കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022
2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2023 ജൂലൈ 30-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി. ഷിനിലാലിന്റെ സമ്പർക്കക്രാന്തി എന്ന നോവലും, മികച്ച ചെറുകഥയ്ക്ക് പി.എഫ്. മാത്യൂസിന്റെ മുഴക്കം എന്ന ചെറുകഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് എൻ.ജി. ഉണ്ണിക്കൃഷ്ണന്റെ കടലാസുവിദ്യ എന്ന കാവ്യ സമാഹാരവും അർഹമായി.[1][2]. സാഹിത്യ അക്കാദമിയുടെ വിശിഷ്ഠാംഗത്വത്തിനു ഡോ: എം.എം. ബഷീർ, എൻ. പ്രഭാകരൻ എന്നിവർ അർഹരായി[1][2].
സമഗ്രസംഭാവനാ പുരസ്കാരം
തിരുത്തുകസമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപയും സാക്ഷ്യപത്രവും, പൊന്നാടയും ഫലകവും) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ: പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, രതീ സാക്സേന, ഡോ: പി.കെ. സുകുമാരൻ എന്നിവർ അർഹരായി[1][2].
പുരസ്കാരങ്ങൾ
തിരുത്തുക- നോവൽ - സമ്പർക്കക്രാന്തി - വി. ഷിനിലാൽ
- കവിത - കടലാസുവിദ്യ - എൻ.ജി. ഉണ്ണികൃഷ്ണൻ
- നാടകം – കുമരു - എമിൽ മാധവി
- ചെറുകഥ - മുഴക്കം - പി.എഫ്. മാത്യൂസ്
- സാഹിത്യവിമർശനം- എത്രയെത്ര പ്രേരണകൾ - എസ്. ശാരദക്കുട്ടി
- വൈജ്ഞാനിക സാഹിത്യം – ഭാഷാസൂത്രണം പൊരുളും വഴികളും - സി.എം. മുരളീധരൻ
- വൈജ്ഞാനിക സാഹിത്യം – മലയാളി ഒരു ജനിതകവായന - കെ. സേതുരാമൻ ഐ.പി.എസ്.
- ജീവചരിത്രം/ആത്മകഥ - ന്യൂസ് റൂം -ബി.ആർ.പി. ഭാസ്കർ
- യാത്രാവിവരണം – ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം - സി. അനൂപ്
- യാത്രാവിവരണം – മുറിവേറ്റവരുടെ പാതകൾ - ഹരിത സാവിത്രി
- വിവർത്തനം – ബോദ്ലേർ 1821-2021 ബോദ്ലേർ - വി. രവികുമാർ
- ബാലസാഹിത്യം - ചക്കരമാമ്പഴം - ഡോ കെ. ശ്രീകുമാർ
- ഹാസസാഹിത്യം – ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ - ജയന്ത് കാമിച്ചേരിൽ
എൻഡോവ്മെന്റുകൾ
തിരുത്തുക- ഐ.സി. ചാക്കോ അവാർഡ് - ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യപഠനം - ഭാഷാസാഹിത്യപഠനം- സൗന്ദര്യവും രാഷ്ട്രീയവും - ഡോ: പി.പി. പ്രകാശൻ
- സി.ബി.കുമാർ അവാർഡ് - ഉപന്യാസം- തിരഞ്ഞെടുത്ത ലേഖനങ്ങൾ - ജി.ബി. മോഹൻതമ്പി
- കെ.ആർ.നമ്പൂതിരി അവാർഡ് - വൈദികസാഹിത്യം- ഹൃദയം തൊട്ടത് - ഷൗക്കത്ത്
- കനകശ്രീ അവാർഡ് - കവിത- സിൽക്ക് റൂട്ട് - അലീന
- ഗീതാ ഹിരണ്യൻ അവാർഡ് - കഥ- നീലച്ചടയൻ - അഖിൽ കെ.
- ജി.എൻ. പിള്ള അവാർഡ് - വൈജ്ഞാനികസാഹിത്യം- അടിമകേരളത്തിന്റെ അദൃശ്യചരിത്രം - വിനിൽ പോൾ
- കുറ്റിപ്പുഴ അവാർഡ് - സാഹിത്യവിമർശനം - കോളനിയനന്തരവാദം സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും - പി. പവിത്രൻ
- തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ ആദ്ധ്യാത്മിക പ്രതിരോധ പാരമ്പര്യവും - വി.കെ. അനിൽകുമാർ
നിരസിച്ചു
തിരുത്തുകആത്മകഥക്കു ലഭിച്ച പുരസ്കാരം നിരസിക്കുകയാണെന്ന് പുരസ്കാര ജേതാവ് എം. കുഞ്ഞാമൻ 2022 ജൂലൈ 29-ന് അക്കാദമി സെക്രട്ടറിയെ അറിയിച്ചു.താൻ പുസ്തകം എഴുതുന്നത് അംഗീകാരത്തിനോ, പുരസ്കാരത്തിനോ വേണ്ടി അല്ലെന്നും, സാമൂഹികവും അക്കാദമികമായുള്ള പ്രേരണയുടെ പുറത്താണെന്നും, അതുകൊണ്ട് പുരസ്കാരം നിരസിക്കുകയാണെന്നും കുഞ്ഞാമൻ അറിയിച്ചു[3].
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "വി. ഷിനിലാലിനും പിഎഫ് മാത്യൂസിനും കെ. ശ്രീകുമാറിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ". 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023.
- ↑ 2.0 2.1 2.2 "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിക്കുകയാണെന്ന് എം. കുഞ്ഞാമൻ". മാതൃഭൂമി. Archived from the original on 2022-07-29. Retrieved 29 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link)