കുഴിക്കാട്ടുശ്ശേരി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(കുണ്ടായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുഴിക്കാട്ടുശ്ശേരി. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കുഴിക്കാട്ടുശ്ശേരി.

കുഴിക്കാട്ടുശ്ശേരിയെന്നറിയപ്പെടുന്നത് കുണ്ടായി മുതൽ കൊമ്പൊടിഞ്ഞാമാക്കൽ വരെ രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള പ്രദേശങ്ങളെയാണ്.

സെന്റ് മേരീസ് ജി.എച്ച്.എസ്. വിദ്യാലയം

അധികാരപരിധികൾ

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
 
മറിയം ത്രേസ്യ ആശുപത്രി

എത്തിച്ചേരാനുള്ള വഴി

തിരുത്തുക

റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ - എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 8 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. കൊടകര - മാള സംസ്ഥാനപാതയിൽ ആളൂരിനും അഷ്ടമിച്ചിറയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്നു.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 8 കിലോമീറ്റർ, ഇരിഞ്ഞാലക്കുട, ദൂരം 4 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 32 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ

തിരുത്തുക

കുഴിക്കാട്ടുശ്ശേരി ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാല

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുഴിക്കാട്ടുശ്ശേരി&oldid=3344929" എന്ന താളിൽനിന്ന് ശേഖരിച്ചത്