ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികൾ നടത്താറുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Vijayalakshmi
പശ്ചാത്തല വിവരങ്ങൾ
ജനനം (1981-10-07) 7 ഒക്ടോബർ 1981  (42 വയസ്സ്)[1]
Vaikom, Kerala, India
വിഭാഗങ്ങൾPlayback singing, Carnatic music
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals, ഗായത്രി വീണ
വർഷങ്ങളായി സജീവം1995 - present
ലേബലുകൾAudiotracs

വൈക്കം ഉദയനാപുരം ഉഷാനിലയത്തിൽ വി. മുരളീധരന്റെയും പി.കെ. വിമലയുടെയും മകളായ വിജയലക്ഷ്മി [2] 1981 ഒക്ടോബർ ഏഴിനാണ് ജനിച്ചത്. ജന്മനാ അന്ധയാണെങ്കിലും കുട്ടിക്കാലം മുതൽ തന്നെ വിജയലക്ഷ്മി സംഗീതത്തിൽ പ്രത്യേകം താല്പര്യം കാണിച്ചിരുന്നു.[3]

സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ... എന്ന യുഗ്മഗാനം ഗായകൻ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി.

അതോടൊപ്പം ബാഹുബലി എന്ന ചിത്രത്തിൽ ആരിവൻ ആരിവൻ... എന്ന പാട്ടും ആലപിച്ചു.മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും വിജയലക്ഷ്മി പാടി.

മിമിക്രി ആർട്ടിസ്റ്റ് അനൂപ് ആണ് വിജയലക്ഷ്മി യുടെ ഭർത്താവ്

ഗായത്രി വീണ തിരുത്തുക

കുട്ടിക്കാലത്ത് കിട്ടിയ കളിപ്പാട്ട വീണയിൽ പാട്ട് വായിക്കാൻ പഠിച്ചു വിജയലക്ഷ്മി. ഇത് കണ്ട് അച്ഛൻ മുരളിയാണ് ഒറ്റക്കമ്പിവീണ നിർമ്മിച്ചു നൽകിയത്. പിന്നീട് അതിലായി വാദനം. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീണയെന്ന പേര് നൽകിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഗായത്രിവീണയിൽ വിജയലക്ഷ്മി കച്ചേരി നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിടുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

ചെറുതും വലുതുമായ ചില പുരസ്കാരങ്ങളും നേടിയിട്ടുണ്ട്[4].

അവലംബം തിരുത്തുക

  1. http://www.mangalam.com/women/celebrity/439780
  2. എം.എസ്. ഗോപകുമാർ (2013 ഫെബ്രുവരി 17). "ഗായത്രിവീണയിൽ തൊട്ട് മൂളിവന്ന കാറ്റ്..." മാതൃഭൂമി. Archived from the original on 2013-02-17. Retrieved 2013 ഫെബ്രുവരി 17. {{cite news}}: Check date values in: |accessdate= and |date= (help)
  3. ഷാൻ (2013 ഫെബ്രുവരി 17). "പാട്ടും മൂളിവന്നു". ദേശാഭിമാനി. Retrieved 2013 ഫെബ്രുവരി 17. {{cite news}}: Check date values in: |accessdate= and |date= (help)
  4. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 ഫെബ്രുവരി 23, പേജ് 16
  5. "കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". കേരള കൗമുദി. 2013 നവംബർ 9. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-04-18. Retrieved 2013-02-23.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-09. Retrieved 2013-03-09.
  8. https://www.manoramanews.com/news/breaking-news/2022/10/31/kerala-jyothi-award-mt-vasudevan-nair.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വൈക്കം_വിജയലക്ഷ്മി&oldid=3973037" എന്ന താളിൽനിന്ന് ശേഖരിച്ചത്