മലയാളത്തിലെ ഒരു എഴുത്തുകാരനാണ് വിനിൽ പോൾ. കേരളസാഹിത്യ അക്കാദമിയുടെ വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം നേടിയിട്ടുണ്ട്[1]. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്കാരിക പഠന മേഖലയിലെ യുവഗവേഷകരുടെ മികച്ച ഗ്രന്ഥത്തിന് 2024-ൽ സർവകലാശാല ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ലഭിച്ചത് വിനിൽ പോളിനാണ്.2

വിനിൽ പോൾ
വിനിൽ പോൾ
ജനനം
ആർപ്പുക്കര, കോട്ടയം, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, ചരിത്രകാരൻ

ജീവിതരേഖ

തിരുത്തുക
 
വിനിൽ പോൾ കൊല്ലം ശ്രീനാരായണ സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തുന്നു 2024

കോട്ടയം ജില്ലയിലെ ആർപ്പുക്കരയിൽ 1987 ൽ അന്നമ്മ പോൾ - പോൾ ജോസഫ് ദമ്പതികളുടെ മകനായി ജനിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എം ഫിൽ ബിരുദവും പാസായി. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്‌റ്റഡീസിലെ ആധുനിക ചരിത്ര വിഭാഗത്തിൽ നിന്ന് കേരളത്തിലെ അടിമത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണ ബിരുദം നേടി.

കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ ചരിത്ര വിഭാഗത്തിൽ അധ്യാപകനാണ്.

അടിമകേരളത്തിന്റെ ആദ്യശ്യ ചരിത്രം (ഡി.സി ബുക്‌സ് 2021), ദളിത് ചരിത്രദംശനം (മാതൃഭൂമി, 2022), മഞ്ചാടിക്കരി ഒളിച്ചോട്ടത്തിന്റ വിമോചന ദൈവശാസ്ത്രം (സാഹിത്യ പ്രവർത്തക സംഘം, 2022), മൃഗയ : കേരളത്തിന്റെ നായാട്ടു ചരിത്രം (ഡി.സി. ബുക്‌സ്, 2022) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരളസാഹിത്യ അക്കാദമിയുടെ വൈജ്ഞാനികസാഹിത്യത്തിനുള്ള ജി.എൻ. പിള്ള എൻഡോവ്മെന്റ് പുരസ്കാരം
  1. "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
  2. "മലയാള മനോരമ". മലയാള മനോരമ. 1 നവംബർ 2021.
"https://ml.wikipedia.org/w/index.php?title=വിനിൽ_പോൾ&oldid=4141889" എന്ന താളിൽനിന്ന് ശേഖരിച്ചത്