സി. അനൂപ്
മലയാള ചെറുകഥാകൃത്തും മാധ്യമപ്രവർത്തകനുമാണ് സി. അനൂപ് (15 മെയ് 1969).
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിൽ മാവേലിക്കര, ചൂനക്കരയിൽ വൈക്കത്തേത്ത് കിഴക്കതിൽ ചെല്ലപ്പൻ നായരുടേയും ഒറ്റപ്ലാവിൽ എൽ രത്നമ്മയുടേയും മകനാണ്. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ എംഎ, എംഫിൽ ബിരുദങ്ങൾ, ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസം. കലാകൗമുദി, സമീക്ഷ, മംഗളം, മാധ്യമം വാരിക, കൈരളി ടിവി, പീപ്പിൾ ടിവി എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചു. ചലച്ചിത്ര താരം ശ്രീനിവാസൻ അവതരിപ്പിച്ച ചെറിയ ശ്രീനിയും വലിയ ലോകവും, വി കെ ശ്രീരാമൻ അവതരിപ്പിച്ച സാമൂഹ്യപാഠം തുടങ്ങിയ പ്രശസ്തമായ ടെലിവിഷൻ പ്രോഗ്രാമുകളുടെ പ്രൊഡ്യൂസർ. പീപ്പിൾ ടിവിയിൽ ഏറ്റവും ശ്രദ്ധേയമായ പെയ്തുതോരാത്ത പാട്ടുകൾ എന്ന സംഗീതപരിപാടിയുടെ സംവിധായകൻ. പ്രേംകുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മണൻ, ബാലചന്ദ്രൻ ചുള്ളിക്കാട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അച്ഛൻ രാമകൃഷ്‍ണൻ എന്നീ ടെലിഫിലിമുകളുടെ രചനയും സംവിധാനവും നിർവഹിച്ചു. മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ സിനിമകളിൽ സത്യൻ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. ഭാർഗ്ഗവചരിതം നാലാംഖണ്ഡം എന്ന സിനിമയുടെ തിരക്കഥാ രചനയിൽ ശ്രീനിവാസന്റെ സഹായി. ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ കറന്റ് അഫേഴ്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നു.
1. പ്രണയത്തിന്റെ അപനിർമ്മാണം -SPCS
2.പരകായപ്രവേശം -DC BOOKS
3.കടൽച്ചൊരുക്ക് -DC BOOKS
4. ഇ.എം.എസും ദൈവവും - FEBIYAN BOOKS
5. നെപ്പോളിയന്റെ പൂച്ച -MATRUBHOOMI BOOKS
6. മൂന്നു കാലങ്ങൾ -CHINTHA BOOKS
7. രാച്ചുക്ക് -CHINTHA BOOKS
എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
വിശുദ്ധ യുദ്ധം - നോവൽ MATRUBHUMI BOOKS
നരിമാൻ പോയിന്റ് -H@C BOOKS ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകം -DC BOOKS എന്നിവ യാത്രാവിവരണങ്ങൾ .
പുരസ്ക്കാരങ്ങൾ -
1അങ്കണം സാഹിത്യ പുരസ്ക്കാരം - 2000 2. ടി.വി. കൊച്ചുബാവ പുരസ്കാരം - 2015 3. സംസ്ഥാന ടെലിവിഷൻ അവാർഡ് - 4 വർഷങ്ങളിൽ 4. അബുദാബി ശക്തി അവാർഡ് - 2022 - രാച്ചുക്കിന്
5. 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം - ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകത്തിന് . 6. ദസ്വി ദാനിയ ലെനിൻ എന്ന നോവൽ ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. -- ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകൻ . തിരുവനന്തപുരത്ത് താമസം.
കൃതികൾ
തിരുത്തുകകഥാ സമാഹാരങ്ങൾ
തിരുത്തുക- പ്രണയത്തിന്റെ അപനിർമ്മാണം - എൻബിഎസ്
- പരകായ പ്രവേശം - ഡിസിബി
- ഇംഎസും ദൈവവും - ഒലീവ്
- നെപ്പോളിയന്റെ പൂച്ച - മാതൃഭൂമി ബുക്സ്
- കടൽച്ചൊരുക്ക് - ഡിസിബി
- മൂന്നു കാലങ്ങൾ - ചിന്ത പബ്ലിഷേഴ്‍സ്
നോവൽ
തിരുത്തുക- വിശുദ്ധയുദ്ധം - മാതൃഭൂമി ബുക്സ്
യാത്രാവിവരണം
തിരുത്തുക- നരിമാൻ പോയന്റ്
ഉപന്യാസ സമാഹാരം (എഡിറ്റ് ചെയ്‍തത്)
തിരുത്തുക- ലാൽ സലാം
- ഇഎംസ് അനുഭവം യോജിച്ചും വിയോജിച്ചും
- അരുന്ധതിയുടെ അനുഭവലോകം
പുരസ്കാരങ്ങൾ
തിരുത്തുക- അറ്റ്ലസ്- കൈരളി നോവൽ അവാർഡ് - വിശുദ്ധയുദ്ധം
- അറ്റ്ലസ് - കൈരളി ചെറുകഥാ അവാർഡ് - ദൂരം
- പി. പത്മരാജൻ അവാർഡ് - സിനിമാ നിരൂപണം
- കൃഷ്‍ണകൈമൾ അവാർഡ്
- തത്വമസി മാധ്യമ അവാർഡ്
പുരസ്ക്കാരങ്ങൾ -
1അങ്കണം സാഹിത്യ പുരസ്ക്കാരം - 2000 2. ടി.വി. കൊച്ചുബാവ പുരസ്കാരം - 2015 3. സംസ്ഥാന ടെലിവിഷൻ അവാർഡ് - 4 വർഷങ്ങളിൽ 4. അബുദാബി ശക്തി അവാർഡ് - 2022 - രാച്ചുക്കിന്
5. 2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം - ദക്ഷിണാഫ്രിക്കൻ യാത്രാ പുസ്തകത്തിന് .
അവലംബം
തിരുത്തുകhttps://m.facebook.com/story.php?story_fbid=703102541853236&substory_index=703102541853236&id=100081038714907&mibextid=Nif5oz [1] [2] [3] [4] [5]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-10. Retrieved 2015-06-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-10. Retrieved 2015-06-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-10. Retrieved 2015-06-09.
- ↑ http://www.mangalam.com/print-edition/sunday-mangalam/248596
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-12. Retrieved 2015-06-09.