പൊൻമുട്ടയിടുന്ന താറാവ്
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ഒരു നർമ്മപ്രധാനമായ മലയാള ചലച്ചിത്രമാണ് പൊൻമുട്ടയിടുന്ന താറാവ്.ശ്രീനിവാസൻ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് രഘുനാഥ് പലേരിയാണ്[1]. ജയറാം, ഇന്നസെന്റ് , ഉർവശി, ശാരി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[2]. ശ്രീനിവാസന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ തട്ടാൻ ഭാസ്കരൻ[3] .
പൊൻമുട്ടയിടുന്ന താറാവ് | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | ബി. ശശികുമാർ |
രചന | രഘുനാഥ് പലേരി |
തിരക്കഥ | രഘുനാഥ്പലേരി |
അഭിനേതാക്കൾ | ശ്രീനിവാസൻ ജയറാം ഉർവശി ശാരി ഇന്നസെന്റ് പാർവ്വതി |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ.രാജഗോപാൽ |
സ്റ്റുഡിയോ | മുദ്ര പ്രൊഡക്ഷൻസ് |
വിതരണം | മുദ്ര ആർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 122 മിനിറ്റ് |
പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര്. പിന്നീടിത് മാറ്റുകയായിരുന്നു.[4]
അഭിനയിച്ചവർ
തിരുത്തുക- ശ്രീനിവാസൻ - തട്ടാൻ ഭാസ്കരൻ
- ഉർവശി -സ്നേഹലത
- ജയറാം - പവിത്രൻ
- ഇന്നസെന്റ് - പണിക്കർ
- ജഗതി ശ്രീകുമാർ - വെളിച്ചപ്പാട്
- ശാരി - ഡാൻസ് ടീച്ചർ
- ശങ്കരാടി - മാധവൻ നായർ
- മാമുക്കോയ - അബൂബക്കർ
- കരമന ജനാർദ്ദനൻ നായർ - ഹാജിയാർ
- ഫിലോമിന -ഭാസ്കരന്റെ അമ്മ
- ഒടുവിൽ ഉണ്ണികൃഷ്ണൻ - പാപ്പി
- കെ.പി.എ.സി. ലളിത
- കൃഷ്ണൻകുട്ടി നായർ - തട്ടാൻ ഗോപാലൻ
- പാർവ്വതി -ഹാജിയാരുടെ ബീവി (അതിഥിവേഷം)
സംഗീതം
തിരുത്തുകജോൺസൺ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഒ.എൻ.വിയാണ്.
No. | ഗാനം | ആലപിച്ചവർ | രചന | ദൈർഘ്യം |
1 | കുന്നിമണി ചെപ്പുതുറന്ന് | കെ.എസ്. ചിത്ര | ഒ.എൻ.വി | 4:29 |
2 | തീയിലുരുക്കി | കെ.ജെ. യേശുദാസ് | ഒ.എൻ.വി | 4:33 |
അവലംബം
തിരുത്തുക- ↑ "Ponmuttayidunna Thaaravu". www.malayalachalachithram.com. Retrieved 2014-10-24.
- ↑ "Ponmuttayidunna Thaaravu". malayalasangeetham.info. Retrieved 2014-10-24.
- ↑ "Ponmuttayidunna Thaaravu". spicyonion.com. Retrieved 2014-10-24.
- ↑ "ജയറാം, ഉർവശി പൊൻമുട്ടയിടുന്ന താറാവിന് വെറും ക്ലൈമാക്സായിരുന്നില്ല, സത്യൻ അന്തിക്കാട്". 2016-04-02. Retrieved 2017-12-20.