 35–37 ISBN 978-0-19-871698-3
- ↑ "IAU Working Group on Star Names (WGSN)". Retrieved 1 July 2018.
- ↑ "Bulletin of the IAU Working Group on Star Names, No. 1" (PDF). Retrieved 1 July 2018.
- ↑ Schaaf, Fred (2008). The Brightest Stars: Discovering the Universe Through the Sky's Most Brilliant Stars. Hoboken, New Jersey: John Wiley and Sons. pp. 126–36. ISBN 978-0-471-70410-2.
- ↑ Schaaf, p. 257.
- ↑ Griffin, R. E.; Griffin, R. (1968). A photometric atlas of the spectrum of Arcturus, λλ3600-8825Å. Cambridge: Cambridge Philosophical Society. Bibcode:1968pmas.book.....G.
- ↑ Pavlenko, Ya. V. (September 2008). "The carbon abundance and 12C/13C isotopic ratio in the atmosphere of Arcturus from 2.3 µm CO bands". Astronomy Reports. 52 (9): 749–759. Bibcode:2008ARep...52..749P. doi:10.1134/S1063772908090060.
- ↑ Verhoelst, T.; Bordé, P. J.; Perrin, G.; Decin, L.; et al. (2005). "Is Arcturus a well-understood K giant?". Astronomy & Astrophysics. 435: 289. arXiv:astro-ph/0501669. Bibcode:2005A&A...435..289V. doi:10.1051/0004-6361:20042356.
പുറംകണ്ണികൾ
തിരുത്തുക