ദേവനാരായണൻ
ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാക്കന്മാരുടെ അപര നാമമാണ് ദേവനാരായണൺ. രണ്ടാം ചേരസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം കേരളത്തിൽ നിലവിൽവന്ന ചെറു നാട്ടുരാജ്യങ്ങളിൽ ഒന്നായ ചെമ്പകശ്ശേരിയിലെ രാജാക്കന്മാർ ഈ പേരിലാണ് അറിയപ്പെട്ടത്. കോട്ടയം താലൂക്കിലെ കുടമാളൂർ ആയിരുന്നു ഇവരുടെ മൂലകുടുംബം. ബ്രാഹ്മണ രാജാക്കന്മാരായിരുന്ന ഇവർ കല, സാഹിത്യം എന്നീ മേഖലകളിൽ അഭിരുചിയുള്ളവരായിരുന്നു. മേല്പുത്തൂർ നാരായണ ഭട്ടതിരിയും കുഞ്ചൻ നമ്പ്യാരും ഇവരുടെ രാജസദസ്സ് അലങ്കരിച്ചവരിൽ പ്രമുഖരാണ്. 1746-ൽ കായംകുളം രാജ്യത്തെ സഹായിച്ചു എന്ന കാരണത്താൽ മാർത്താണ്ഡവർമ ചെമ്പകശ്ശേരി രാജ്യത്തെ ആക്രമിച്ച് തിരുവിതാംകൂറിനോടു ചേർത്തു.
നമ്പൂതിരിയായ പൂരാടം തിരുനാൾ ദേവനാരായണൻ എന്ന രാജാവാണ് പ്രസിദ്ധമായ വേദാന്ത രത്നമാല എഴുതിയത്.
അവലംബങ്ങൾ
തിരുത്തുകഇതും കാണുക
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദേവനാരായണൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |