കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012

(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2012 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാറിന്റെ 2012-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2013 ഫെബ്രുവരി 22-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ 80 കഥാചിത്രങ്ങളും 4 കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.[1] സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ വിപിൻ മോഹൻ, എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീതസംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.[2][3][4]

മികച്ച നടൻ പൃഥ്വിരാജ്
മികച്ച നടി റിമ കല്ലിങ്കൽ

അവാർഡിനായി പരിഗണിച്ചവയിൽ മൂന്നിലൊന്നു ചിത്രങ്ങളും അവാർഡിനായി പരിഗണിക്കാൻ യാതൊരു അർഹതയും ഇല്ലാത്തവണെന്നു ജൂറി വിലയിരുത്തി[1].

കുട്ടികളുടെ ചിത്രത്തിനായുള്ള അവാർഡിനായി ബ്ലാക്ക് ഫോറസ്റ്റ് എന്ന ചിത്രം ജൂറി കണ്ടെത്തിയെങ്കിലും അവാർഡ് നിർണയ നിയമാവലി പ്രകാരം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളെ അവാർഡിനായി പരിഗണിക്കാനാകാത്തതിനാൽ ചിത്രത്തെ മികച്ച ചിത്രത്തിനായും മികച്ച സംവിധായകനായുള്ള അവാർഡിനായും പരിഗണിച്ചില്ല[1].

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കായുള്ള പുരുഷവിഭാഗത്തിൽ ജൂറിക്ക് ആരെയും കണ്ടെത്താനായില്ല[1]. പെൺവിഭാഗത്തിൽ വിമ്മി മറിയം ജോർജിന് പുരസ്കാരം ലഭിച്ചു. മികച്ച കോറിയോഗ്രാഫർ വിഭാഗത്തിലും ആരെയും കണ്ടെത്താനായില്ല[1].

ജെ.സി. ഡാനിയേൽ പുരസ്കാരം

തിരുത്തുക

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം സെല്ലുലോയ്ഡ് കമൽ
മികച്ച രണ്ടാമത്തെ ചിത്രം ഒഴിമുറി മധുപാൽ
മികച്ച ജനപ്രിയ ചിത്രം അയാളും ഞാനും തമ്മിൽ ലാൽ ജോസ്

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി
മികച്ച സം‌വിധായകൻ ലാൽ ജോസ് അയാളും ഞാനും തമ്മിൽ
മികച്ച നടൻ പൃഥ്വിരാജ് സെല്ലുലോയ്ഡ്,
അയാളും ഞാനും തമ്മിൽ
മികച്ച നടി റിമ കല്ലിങ്കൽ നിദ്ര,
22 ഫീമെയിൽ കോട്ടയം
മികച്ച തിരക്കഥാകൃത്ത് അഞ്ജലി മേനോൻ മഞ്ചാടിക്കുരു
മികച്ച രണ്ടാമത്തെ നടൻ മനോജ്.കെ.ജയൻ കളിയച്ഛൻ
മികച്ച രണ്ടാമത്തെ നടി സജിത മഠത്തിൽ ഷട്ടർ
മികച്ച ഹാസ്യനടൻ സലിം കുമാർ അയാളും ഞാനും തമ്മിൽ
മികച്ച ബാലതാരം (1) മിനോൺ
(2) വൈജയന്തി
(1) 101 ചോദ്യങ്ങൾ
(2) മഞ്ചാടിക്കുരു
മികച്ച നവാഗതസം‌വിധായകൻ ഫറൂഖ് അബ്ദുൾ റഹ്മാൻ കളിയച്ഛൻ
മികച്ച ഗാനസം‌വിധായകൻ എം. ജയചന്ദ്രൻ സെല്ലുലോയ്ഡ് (കാറ്റേ കാറ്റേ...)
മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ് സ്പിരിറ്റ് (മഴ കൊണ്ട് മാത്രം...)
മികച്ച ഗായകൻ വിജയ് യേശുദാസ് ഗ്രാന്റ് മാസ്റ്റർ (അകലെയോ നീ...),
സ്പിരിറ്റ് (മഴ കൊണ്ട് മാത്രം...)
മികച്ച ഗായിക സിതാര കൃഷ്ണകുമാർ സെല്ലുലോയ്ഡ് (ഏനുണ്ടോടീ അമ്പിളി ചന്തം...)
മികച്ച പശ്ചാത്തലസംഗീതം ബിജിബാൽ കളിയച്ഛൻ,
ഒഴിമുറി
മികച്ച ഛായാഗ്രാഹകൻ മധു നീലകണ്ഠൻ അന്നയും റസൂലും
മികച്ച കൊറിയോഗ്രാഫർ ഇല്ല
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ആൺ (ഇല്ല),
പെൺ = വിമ്മി മറിയം ജോർജ്ജ്
നിദ്ര
മികച്ച വസ്‌ത്രാലങ്കാരം എസ്.ബി. സതീഷ് സെല്ലുലോയ്ഡ്,
ഒഴിമുറി
മികച്ച ചമയം എം.ജി. റോഷൻ മായാമോഹിനി
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ
മികച്ച ശബ്ദലേഖനം എം. ആർ. രാജകൃഷ്ണൻ മഞ്ചാടിക്കുരു
മികച്ച കലാസംവിധാനം സുരേഷ് കൊല്ലം സെല്ലുയോയ്ഡ്
മികച്ച ചിത്രസംയോജനം അജിത്ത്കുമാർ. ബി അന്നയും റസൂലും
മികച്ച കളറിസ്റ്റ് ജയദേവ് അന്നയും റസൂലും
മികച്ച ചലച്ചിത്ര ലേഖനം നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങൾ അജു. കെ. നാരായണൻ,
കെ. ഷെറി ജേക്കബ്
മികച്ച ചലച്ചിത്രഗ്രന്ഥം സിനിമയുടെ നോട്ടങ്ങൾ കെ. ഗോപിനാഥ്
പ്രത്യേക ജൂറി പുരസ്കാരങ്ങൾ
  1. 1.0 1.1 1.2 1.3 1.4 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-04-18. Retrieved 2013-02-22.
  2. "ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി". Archived from the original on 2013-02-24. Retrieved 2013-02-22.
  3. "മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; [[ലാൽ ജോസ്]] സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി". Archived from the original on 2013-02-22. Retrieved 2013-02-22.
  4. "മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ". Archived from the original on 2013-02-25. Retrieved 2013-02-22.