ഭാഷാസൂത്രണം പൊരുളും വഴികളും
സി.എം മുരളീധരൻ എഴുതിയ പുസ്തകമാണ് ഭാഷാസൂത്രണം : പൊരുളും വഴികളും. ഈ കൃതിക്ക് 2022ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. വൈജ്ഞാനികസാഹിത്യം എന്ന മേഖലയിലാണ് പുരസ്കാരം. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കർത്താവ് | സി എം മുരളീധരൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | വൈജ്ഞാനികസാഹിത്യം |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഉള്ളടക്കം
തിരുത്തുകലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും നടന്ന ഭാഷാസൂത്രണ ശ്രമങ്ങളെ പശ്ചാത്തലമാക്കി ഭാഷാസൂത്രണം എന്ന പഠന മേഖലയെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം.[1] ആഗോളവത്കരണം എന്ന രാഷ്ട്രീയപദ്ധതി മുന്നേറുമ്പോൾ ഭാഷകളുടെ രംഗം എന്തെല്ലാം മാറ്റങ്ങൾക്ക് വിധേയമാകുന്നു, കോളനിയാനന്തര ദേശരാഷ്ട്രങ്ങളിലെ രാഷ്ട്രഭാഷാസങ്കല്പത്തെ അതെങ്ങനെ ബാധിക്കുന്നു, ആഗോള ഭാഷകളുടെ ജൈത്രയാത്ര ദേശ്യഭാഷകളെയും പ്രാദേശിക ഭാഷകളെയും എപ്രകാരമാണ് ബാധിക്കുന്നത്, പുതിയ ലേക സാഹചര്യത്തിൽ നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ ഭാവി എന്തായിരിക്കും തുടങ്ങിയ വിഷയങ്ങൾ പുസ്തകം പരിശോധിക്കുന്നു.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "സി. എം. മുരളീധരന് കേരള സാഹിത്യ അക്കാദമി അവാർഡ്" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2023-07-01. Retrieved 2023-12-26.
- ↑ "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Retrieved 2023-12-26.
- ↑ ഡെസ്ക്, വെബ് (2022-08-17). "വി.ടി. സ്മാരക ട്രസ്റ്റ് പുരസ്ക്കാരം സി.എം. മുരളീധരന്". Retrieved 2023-12-26.
- ↑ "ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം പ്രഖ്യാപിച്ചു". Retrieved 2023-12-26.