ചോതി, ചിത്തിര, ഉത്രം എന്നീ നക്ഷത്രങ്ങൾ ഖഗോളത്തിൽ നിർണ്ണയിക്കുന്ന ഒരു സാങ്കൽപ്പിക ത്രികോണം ഉൾപ്പെടുന്ന ഒരു ആസ്ട്രോണമിക് ആസ്റ്ററിസം (ചെറു നക്ഷത്രക്കൂട്ടം) ആണ് സ്പ്രിംഗ് ട്രയാംഗിൾ (വസന്ത ത്രികോണം). ഈ ത്രികോണം അവ്വപുരുഷൻ (Boötes), കന്നി, ചിങ്ങം എന്നീ നക്ഷത്രരാശികളെ ബന്ധിപ്പിക്കുന്നു. ഇത് മാർച്ച് മുതൽ മെയ് വരെ ദക്ഷിണാർദ്ധഗോളത്തിലെ തെക്കുകിഴക്കൻ ആകാശത്ത് കാണപ്പെടുന്നു.

ചോതി, ചിത്തിര, ഉത്രം എന്നീ നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന സ്പ്രിങ് ട്രയാങ്കിൾ, മെയ് 2017 ൽ. ഈ ചിത്രത്തിൽ വ്യാഴത്തെയും ചന്ദ്രനെയും കൂടി കാണാം. ചിത്തിരയെയും മകത്തെയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നേർരേഖ ക്രാന്തിവൃത്തത്തിന്റെ ഭാഗമാണ്. ഈ വൃത്തത്തിലൂടെയാണ് സൂര്യനും നക്ഷത്രങ്ങളും സഞ്ചരിയ്ക്കുന്നതായി നമുക്ക് തോന്നുക.

സ്കൈ & ടെലിസ്കോപ്പ് മാസികയിലെ ജോർജ് ലോവി അൽപം വ്യത്യസ്തമായ വസന്ത ത്രികോണമാണ് വിവരിയ്ക്കുന്നത്. ഇതിൽ സിംഹത്തിന്റെ വാലും ഉൾപ്പെടുന്നു. മകത്തിനു പകരം ഡെനിബോലയുമാണ് ത്രികോണത്തിൽ. ഡെനിബോല അൽപം മങ്ങിയ നക്ഷത്രമാണെങ്കിലും തൽഫലമായി ഉണ്ടാവുന്ന ത്രികോണം കുറേക്കൂടി സമമിതമാണ്.[1] കോർ കരോലിക്കൊപ്പം ഈ മൂന്ന് നക്ഷത്രങ്ങളും കൂടിച്ചേർന്നുള്ള ഗ്രേറ്റ് ഡയമണ്ട് എന്ന വലിയ ആസ്റ്ററിസവും നിലവിലുണ്ട്.

വസന്ത ത്രികോണത്തിലെ നക്ഷത്രങ്ങൾ

തിരുത്തുക
നക്ഷത്രരാശി പേര് ദൃശ്യകാന്തിമാനം പ്രകാശതീവ്രത
(× solar)
സ്പെക്ട്രൽ ടൈപ്പ് ദൂരം
( പ്രകാശവർഷങ്ങൾ)
അവ്വപുരുഷൻ ചോതി −0.04 176 K1.5 36.7
കന്നി ചിത്തിര 1.04 12100 B1 260
ചിങ്ങം മകം 1.35 288 B7 79.3
ഉത്രം 2.11 15 A3 35.9

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "How to See Mars and Saturn in Night Sky's Spring Triangle". June 11, 2012.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സ്പ്രിംഗ്_ട്രയാംഗിൾ&oldid=4111951" എന്ന താളിൽനിന്ന് ശേഖരിച്ചത്