കൃഷ്ണൻകുട്ടി നായർ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയാള സിനിമയിൽ അഭിനയിച്ചിരുന്ന മികച്ച ഒരു നടനായിരുന്നു കൃഷ്ണൻകുട്ടി നായർ. [1] പ്രധാനമായും ഹാസ്യവേഷങ്ങളാലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ശാസ്തമംഗലം ആണ് സ്വദേശം. ചലച്ചിത്രനടനാകുന്നതിന് മുമ്പ് നിരവധി നാടകസംഘങ്ങളുടെ ഭാഗമായും പ്രവർത്തിച്ചു. 1988 ൽ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ തട്ടാൻ ഗോപാലൻ എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടുകയും കൃഷ്ണൻകുട്ടി നായരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു. ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, സത്യൻ അന്തികാട്, കമൽ, പദ്മരാജൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

കൃഷ്ണൻകുട്ടി നായർ
ജനനം
മരണം6 November 1995
[തിരുവനന്തപുരം]], തിരുവനന്തപുരം
തൊഴിൽഅഭിനേതാവ്
സജീവ കാലം1979 - 1995
കുട്ടികൾശിവകുമാർ

സത്യൻ അന്തികാടിന്റെ മലയാള ഹാസ്യചിത്രമായ വരവേൽപ്പ്, മഴവിൽ കാവടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. ഇതു കൂടാതെ മറ്റനേകം ചിത്രങ്ങളുടെ ഭാഗമാവുകയും, ഹാസ്യരംഗത്ത് തന്റേതായ ഒരിടം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. അഭിനേതാവായ ശിവകുമാർ നായർ മകനാണ്. [2]

1995 ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് വച്ച് നടന്ന റോഡപകടത്തെ തുടർന്ന് കൃഷ്ണൻകുട്ടി നായരെ മെഡിക്കൽ കോളേജാശുപത്രായിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അദ്ദേഹം സ്കൂട്ടറിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. 1996 നവംബർ ആറിന് തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.

ഫിലിമോഗ്രാഫി

തിരുത്തുക
  1. Avittam Thirunaal Aarogya Sriman (1995) ... K. K. Kizhakkedam
  2. Vrudhanmare Sookshikkuka (1995) ... Bheemasena Kurup
  3. Boxer (1995) ... Shaktidharan Pillai
  4. Poochakkaru Mani Kettum (1994) ... Kaimal
  5. Dollar (1994) ... Uthuppu
  6. Sthalathe Pradhana Payyans (1993) ... Marukandam Madhavan
  7. Kavadiyattam (1993) ... Kurup
  8. Vakkeel Vasudev (1993)
  9. O'Faby (1993)
  10. Soubagyam (1993)
  11. Maanthrika Cheppu (1992) ... V. K. Nair
  12. Ezhara Ponnana (1992) ... Panikkar
  13. Ennodishtam Koodamo (1992) ... Veeran Nair
  14. Kizhakkan Pathrose (1992)
  15. Mookilla Rajyathu (1991) ... Bheem Singh
  16. Aparahnam (1991)
  17. Ulladakkam (1991) ... Mental Patient
  18. Nettippattam (1991) ... Indus Father
  19. Kuttapathram (1991 ... Mithran
  20. Kankettu (1991) ... Pothuval
  21. Kadinjool Kalyanam (1991) ... Veerabhadran
  22. Cheppu Kilukkunna Changathi (1991) ... Stamp Vizhungi Raman Pillai
  23. Chanchattam (1991) ... Superintendent
  24. Aakasha Kottayile Sultan (1991) ... Pushkaran
  25. Randam Varavu (1990) ... Nanappan
  26. Superstar (1990)... Sub Inspector
  27. Kottayam Kunjachan (1990) ... Pachakkulam Vasu
  28. Mathilukal (1990)
  29. Unnikuttanu Joli Kitti (1990)
  30. Dr. Pasupathy (1990) ... Nanu Nair
  31. Varnam (1989) ... K. Purushothaman
  32. Varavelpu (1989) ... Ramas Father
  33. Devadas (1989) ... Bhoothalingam
  34. Mazhavilkavadi (1989) ... Kaleeswaran Kavalayil Kali Muthu
  35. Annakutty Kodambakkam Vilikkunnu (1989)
  36. Ponmuttayidunna Tharavu (1988) ... Gopalan
  37. Kakkothikkavile Appooppan Thaadikal (1988) ... Kaalan Mathai
  38. Marattam (1988)
  39. Ore Thooval Pakshikal (1988)
  40. Anantaram (1987)
  41. Oridathu (1986) ... Shekharan
  42. Arappatta Kettiya Graamathil ... . Kesava Menon
  43. Kariyilakkattu Pole (1986) ... Appu Pillai
  44. Meenamasathile Sooryan (1986) ... Police officer
  45. Asthi(1983) ... Kumaran Nair
  46. Prem Nazirine Kanmanilla (1983) ... Mamachan
  47. Oridathoru Phayalman (1981)
  48. Peruvazhiyambalam (1979)

ടെലിവിഷൻ

തിരുത്തുക
  • കൈരാലി വിലാസം ലോഡ്ജ് (ദൂരദർശൻ)

പരാമർശങ്ങൾ

തിരുത്തുക
  1. "Archived copy". Archived from the original on 6 January 2014. Retrieved 6 January 2014.{{cite web}}: CS1 maint: archived copy as title (link)
  2. "Sivakumar, Son of Krishnankutty Nair is active in Movies - MalayalamEmagazine.com". malayalamemagazine.com. 22 October 2016. Archived from the original on 2020-02-03. Retrieved 19 October 2017.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൃഷ്ണൻകുട്ടി_നായർ&oldid=3812476" എന്ന താളിൽനിന്ന് ശേഖരിച്ചത്