സൗരപിണ്ഡം

(Solar mass എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജ്യോതിശാസ്ത്രത്തിൽ മറ്റുള്ള നക്ഷത്രങ്ങളുടേയും താരാപഥങ്ങളുടേയും പിണ്ഡത്തെക്കുറിക്കുവാൻ അളവുകോലായി ഉപയോഗിക്കപ്പെടുന്ന പിണ്ഡമാണ് സൗരപിണ്ഡം (solar mass, M⊙) 1.98892×1030 കി.ഗ്രാം. സൂര്യന്റെ പിണ്ഡത്തിനു തുല്യമാണ്‌ ഇത്, ഭൂമിയുടെ പിണ്ഡത്തിന്റെ 332,950 ഇരട്ടി അല്ലെങ്കിൽ വ്യാഴത്തിന്റെ പിണ്ഡത്തിന്റെ 1,048 ഇരട്ടിയാണ് ഇത്.

വളരെ വലിയ നക്ഷത്രങ്ങളുടെ വലിപ്പവും പിണ്ഡവും: ഏറ്റവും ചെറിയ ഉദാഹരണം പിസ്റ്റൾ നക്ഷത്രം (340 R☉) ഇതാണ്‌ ഏറ്റവും ഭാരമുള്ളത് (150 M☉). റൊ കാസ്സിയോപീയെ (Rho Cassiopeiae) (450 R☉/40 M☉), ബീറ്റെൽഗിയൂസ് (Betelgeuse) (1000 R☉/20 M☉), വി.വൈ. കാനിസ് മെജോറിസ് (VY Canis Majoris) (2100 R☉/30-40 M☉). (സൂര്യന്റെ (1 R☉/1 M☉)

വർഷത്തിന്റെ ദൈർഘ്യം, സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം (astronomical unit, AU), ഗുരുത്വ സ്ഥിരാങ്കം ((G)) എന്നിവയുപയോഗിച്ച് സൗരപിണ്ഡം കണക്കാക്കാം

.

ഇതുംകൂടി കാണുക തിരുത്തുക

അവലംബവും കൂടുതൽ വായനയും തിരുത്തുക

  • I.-J. Sackmann, A. I. Boothroyd (2003). "Our Sun. V. A Bright Young Sun Consistent with Helioseismology and Warm Temperatures on Ancient Earth and Mars". The Astrophysical Journal. 583 (2): 1024–1039. doi:10.1086/345408.
"https://ml.wikipedia.org/w/index.php?title=സൗരപിണ്ഡം&oldid=3134831" എന്ന താളിൽനിന്ന് ശേഖരിച്ചത്