മലയാളത്തിലെ ഒരു കവിയാണ് എൻ.ജി. ഉണ്ണികൃഷ്ണൻ. 2022-ലെ കവിതാസമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം കടലാസുവിദ്യ എന്ന കൃതിക്കു ലഭിച്ചു[1].

ജീവിതരേഖ തിരുത്തുക

1949 ഫെബ്രുവരി 4-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലെ ഏഴിക്കരയിൽ ജനിച്ചു. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും നേടി. പത്തുവർഷം എയർഫോഴ്‌സിൽ ജോലി ചെയ്‌തു. പിന്നീട്‌ കൊച്ചിൻ കോളേജിൽ അദ്ധ്യാപകൻ ആയിരുന്നു. അമേച്വർ നാടകരംഗത്തും പ്രവർത്തിച്ചിട്ടുണ്ട്[2].

പുസ്തകങ്ങൾ തിരുത്തുക

കവിതാസമാഹാരങ്ങൾ തിരുത്തുക

  • ഒരു കുരുവി ഒരു മരം
  • ചെറുതു വലുതാവുന്നത്
  • യന്ത്രവും എന്റെ ജീവിതവും
  • പശുവിനെക്കുറിച്ച് പത്തു വാചകങ്ങൾ
  • കടലാസുവിദ്യ

വിവർത്തനങ്ങൾ തിരുത്തുക

  • രണ്ടാനമ്മയ്ക്കു സ്തുതി (മരിയോ വെർഗാസ് യോസ)
  • ദൈവമാകാൻ കൊതിച്ച ബസ് ഡ്രൈവർ (എറ്റ്ഗാർ കെരറ്റ്) [3].

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". കേരളസാഹിത്യ അക്കാദമി. 1 ജൂലൈ 2023. Archived from the original on 1 ജൂലൈ 2023. Retrieved 1 ജൂലൈ 2023.
  2. "harithakam.com". Archived from the original on 2023-07-03. Retrieved 2023-07-03.
  3. blog
"https://ml.wikipedia.org/w/index.php?title=എൻ.ജി._ഉണ്ണികൃഷ്ണൻ&oldid=3988123" എന്ന താളിൽനിന്ന് ശേഖരിച്ചത്