മിനോൺ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
2012 ലെ ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ ബാല പ്രതിഭയാണ് മിനോൺ. 101 ചോദ്യങ്ങൾ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ജീവിതരേഖ
തിരുത്തുകആലപ്പുഴ ഹരിപ്പാട് വീയപുരം ഇടത്തിട്ടങ്കേരി സ്വദേശിയാണ്. ശില്പിയും കലാകാരനുമായ ജോൺബേബിയുടെയും ചിത്രകാരിയായ മിനിയുടെയും മകനാണ്. ഔപചാരിക വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ സ്കൂളിൽപോയില്ല. ചിത്രകലയിൽ പരിശീലനം നേടി. മുപ്പതോളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.[1] സ്‌കൂളുകളിലും കോളജുകളിലും മിനോൺ ചിത്രകല, പരിസ്ഥിതി പഠനം, പക്ഷി നിരീക്ഷണം, മ്യൂറൽ പെയിന്റിങ് എന്നിവയെപ്പറ്റി ക്ലാസ്സെടുക്കുന്നുണ്ട്.[2] മതത്തിലോ ദൈവങ്ങളിലോ വിശ്വാസമില്ലാതെ യുക്തിപാതയിലാണ് മിനോൺ കുടുംബത്തിന്റെ സഞ്ചാരം.[3] ഇളയ സഹോദരി മിന്റുവും മിനോണിനേപ്പോലെ ഔപചാരികവിദ്യാഭ്യാസം ചെയ്യുന്നില്ല.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക- 101 ചോദ്യങ്ങൾ - 2012
- മുന്നറിയിപ്പ് - 2014
- എന്നും എപ്പോഴും - 2015
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (2012)[4]
- മികച്ച ബാലനടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം 2012
- ഫിലിം ക്രിട്ടിക്സ് അവാർഡ് - 2012
അവലംബം
തിരുത്തുക- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/his-talent-knows-no-boundaries/article2751040.ece
- ↑ "പള്ളിക്കൂടം കണ്ടിട്ടില്ലാത്ത മിനോണിന് നേട്ടത്തിന്റെ ഇരട്ടിമധുരം". മാതൃഭൂമി. 2013 മാർച്ച് 19. Retrieved 2013 മാർച്ച് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "സ്കൂൾ കാണാത്ത മിനോണിന് അഭിനയകലയുടെ അംഗീകാരം". ദേശാഭിമാനി. 2013 മാർച്ച് 19. Retrieved 2013 മാർച്ച് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "60th National Film Awards Announced" (PDF). PIB. Retrieved 2013 മാർച്ച് 19.
{{cite web}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുകMinon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.