മലയാളത്തിലെ ഒരു നോവലിസ്റ്റും, ചെറുകഥാകൃത്തുമാണ് വി. ഷിനിലാൽ. 2022-ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം സമ്പർക്കക്രാന്തി എന്ന നോവലിനു ലഭിച്ചു[1].

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ജനിച്ചു. ദക്ഷിണറെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു.

പുസ്തകങ്ങൾ

തിരുത്തുക
  • ഉടൽഭൗതികം
  • സമ്പർക്കക്രാന്തി
  • 124
  • ബുദ്ധപദം
  • അടി
  • ഗരിസപാ അരുവി അഥവാ ഒരു ജലയാത്ര

പുരസ്കാരങ്ങൾ

തിരുത്തുക
  • സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രഥമ കാരൂർ സ്മാരക നോവൽ പുരസ്കാരം - ഉടൽഭൗതികം (ആദ്യ കൃതി).
  • നൂറനാട് ഹനീഫ് പുരസ്കാരം - സമ്പർക്കക്രാന്തി
  • ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം ‌- സമ്പർക്കക്രാന്തി
  • പദ്മരാജൻ നോവൽ പുരസ്കാരം - 124[2]
  • നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022 - സമ്പർക്കക്രാന്തി
  1. "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
  2. https://dcbookstore.com/authors/shinilal-.v
"https://ml.wikipedia.org/w/index.php?title=വി._ഷിനിലാൽ&oldid=3968719" എന്ന താളിൽനിന്ന് ശേഖരിച്ചത്