ഹരിത സാവിത്രി
ഒരു മലയാളനോവലിസ്റ്റും, കോളമിസ്റ്റും ആണു ഹരിത സാവിത്രി. മുറിവേറ്റവരുടെ പാതകൾ എന്ന യാത്രാവിവരണകൃതിക്ക് 2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും[1][2], സിൻ(Zîn) എന്ന നോവലിനു 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു[3][4].
ഹരിത സാവിത്രി | |
---|---|
തൊഴിൽ | നോവലിസ്റ്റ്, കോളമിസ്റ്റ് |
Genre | നോവൽ |
അവാർഡുകൾ | സാഹിത്യ അക്കാദമി പുരസ്കാരം |
ജീവിതരേഖ
തിരുത്തുകകൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ജനിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും, യൂണിവേഴ്സിറ്റി ഓഫ് ബാഴ്സിലോണയിൽ നിന്ന് ഇംഗ്ലീഷ് ഭാഷാശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി[5]. ഇപ്പോൾ സ്പെയിനിൽ താമസിക്കുകയും അവിടെ യൂനിവേഴ്സിറ്റി ഓഫ് ബാർസലോണയിൽ നിന്ന് ഇംഗ്ലീഷ് ഫിലോസഫിയിൽ ഗവേഷണം ചെയ്യുകയും ചെയ്യുന്നു[6].
കൃതികൾ
തിരുത്തുക- തുലിപ്സ് ഓഫ് ഇസ്താൻബുൾ - ഇസ്കിന്തർ പാല - മലയാള വിവർത്തനം
- ദ ക്രോസിംഗ് - സമർ യാസ്ബെക് - മലയാള വിവർത്തനം - വ്രണിത പാലായനങ്ങൾ
- ദ് ക്രൈ ഓഫ് എ സ്വാലോ - ഉമിത് - മലയാള വിവർത്തനം[6]
- മുറിവേറ്റവരുടെ പാതകൾ - യാത്രാവിവരണം
- സിൻ (നോവൽ)
- സ്പാനിഷ് നാടോടിക്കഥകൾ
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "വി. ഷിനിലാലിനും പിഎഫ് മാത്യൂസിനും കെ. ശ്രീകുമാറിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ". 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023.
- ↑ "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
- ↑ 3.0 3.1 "കേരള സാഹിത്യ അക്കാദമി പുരസ്കാര നിറവിൽ കൽപറ്റ നാരായണനും ഹരിത സാവിത്രിയും". മലയാള മനോരമ. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.
- ↑ "കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". deshabhimani. ദേശാഭിമാനി. Archived from the original on 27 ജൂലൈ 2024. Retrieved 27 ജൂലൈ 2024.
- ↑ "ഹരിത സാവിത്രി". Retrieved 27 ജൂലൈ 2024.
- ↑ 6.0 6.1 6.2 "Haritha Savithri".
- ↑ "കടമ്മനിട്ട സാഹിത്യപുരസ്കാരം ഹരിതാ സാവിത്രിക്ക്". 20 August 2024. Retrieved 22 August 2024.