ടി.കെ. കൃഷ്ണൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഒന്നും, നാലും കേരളനിയമസഭകളിൽ കുന്ദംകുളം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. കൃഷ്ണൻ (27 ഡിസംബർ 1922 - 1980). സി.പി.ഐ.എം. പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. മൂന്നാം കേരള നിയമസഭയിൽ നാട്ടിക മണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1952-53, 1954-1956 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.

ടി.കെ. കൃഷ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഒക്ടോബർ 4 1970 – മാർച്ച് 22 1977
മുൻഗാമിഎ.എസ്.എൻ. നമ്പീശൻ
പിൻഗാമികെ.പി. വിശ്വനാഥൻ
മണ്ഡലംകുന്നംകുളം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ.ടി. അച്യുതൻ
പിൻഗാമിവി.കെ. ഗോപിനാഥൻ
മണ്ഡലംനാട്ടിക
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി.ആർ. കൃഷ്ണൻ
മണ്ഡലംകുന്നംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-12-27)ഡിസംബർ 27, 1922
മരണം1980(1980-00-00) (പ്രായം 57–58)
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിടി. സുമതി
കുട്ടികൾരണ്ട് മകൻ, മൂന്ന് മകൾ
മാതാപിതാക്കൾ
  • മാക്കീൽ ചുമ്മാരൻ (അച്ഛൻ)
  • അന്നമ്മ (അമ്മ)
As of ഒക്ടോബർ 7, 2011
ഉറവിടം: നിയമസഭ

പബ്ലിക് അക്കൗണ്ട് കമ്മിറ്റി (1973-74), എസ്റ്റിമേറ്റ് കമ്മിറ്റി (1967-68), അഷുറൻസ് കമ്മിറ്റി (1976-77), ലൈബ്രറി അഡ്‌വൈസറി കമ്മിറ്റി എന്നിവയുടെ ചെയർമാൻ. 1967-69 വരെ നിയമസഭയിൽ ഐക്യമുന്നണിയുടെ ചീഫ് വിപ്പ് എന്നീ നിലകളിലും ടി.കെ. കൃഷണൻ പ്രവർത്തിച്ചിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ സബ് എഡിറ്ററുമായിരുന്നു ഇദ്ദേഹം. 1980-ൽ അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977 കുന്നംകുളം നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.) ടി.കെ. കൃഷ്ണൻ സി.പി.എം.
1970 കുന്നംകുളം നിയമസഭാമണ്ഡലം ടി.കെ. കൃഷ്ണൻ സി.പി.എം. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.)
1967 നാട്ടിക നിയമസഭാമണ്ഡലം ടി.കെ. കൃഷ്ണൻ സി.പി.എം. കെ.കെ. വിശ്വനാഥൻ ഐ.എൻ.സി.
1965 കുന്നംകുളം നിയമസഭാമണ്ഡലം ടി.കെ. കൃഷ്ണൻ സി.പി.എം. എം.കെ. രാജ കോൺഗ്രസ് (ഐ.)
1960 കുന്നംകുളം നിയമസഭാമണ്ഡലം പി.ആർ. കൃഷ്ണൻ കോൺഗ്രസ് (ഐ.) ടി.കെ. കൃഷ്ണൻ സി.പി.ഐ.
1957 കുന്നംകുളം നിയമസഭാമണ്ഡലം ടി.കെ. കൃഷ്ണൻ സി.പി.ഐ. കെ.ഐ. വേലായുധൻ കോൺഗ്രസ് (ഐ.)
"https://ml.wikipedia.org/w/index.php?title=ടി.കെ._കൃഷ്ണൻ&oldid=4070779" എന്ന താളിൽനിന്ന് ശേഖരിച്ചത്