കുന്നംകുളം നിയമസഭാമണ്ഡലം

(കുന്ദംകുളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലമാണ് കുന്നംകുളം നിയമസഭാമണ്ഡലം. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഈ മണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം ഉൾപ്പെടുന്നത്. ഈ നിയോജകമണ്ഡലത്തിൽ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

62
കുന്നംകുളം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191274 (2016)
ആദ്യ പ്രതിനിഥിടി.കെ. കൃഷ്ണൻ സി.പി.ഐ
നിലവിലെ അംഗംഎ.സി. മൊയ്തീൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ലയിലെ മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര, മലപ്പുറം ജില്ലയിലെ പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവയാണ് സമീപ മണ്ഡലങ്ങൾ. [1].

Map
കുന്നംകുളം നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021 എ സി മൊയ്തീൻ സി.പി.എം. കെ.ജയശങ്കർ കോൺഗ്രസ്
2016 എ സി മൊയ്തീൻ സി.പി.എം. സി.പി. ജോൺ സി.എം.പി.
2011 ബാബു എം. പാലിശ്ശേരി സി.പി.എം., എൽ.ഡി.എഫ്. സി.പി. ജോൺ സി.എം.പി., യു.ഡി.എഫ്.
2006 ബാബു എം. പാലിശ്ശേരി സി.പി.എം., എൽ.ഡി.എഫ്. വി. ബാലറാം ഡി.ഐ.സി., യു.ഡി.എഫ്.
2001 ടി.വി. ചന്ദ്രമോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഉഷ ടീച്ചർ സി.പി.എം., എൽ.ഡി.എഫ്.
1996 എൻ.ആർ. ബാലൻ സി.പി.എം., എൽ.ഡി.എഫ്. ടി.വി. ചന്ദ്രമോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 ടി.വി. ചന്ദ്രമോഹൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. അരവിന്ദാക്ഷൻ സി.പി.എം., എൽ.ഡി.എഫ്.
1987 കെ.പി. അരവിന്ദാക്ഷൻ സി.പി.എം., എൽ.ഡി.എഫ്. വി. ബാലറാം കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 കെ.പി. അരവിന്ദാക്ഷൻ സി.പി.എം., എൽ.ഡി.എഫ്. കെ.പി. വിശ്വനാഥൻ സ്വതന്ത്ര സ്ഥാനാർത്ഥി
1980 കെ.പി. വിശ്വനാഥൻ ഐ.എൻ.സി. (യു.) എൻ. മാധവൻ സ്വതന്ത്ര സ്ഥാനാർത്ഥി
1977 കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.) ടി.കെ. കൃഷ്ണൻ സി.പി.എം.
1970 ടി.കെ. കൃഷ്ണൻ സി.പി.എം. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.)
1967 എ.എസ്.എൻ. നമ്പീശൻ സി.പി.എം. എ.കെ. കുഞ്ഞുണ്ണി കോൺഗ്രസ് (ഐ.)
1965 ടി.കെ. കൃഷ്ണൻ സി.പി.എം. എം.കെ. രാജ കോൺഗ്രസ് (ഐ.)
1960 പി.ആർ. കൃഷ്ണൻ കോൺഗ്രസ് (ഐ.) ടി.കെ. കൃഷ്ണൻ സി.പി.ഐ.
1957 ടി.കെ. കൃഷ്ണൻ സി.പി.ഐ. കെ.ഐ. വേലായുധൻ കോൺഗ്രസ് (ഐ.)

ഇതും കാണുക

തിരുത്തുക
  1. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-22.