കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകകൃത്തും സംവിധായകനും നടനും എഴുത്മാതുകാരനുമാണ് എമിൽ മാധവി. [1] കുമരു എന്ന നാടക കൃതിക്കാണ് അംഗീകാരം ലഭിച്ചത്. ഇന്ത്യക്കകത്തും പുറത്തുമായി മുപ്പതോളം നാടകങ്ങൾ സംവിധാനംചെയ്‌തു. അറുപതോളം കഥാപാത്രങ്ങളായി അഭിനയിച്ചു.

എമിൽ മാധവി

ജീവിതരേഖ

തിരുത്തുക

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് ബിടിഎയും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് പെർഫോമിങ് ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി. കൊഴികൊദ് സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദവും ഋഷികേശ് യോഗ വേദാന്ത അകാടെമിയിൽ നിന്ന് യോഗ പഠനം .

'സൗണ്ട് സീനൊഗ്രാഫി ആൻഡ് കൺടെമ്പററി തിയറ്റർ പെർഫോമൻസ് 'എന്ന വിഷയത്തിൽ പി എച്ഗ ഡി വേഷണം നടത്തുന്നുണ്ട്‌."തീയേറ്റർ കമ്പനി" പെർഫോമിംഗ് കമ്യൂണിറ്റിയുടെ സ്ഥാപകനും creative director ഉം ആണ്.

Inner circle acting methods എന്ന അഭിനയ പരിശീലന പദ്ധതി ആവിഷ്കരിച്ച് ഇന്ത്യക്ക് അകത്തും പുറത്തു അഭിനയ പരിശീലന ക്ലാസുകൾ നടത്തുന്നു. 2015മുതൽ പെർഫോമൻസ് മ്യൂസിയം പോജക്ടിന്റെ ക്രിയേറ്റീവ് ഡയരക്ടറായി പ്രവർത്തിക്കുന്നു.

All india radio നാടക വിഭാഗം graded artist .

സംവിധാനംചെയ്ത പ്രധാന നാടകങ്ങൾ

തിരുത്തുക
  • ഇമിറ്റേഷൻ ഓഫ് ഡെത്
  • ഡിവൈൻ കോമഡി
  • വരീണിയ
  • ഇമേജ് ബുക്ക്‌
  • എ സീക്രട് ടൈൽ ഓഫ് ആൻ ഇൻവിസിബിൾ മിറർ
  • ഹൌസ് നമ്പർ :303
  • നോ ബ്ലഡ്‌ ഇൻ മക്ബെത്
  • മരണാനുകരണം
  • ലങ്കാലക്ഷ്മി
  • ഡിവൈൻ കോമഡി
  • അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര,
  • വൈറ്റ് പേപ്പർ
  • കുമരു

പുരസ്‌കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2022 (കുമരു, നാടകം)[2]
  • ഇടശ്ശേരി പുരസ്‌കാരം 2022 (കുമരു, നാടകം)[3]
  • അബുദാബി ശക്തി നാടക പുരസ്‌കാരം (കുമരു )
  • suprabhatham കഥാപുരസ്കാരം
  1. https://ia902700.us.archive.org/33/items/kerala-sahitya-academy-award-2022/kerala%20sahitya%20academy%20award%202022.pdf
  2. https://www.deshabhimani.com/news/kerala/news-malappuramkerala-02-07-2023/1101476
  3. https://www.mathrubhumi.com/literature/news/edassery-award-2022-winners-1.7333953
"https://ml.wikipedia.org/w/index.php?title=എമിൽ_മാധവി&oldid=3994244" എന്ന താളിൽനിന്ന് ശേഖരിച്ചത്